Malayalam Breaking News
ബിഗ് ബോസിൽ നിന്ന് വീണ നായർ പുറത്തേക്ക്.. ഉറ്റ സുഹൃത്ത് പോയതിൽ പൊട്ടിക്കരഞ്ഞ് ആര്യ
ബിഗ് ബോസിൽ നിന്ന് വീണ നായർ പുറത്തേക്ക്.. ഉറ്റ സുഹൃത്ത് പോയതിൽ പൊട്ടിക്കരഞ്ഞ് ആര്യ
ബിഗ് ബോസ് അതിന്റെ ഒൻപതാം ആഴ്ച പൂർത്തിയാക്കിയിരിക്കുകയാണ്. 100 ദിവസം പൂർത്തിയാകാൻ ഇനി വളരെ കുറച്ച് ദിനങ്ങൾ മാത്രമാണ് ഉള്ളത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വാരാന്ത്യം എപ്പിസോഡായിരുന്നു കഴിഞ്ഞ എപ്പിസോഡ്. ഏറെ ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾക്കൊടുവിലാണ് ബിഗ്ബോസ് വീട്ടിൽ നിന്ന് വീണ നായർ പുറത്തേക്ക് പോകുന്നത്.
വീണ നായർ, പാഷണം ഷാജി, സാൻഡ്ര, സുജോ, അഭിരാമി അമൃത എന്നിവരായിരുന്നു ഇക്കുറി നോമിനേറ്റ് ചെയ്യപ്പെട്ടത്. വീണയാണ് ഇക്കുറി ബിഗ് ബോസ്സി നിന്നും പുറത്തുപോകുന്നതെന്നുള്ള വിവരം ആര്യ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് കേട്ടത്. തന്റെ ഉറ്റ സുഹൃത്ത് തന്നെ വിട്ടുപോകുന്നതിനുള്ള സങ്കടം ആര്യയ്ക്ക് പിടിച്ച് നിർത്താൻ കഴിഞ്ഞില്ല. താനും ഉടൻ തന്നെ പുറത്തു വരുമെന്ന് വീണയോട് ആര്യ യോട് പറയുകയും ചെയ്തു
നിറകണ്ണുകളോടെയാണ് വീണ നായർ വീടുവിട്ടത്. അതേസമയം ആര്യ വിതുമ്പലടക്കാൻ ബുദ്ധിമുട്ടുകയായിരുന്നു. ആര്യയെ ഒരുപാട് സാന്ത്വനിപ്പിച്ച ശേഷം എല്ലാവരോടും യാത്ര പറഞ്ഞാണ് വീണ വീടു വിട്ട് പുറത്തേക്കിറങ്ങിയത്. രജിത്തേട്ടനെ അച്ഛൻ്റെ സ്ഥാനത്താണ് താൻ കണ്ടതെന്നും വീണ രജിത്തിനോട് പറഞ്ഞു. മോഹൻലാലിൻ്റെ അടുത്തേക്കെത്തിയ വീണ വീട്ടിനുള്ളിൽ നിന്ന് താൻ സ്വയം തിരിച്ചറിഞ്ഞ കാര്യങ്ങളും വീട്ടിനുള്ളിൽ മാറിമറിഞ്ഞ അന്തരീക്ഷത്തെ കുറിച്ചും സംസാരിച്ചു. തുടർന്ന് വീട്ടിനുള്ളിലെ വീണയുടെ സുവർണ്ണ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോയും കണ്ട ശേഷമാണ് വീണ ബിഗ്ബോസ് വേദി വിട്ടത്.
