Malayalam
ബിഗ് ബോസ് 2 ഉടനെയോ; കാണികളുടെ പ്രിയപ്പെട്ട അതിഥിക്ക് ചിലത് പറയാനുണ്ട്!
ബിഗ് ബോസ് 2 ഉടനെയോ; കാണികളുടെ പ്രിയപ്പെട്ട അതിഥിക്ക് ചിലത് പറയാനുണ്ട്!
മറ്റ് ഭാഷകളില്‍ തരംഗമായത് പോലെ തന്നെ ബിഗ് ബോസ് കഴിഞ്ഞ വര്‍ഷം കേരളത്തിലും വലിയ തരംഗമാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ ഒരു വര്‍ഷത്തിനിപ്പുറം ബിഗ് ബോസിന് രണ്ടാം ഭാഗം എത്തുകയാണ്. രണ്ടാം പതിപ്പിലും മോഹന്‍ലാല്‍ തന്നെയായിരിക്കും ബിഗ് ബോസ് അവതാരകനായി എത്തുന്ന ബിഗ്‌ബോസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് കന്നട സീരിയല്‍ നടി അതിഥി റായ്. ബിഗ്‌ബോസിലൂടെ വലിയ പ്രേക്ഷക പിന്തുണയാണ് അതിഥിക്ക് ലഭിച്ചിരുന്നത്.
ബിഗ് ബോസിന്റെ രണ്ടാം ഭാഗം വരുന്നുവെന്നുള്ള വാർത്തകളാണ് ഇപ്പൊൾ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.പുതിയ മത്സരാര്‍ത്ഥികളോട് അതിഥിക്ക് ചിലത് പറയുവാനുണ്ട് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. ബിഗ് ബോസ് എപ്പോഴും തനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നായിരിക്കും. കേരളം തന്നെ സ്വാഗതം ചെയ്തതും സ്വീകരിച്ചതും അവിശ്വസനീയമായ കാര്യമാണ്. ആരാധകര്‍ തനിക്ക് നല്‍കുന്ന സ്‌നേഹത്തിന് നന്ദി പറഞ്ഞാല്‍ തീരില്ല. അത് ഇപ്പോഴും ഞാന്‍ ആസ്വദിക്കുന്നുമുണ്ട്. തന്റെ പിറന്നാള്‍ ആഘോഷത്തെ കുറിച്ച് അതിഥി വാചാലയായി. ബിഗ് ബോസ് വീട്ടില്‍ നടന്നതാണ് ജീവിതത്തില്‍ സന്തോഷമുള്ള ജന്മദിനാഘോഷം. ലോകം മുഴുവന്‍ കാണെ ഒരു പിറന്നാള്‍ എനിക്ക് ഇനി സാധ്യമാകില്ലല്ലോ. മോഹന്‍ലാലിന്റെയും കമല്‍ഹാസന്റെയും സാന്നിധ്യത്തെ കുറിച്ചും സന്തോഷത്തോടെ അതിഥി പറയുന്നു.
ബിഗ് ബോസ് സീസണ്‍ 1 ലെ നിങ്ങളുടെ പേര്‍ളി മാണിയ്ക്കും സാബുവിനും പകരം വയ്ക്കുവാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്ന വ്യക്തിത്വങ്ങള്‍ ആരൊക്കെയാണെന്നുള്ള ചോദ്യത്തിന്
പേര്‍ളിയ്ക്ക് പകരം റിമി ടോമി മതിയെന്നാണ് കൂടുതല്‍ പേരുടെയും ഉത്തരം. അതിനൊപ്പം മറ്റ് പലരുടെയും പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. സാബുമോന് പകരം ആരാണെന്നുള്ള ചോദ്യത്തിന് കൂടുതല്‍ പേരും നടന്‍ നിരഞ്ജന്‍ എബ്രഹാമിന്റെ പേരാണ് കമന്റിലിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ കൂടുതലും ഉയര്‍ന്ന് കേട്ടത് ടിക് ടോക് താരങ്ങളുടെ പേര് ആയിരുന്നു.
Bigg Boss 2
