Malayalam
അവരെ തനിയ്ക്ക് കിട്ടിയിരുന്ന നിമിഷം മഴ കാത്തിരുന്ന വേഴാമ്പലിനെ പോലെയായിരുന്നു….. തുറന്ന് പറഞ്ഞ് രജിത്ത് കുമാർ
അവരെ തനിയ്ക്ക് കിട്ടിയിരുന്ന നിമിഷം മഴ കാത്തിരുന്ന വേഴാമ്പലിനെ പോലെയായിരുന്നു….. തുറന്ന് പറഞ്ഞ് രജിത്ത് കുമാർ
മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്ബോസ് രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ ആഴ്ച്ചയാണ് അവസാനിപ്പിച്ചത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ ദയ അശ്വതി , സാന്ദ്ര തുടങ്ങിയവർ എല്ലാം ബിഗ് ബോസ്സിലെ അനുഭവം മാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു
ബിഗ് ബോസ് മലയാളം സീസണ് ടുവിലെ ശക്തരായ മത്സരാർത്ഥികളായിരുന്നു സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. ബിഗ് ബോസ് വീട്ടിലെ സാന്‍ഡ്ര, ആര്യ, പാഷാണം ഷാജി, വീണ നായര്‍ തുടങ്ങിയവരേയും ഇവര്‍ക്ക് നേരത്തെ പരിചയമുണ്ടായിരുന്നു.
ആദ്യദിനം മുതല്‍ ഇവരുമായി സൗഹൃദത്തിലായ വ്യക്തിയാണ് രജിത് കുമാര്‍. എല്ലാവരും രജിത്തേട്ടനെക്കുറിച്ച് നെഗറ്റീവ് പറയുന്നുണ്ടെങ്കിലും തങ്ങള്‍ അങ്ങനെയല്ല അദ്ദേഹത്തെ കണ്ടതെന്ന് അമൃത പറഞ്ഞിരുന്നു. എല്ലാവരേയും പറയുന്ന രജിത്തേട്ടനെയല്ല തങ്ങള്‍ കണ്ടതെന്ന് ഇരുവരും പങ്കുവച്ചിരുന്നു. അപ്രതീക്ഷിതമായി ഷോയില്‍ നിന്നും രജിത് പുറത്തേക്ക് പോയപ്പോള്‍ ഇരുവരും ഏറെ വിഷമിച്ചിരുന്നു. ഇപ്പോള്‍ ഇവര്‍ പങ്കുവെച്ച പുതിയ സ്റ്റാറ്റസ് വീഡിയോയാണ് ചര്‍ച്ചയാകുന്നത്. രജിത് കുമാര്‍ തന്റെ ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് തുറന്നുപറയുന്നതിനിടയില്‍ അമൃത-അഭിരാമി സഹോദരിമാരെക്കുറിച്ച് തുറന്നു പറയുന്നു. അവര്‍ രണ്ടുപേരും നല്ല കുട്ടികളാണ് .മാത്രമല്ല താനുമായി നല്ല വേവ് ലെങ്ത് ഉണ്ടായിരുന്നു അവര്‍ക്കെന്നും അദ്ദേഹം പറയുന്നു. മഴ കാത്തിരുന്ന വേഴാമ്ബലിനെ പോലെയായിരുന്നു ആ നിമിഷം. അവരെ തനിക്ക് ലഭിച്ച നിമിഷത്തെക്കുറിച്ച് അദ്ദേഹം പങ്കുവച്ചു. രജിത് കുമാര്‍ തങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഈ വീഡിയോയ്ക്ക് കിംഗ്, ഏട്ടന് തുടങ്ങിയ ക്യാപ്ഷനാണ് ഇരുവരും നല്‍കിയിട്ടുള്ളത്.
അമൃതയും അഭിരാമിയും എത്തിയതോടെ ബിഗ് ബോസ് വീട്ടിലെ സമാധാന അന്തരീക്ഷം നഷ്ടമായെന്ന് വീണ പറഞ്ഞിരുന്നു. കൂടാതെ അമൃത ക്രൂക്ക്ഡ് ആണെന്നും വീണ പറഞ്ഞു.
ഈ പരാമര്‍ശനത്തിന് കിടിലൻ മറുപടിയുമായി അമൃത എത്തുകയും ചെയ്തു എ വീണയുടെ അഭിമുഖത്തിന്റെ പത്ര കട്ടിംഗിസിനൊപ്പമായാണ് അമൃത മറുപടി പോസ്റ്റ് ചെയ്തത്. ഈ മനോഹരിയായ സ്ത്രീയ്ക്ക് ആശംസകളും പ്രാര്‍ത്ഥനകളും എന്നായിരുന്നു അമൃതയുടെ മറുപടി. കിടിലന്‍ മറുപടിയാണ് അമൃത നല്‍കിയതെന്നാണ് ആരാധകര്‍ പറയുന്നത്.
big boss
