ബിഗ് ബോസിലേക്ക് വരാന്‍ തൊണ്ണൂറ് ശതമാനം സാധ്യതയുള്ള മത്സരാര്‍ഥികള്‍ ഇവർ?
ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണ്‍ ഉടന്‍ ആരംഭിക്കും. ഷോയിൽ ഇത്തവണ ആരൊക്കെ മത്സരിക്കാൻ എത്തുമെന്നതിന്റെ ചർച്ചകളും തകൃതിയായി നടക്കുന്നുണ്ട്
കഴിഞ്ഞ തവണത്തേത് പോലെ സോഷ്യല്‍ മീഡിയയില്‍ പല പ്രവചനങ്ങളും നടന്ന് കൊണ്ടിരിക്കുകയാണ്. ഏകദേശം സാധ്യതയുള്ള ആളുകളുടെ പേര് വിവരങ്ങള്‍ ഇതിനകം പ്രചരിക്കുന്നുണ്ട്. ഇത്തവണ ബിഗ് ബോസിലേക്ക് വരാന്‍ തൊണ്ണൂറ് ശതമാനം സാധ്യതയുള്ള മത്സരാര്‍ഥികള്‍ ഇവരാണെന്ന് പറഞ്ഞാണ് യൂട്യൂബിലൂടെ ഒരു വീഡിയോ വൈറലാവുകയാണ്.
ടെലിവിഷന്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ശ്രദ്ധേയരായ ചില താരങ്ങളുടെ പേര് വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മാത്രമല്ല വീഡിയോയില്‍ പറഞ്ഞതില്‍ എണ്‍പത് ശതമാനം ആളുകളും തീര്‍ച്ചയായും ഇത്തവണ ഉണ്ടായേക്കുമെന്നാണ് പറയപ്പെടുന്നത്. ഷോ തുടങ്ങുന്നത് വരെ ഇതൊരു പ്രെഡിക്ഷന്‍ ലിസ്റ്റാണെങ്കിലും സാധ്യത കൂടുതലുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
സീരിയല്‍ നടന്‍ ജിഷിന്‍ മോഹന്റെ പേരാണ് ലിസ്റ്റില്‍ ആദ്യമായി പറഞ്ഞിരിക്കുന്നത്. സീരിയലുകളില്‍ നായകനായും വില്ലനായിട്ടുമൊക്കെ തിളങ്ങി നിന്ന ജിഷിന്‍ നടി വരദയെയാണ് വിവാഹം കഴിച്ചത്. ഇരുവരും വിവാഹമോചിതരായെന്നും വേര്‍പിരിഞ്ഞെന്നുമൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. അന്ന് മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു നടന്‍. അതുകൊണ്ട് തന്നെ ഇത്തവണത്തെ ബിഗ് ബോസിലേക്ക് ജിഷിന്‍ വരാന്‍ സാധ്യത കൂടുതലെന്നാണ് വീഡിയോയില്‍ പറയുന്നത്.
രണ്ടാമത്തെയാള്‍ അഖില്‍ മാരാര്‍ ആണ്. സംവിധായകനായ അഖില്‍ ഈ സീസണില്‍ വരുന്നതില്‍ തൊണ്ണൂറ്റിയൊന്‍പത് ശതമാനവും ഉറപ്പായെന്നാണ് സൂചന. അടുത്തിടെ ബിഗ് ബോസ് താരം റോബിന്‍ രാധകൃഷ്ണന്‍, ഉണ്ണിമുകുന്ദന്‍, സായി കൃഷ്ണ തുടങ്ങിയവരുമായി ചില വിവാദങ്ങളൊക്കെ ഉണ്ടാക്കി വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് അഖില്‍. വാര്‍ത്ത പ്രധാന്യം ലഭിച്ചതിനാല്‍ അഖിലും വീടിനകത്ത് ഉണ്ടാവന്‍ സാധ്യതയുണ്ട്. നടന്‍ കൃഷ്ണ കുമാറിന്റെ മക്കളില്‍ രണ്ടാമത്തെയാള്‍ ദിയ കൃഷ്ണയും ബിഗ് ബോസിലേക്ക് വരുമെന്ന അഭ്യൂഹമുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള ദിയ കൃഷ്ണ ഡാന്‍സ് വീഡിയോയും മറ്റ് റീല്‍സുമായി തരംഗം സൃഷ്ടിക്കാറുണ്ട്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും താരപുത്രി എത്താറുണ്ട്.
പ്രെഡിക്ഷന്‍ ലിസ്റ്റിലെ ഏറ്റവും ശ്രദ്ധേയനായ ആള്‍ സംവിധായകന്‍ ഒമര്‍ ലുലുവാണ്. ബിഗ് ബോസ് അഞ്ചില്‍ എന്തായാലും കാണാന്‍ സാധ്യതയുള്ള ആളാണ് ഒമറെന്ന് പറയപ്പെടുന്നു. അടുത്തിടെ ‘നല്ല സമയം’ എന്ന സിനിമ റിലീസിനെത്തിച്ച് സംവിധആയകന്‍ വലിയ പ്രതിസന്ധിയിലായിരുന്നു. സിനിമയ്‌ക്കെതിരെ വിവാദങ്ങള്‍ വന്നതോടെ ചിത്രം തിയേറ്ററില്‍ നിന്നും പിന്‍വലിക്കേണ്ട അവസ്ഥയിലേക്ക് എത്തി. വ്‌ളോഗിലൂടെ ശ്രദ്ധേയനായി മാറിയ സായി കൃഷ്ണയും ഇത്തവണ മത്സരാര്‍ഥിയായി ബിഗ് ബോസില്‍ ഉണ്ടാവുമെന്നാണ് വിവരം. അഞ്ജലി റീമ ദേവ് ആണ് പ്രെഡിക്ഷനിലുള്ള മറ്റൊരു സോഷ്യല്‍ മീഡിയ താരം. നടി പാര്‍വതി നമ്പ്യാരാണ് പ്രെഡിക്ഷന്‍ ലിസ്റ്റിലെ മറ്റൊരു പേര്. പിന്നെ കഴിഞ്ഞ വര്‍ഷം മുതല്‍ ബിഗ് ബോസില്‍ വരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് കേട്ടിരുന്ന പാല സജി ഇത്തവണ വന്നേക്കുമെന്നും അഭ്യൂഹമുണ്ട്. മറ്റൊരു പേര് വൈബര്‍ ഗുഡ്. വൈബര്‍ ഗുഡ് എന്ന പേരില്‍ ശ്രദ്ധേയായ ദേവുവും സീസണ്‍ ഫൈവിലേക്ക് വരുന്നതായി വിവരമുണ്ട്.
