Malayalam Breaking News
സോമദാസിന്റെ മുൻ ഭാര്യ പറഞ്ഞത് പച്ച കള്ളം; തെളിവുകൾ നിരത്തി മക്കൾ..
സോമദാസിന്റെ മുൻ ഭാര്യ പറഞ്ഞത് പച്ച കള്ളം; തെളിവുകൾ നിരത്തി മക്കൾ..
ബിഗ് ബോസ് മത്സരാർത്ഥി ഗായകൻ സോമദാസിന്റെ ചില തുറന്നു പറച്ചിലുകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച വിഷയമായിരുന്നു. ആദ്യ ഭാര്യ മക്കളെ വിട്ടുതരാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പിന്നീട് അഞ്ചര ലക്ഷം രൂപ കൊടുത്ത് താൻ രണ്ടു പെൺമക്കളെയും ഭാര്യയിൽ നിന്നും വാങ്ങുകയായിരുന്നുവെന്ന് സോമദാസ് പറഞ്ഞു. എന്നാൽ ഇക്കാര്യം തെറ്റാണെന്നും മക്കളെ പണം വാങ്ങി ഭർത്താവിന് വിട്ടുകൊടുത്തിട്ടില്ലെന്നും പറഞ്ഞ് മുൻഭാര്യ സൂര്യ ഫെയ്സ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു
എന്നാൽ ഇപ്പോൾ ഇതാ ഗായകൻ സോമദാസിനെതിരെ മുൻഭാര്യ ആരോപിച്ച ലൈവ് വീഡിയോകൾ പച്ചക്കള്ളമാണെന്ന് മകൾ. ഒൻപത് കൊല്ലമായി ഞങ്ങളെ അന്വഷിക്കാൻ പോലും വരാത്ത അമ്മയുടെ വാക്കുകൾ വിശ്വസനീയ മല്ലന്നാണ് മക്കളുടെ ആരോപണം. ഫേസ്ബുക്ക് ലൈവിലൂടെയാണ് കാര്യങ്ങള് തുറന്ന് പറഞ്ഞിരിക്കുന്നത് . ഇതിനോടകം വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിരിക്കുന്നു . സോമദാസൻറെ കരിയർ നശിപ്പിക്കും വിധമാണ് വ്യാജപ്രചരണങ്ങൾ കെട്ടിച്ചമച്ചതെന്ന് മക്കൾ ആരോപിക്കുന്നു.
ഒരു സംഗീത റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനു ശേഷമാണ് ഞങ്ങൾ തമ്മിലുള്ള പ്രശ്നം തുടങ്ങുന്നതെന്ന് സൂര്യ പറയുന്നു . ചാനലിൽ പാടി പ്രശസ്തനായപ്പോൾ സോമദാസിന് ഒരുപാട് ആരാധകർ ഉണ്ടായി. അതോടെ സ്വഭാവം ആകെ മാറി. എന്നോട് അടുപ്പം കുറഞ്ഞു. മറ്റു പല സ്ത്രീകളുമായി അടുപ്പം വച്ചു പുലർത്താൻ തുടങ്ങി. പലപ്പോഴും കാണാൻ പാടില്ലാത്ത തരത്തിലുള്ള പല മെസേജുകൾ അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് ഞാൻ കാണാൻ ഇടയായി. ഇത് ചോദ്യം ചെയ്തതോടെ എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. എല്ലാം സഹിച്ചു ഞാൻ അവിടെ നിന്നത് എന്റെ രണ്ടു മക്കളെ ഓർത്തു മാത്രമാണ്.
കുട്ടികളെ കൊണ്ടുപോയ ശേഷം അവരെയാന്ന് കാണാൻ പോലും എന്നെ അനുവദിച്ചില്ല. എന്തൊക്കെയോ പറഞ്ഞ് അവരുടെ മനസ് മാറ്റിയെടുത്തു. ഞാൻ മക്കളെ ഉപേക്ഷിച്ചിട്ട് കാമുകനൊപ്പം പോയി എന്നാണ് അയാൾ പറഞ്ഞു പരത്തിയതെന്നും സൂര്യ ഫേസ്ബുക്ക് ലൈവിലൂടെ പറയുകയുണ്ടായി
സോമദാസ് സൂര്യയുമായുള്ള ബന്ധം വേർപ്പെടുത്തിയിട്ട് ഏഴ് വർഷമായി. ഇപ്പോൾ മറ്റൊരു വിവാഹം കഴിച്ചതിന് ശേഷം ഇപ്പോൾ ഭാര്യ സൂര്യയിലുണ്ടായ രണ്ടു കുട്ടികളെയും സംരക്ഷിച്ചു ജീവിക്കുകയാണ് . കോടതിയുടെ വിധി പ്രകാരം ആദ്യ ഭാര്യ സൂര്യയ്ക്ക് അഞ്ചുലക്ഷം രൂപാ നഷ്ടപരിഹാരമായി നൽകിയിരുന്നു
തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളൊന്നും അറിയാതെ ബിഗ് ബോസ്സിൽ കഴിയുകയാണ് സോമദാസ് ഇപ്പോൾ .
big boss malayalam
