Connect with us

താര കല്യാണിന്റെ മകളുടെ വീഡിയോയെ വിമർശിച്ച ഏക വ്യക്തി ഞാനായിരിക്കും..

Malayalam Breaking News

താര കല്യാണിന്റെ മകളുടെ വീഡിയോയെ വിമർശിച്ച ഏക വ്യക്തി ഞാനായിരിക്കും..

താര കല്യാണിന്റെ മകളുടെ വീഡിയോയെ വിമർശിച്ച ഏക വ്യക്തി ഞാനായിരിക്കും..

നടി താര കല്യാണിന്റെ വീഡിയോയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായത് താരയുടെ മകളായ സൗഭാഗ്യയുടെ വിവാഹ വേളയിൽ പകർത്തിയ ഒരു വീഡിയോ അശ്ലീലമായ രീതിയിൽ പ്രചരിപ്പിച്ച ഒരാൾക്കെതിരെയാണ് നടി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. പൊട്ടിത്തെറിച്ചായിരുന്നു താര പ്രതികരിച്ചത്.താരാ കല്യാണിനു നേരെ ഉണ്ടായ സൈബർ ആക്രമണത്തിൽ ജയ ദിരാജ് എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ചിത്രം ദുരുപയോഗം ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മനസ്സ് തളരരുതെന്നും ജിയ പറയുന്നു.

കൂടാതെ അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യയെ അനുകരിച്ച് ടിക്ടോക്ക് വിഡിയോ ചെയ്ത സൗഭാഗ്യയെക്കുറിച്ചും ജയ പരാമർശിച്ചു. ആ വിഡിയോ ചെയ്തതിന് അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യയോട് മാപ്പ് ചോദിക്കാൻ മകളോട് പറയണമെന്നും താരാ കല്യാണിനോട് ജയ പറയുന്നുണ്ട്.

ജയ ദിരാജിന്റെ കുറിപ്പ് വായിക്കാം:

താരാ കല്യാൺ മാഡത്തിന്റെ വിഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു എന്റെ അമ്മ കരയുന്ന പോലെ തോന്നി. സോഷ്യൽ മീഡിയ, അതിൽ വെറിപൂണ്ട് അധിക്ഷേപം നടത്തുന്നത് മലയാളിക്ക് വലിയ ഹരമാണ്. മറ്റുള്ളവരെ കുത്തി നോവിച്ചു കൊണ്ടുള്ള ഒരുതരം സാഡിസ്റ്റിക് സന്തോഷം. എന്റെ മനസ്സ് ഒരു വർഷം മുൻപിലേക്ക് സഞ്ചരിച്ചു. അന്ന് ഞാനൊരു വിഡിയോ കണ്ടു. നിരവധി ലൈക്കുകളും കമന്റുകളും വാരിക്കൂട്ടിയ താരാ ജിയുടെ മകളുടെ വിഡിയോ.

അതിൽ സൗഭാഗ്യ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യയുടെ വായിൽ നിന്ന് മീഡിയയ്ക്കു മുൻപിൽ വീണുപോയ ചില അനവസര സംസാരത്തെ (അത് പബ്ലീഷ് ചെയ്യരുതെന്നവർ മീഡിയക്കാരോട് ആവശ്യപ്പെട്ടിരുന്നു )വളച്ചൊടിച്ച് കോമഡി രൂപത്തിൽ അവതരിപ്പിച്ചു.

ആ പ്രായമായ സ്ത്രീ അവരുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, കൊച്ചുകുട്ടികളുടെ പോലും പരിഹാസപാത്രമായി. സൗഭാഗ്യ ഒരു റാങ്ക് ഹോൾഡർ ആണെന്നും‌ വളരെ ഇന്റലിജന്റ് ആയ ഒരു കുട്ടിയാണെന്നറിയാം. തരംതാഴാൻ പാടില്ലായിരുന്നു. വിവരമില്ലാത്ത ട്രോളന്മാരുടെ നിലവാരത്തിലേക്ക് ആ കുട്ടി കൂപ്പുകുത്തിയത് എന്നെ അദ്ഭുതപ്പെടുത്തി.

ചില മനസ്സുകൾ നൊന്താൽ തന്നെ അതൊരു ശാപമാണ്. അന്ന് സൗഭാഗ്യയുടെ വിഡിയോയിൽ നെഗറ്റീവ് കമന്റ് ഇട്ട ഏക വ്യക്തി ഞാനായിരിക്കും. ഇന്ന് താര ജിക്ക് അനുഭവിക്കേണ്ടി വരുന്ന മാനസിക വ്യഥ നന്നായി ഉൾക്കൊള്ളാൻ കഴിയുന്നു. താങ്കളുടെ ചിത്രം ദുരുപയോഗം ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഇതൊന്നും കണ്ട് മനസ്സ് തളരരുത്. നന്മകൾ ആശംസിക്കുന്നു. പറ്റുമെങ്കിൽ മിസ്സിസ് അൽഫോൻസിനോട് മാപ്പു ചോദിക്കാൻ സൗഭാഗ്യയോട് പറയണം. നല്ലൊരു കുടുംബ ജീവിതത്തിന് സൗഭാഗ്യക്ക് എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും.

കഴിഞ്ഞ ദിവസം താര പങ്കുവെച്ച വീഡിയോയ്ക്ക് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തിയിരുന്നു.വിവാഹ ചടങ്ങിനിടെ മകളുടെ ഭർത്താവ് അർജുൻ താരയുടെ കയ്യിൽ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു.ഇത്തിന്റെ വീഡിയോ മോശമായ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്ന.ഇതിന് പ്രതികരണവുമായാണ് നടി രംഗത്തെത്തിയത്.

നിന്റെയൊക്കെ മനസ്സ് കല്ലാണോ ?. നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കെ. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല. നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ. സമൂഹമാധ്യമങ്ങൾ നല്ലതാണ്. പക്ഷേ, ഇങ്ങനെ നിങ്ങൾ ആരോടും ചെയ്യരുത്. അത് പലരുടേയും ഹൃദയംഭേദിക്കും. ഇത് പ്രചരിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്തവരെ വെറുക്കുന്നു. ഒരു സ്ത്രീയാണ് എന്നെങ്കിലും ഇതു ചെയ്യുന്നവർ ചിന്തിക്കണമെന്നും താരം വിഡിയോയിൽ പ്രതികരിച്ചിരുന്നു.

thara kalyan

More in Malayalam Breaking News

Trending

Recent

To Top