താൻ ഉറപ്പായും ബിഗ്ബോസ് വീട് മിസ്സ് ചെയ്യുമെന്നും വീട്ടിലെത്തിയാലുടൻ അമ്പുച്ചനേയും കണ്ണേട്ടനേയും കാണുമെന്നും ബിഗ്ബോസ് വീട്ടിൽ നിന്ന് പുറത്ത് വന്നപ്പോൾ വീട്ടിനുള്ളിൽ ഏറെ സങ്കടപ്പെടുന്നത് ആര്യയായിരിക്കുമെന്നും മോഹൻലാലിനോട് വീണ പറഞ്ഞു. എല്ലാവരും വീട്ടിനുള്ളിൽ നന്നായി ഗെയിം കളിക്കണം. വീട്ടിനുള്ളിലെ ഗ്രൂപ്പിസം മാറ്റണമെന്നും വീണ വീട്ടിനുള്ളിലുള്ളവരോട് പറഞ്ഞു. തനിക്ക് ഉപയോഗിക്കാതെ ശേഷിക്കുന്ന ജയിൽ ഫ്രീ കാർഡ് ആര്യയ്ക്ക് നൽകാനാണ് താത്പര്യപ്പെടുന്നതെന്നും വീണ വ്യക്തമാക്കി
ബിഗ് ബോസില്‍ ആശയപരമായും മറ്റും പലപ്പോഴും പലരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. കഴഞ്ഞ ദിവസം വീണയും അമൃതയും അഭിരാമിയും തമ്മിലുള്ള തര്‍ക്കമാണ് അരങ്ങേറിയത്. രജിത്തിനെ പിടിച്ചതിനെ ച്ചൊല്ലി ആരംഭിച്ച തര്‍ക്കത്തില്‍ അഭിരാമി, അമൃത, വീണ എന്നിവരാണ് പരസ്പരം പോരടിച്ചിരുന്നു. കണ്ണുരുട്ടി പേടിപ്പിക്കല്ലേ വീണ ചേച്ചീ.. എന്ന് അഭിരാമി പറഞ്ഞു .പച്ചക്കള്ളം പറയരുത്, ഞങ്ങള്‍ കണ്ടതാണ്, ചലഞ്ച് ചെയ്യുന്നുവെന്ന് അമൃത പറയുന്നു. എന്റെയടുത്ത് കാണിക്കാന്‍ നില്‍ക്കണ്ടയെന്ന് വീണ പറയുകയാണ്. തുള്ള് തുള്ള് എന്ന് അഭിരാമി പറയുമ്ബോ പിടിച്ചുകൊണ്ട് പോകാന്‍ ശ്രമിക്കുകയാണ് അമൃത. നേര്‍ക്കുനേരെ നിന്ന് കളിക്കെടീ എന്ന് വീണ പറയുന്നു. ഒന്ന് പോ തള്ളേയെന്ന് പറഞ്ഞ് അഭിരാമിയും നില്ക്കുന്നു. കലുഷിതമായ അവസ്ഥയായിരുന്നു ബിഗ് ബോസ് വീട്ടിൽ കണ്ടത്
തുടര്‍ന്ന് വീണയുടെ പക്കല്‍ ഇനിയും ഉപയോഗിക്കാതെ അവശേഷിക്കുന്ന ജയില്‍ കാര്‍ഡ് ആര്‍ക്കെങ്കിലും നല്കുന്നുണ്ടോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. അത് പ്രിയസുഹൃത്ത് ആര്യയ്ക്ക് നല്‍കാനായിരുന്നു വീണയുടെ തീരുമാനം.
ജയില്‍ കാര്‍ഡ് ഞാന്‍ ഉറപ്പായും ആര്യയ്ക്ക് തന്നേ കൊടുക്കൂ. കാരണം രജിത്തേട്ടന് ഇപ്പോള്‍ അവിടെ സേഫ് ആണെന്ന് എനിക്കിപ്പോള്‍ നൂറ് ശതമാനം ഉറപ്പുണ്ട്. രജിത്തേട്ടന് പോവില്ല ജയിലില്‍. ഇനി അക്കൂട്ടത്തില്‍ ജയിലില്‍ പോവാന്‍ സാധ്യതയുള്ളത് ആര്യയ്ക്കാണ്. കാരണം വലിയ ടാസ്കുകളൊക്കെ വരുമ്പോള്‍ അവള് പിന്നിലാവാന്‍ സാധ്യതയുണ്ട്. ഇക്കൂട്ടത്തില്‍ എനിക്ക് ഏറ്റവും സേഫ് ആവണമെന്ന് ആഗ്രഹമുള്ളതും അവള് തന്നെയാണ്. അതുകൊണ്ട് അവള്‍ക്ക് കാര്‍ഡ്. ലവ് യൂ ആര്യ വീണ പറഞ്ഞുനിര്‍ത്തി.
BIG BOSS 2
