Malayalam Breaking News
90 വയസുള്ള റേപിസ്റ്റ്.. ലൈംഗീക വൈകൃതമുള്ളൊരു മനുഷ്യൻ.. രജിത്തിനെതിരെ വീണ്ടും ജസ്ല
90 വയസുള്ള റേപിസ്റ്റ്.. ലൈംഗീക വൈകൃതമുള്ളൊരു മനുഷ്യൻ.. രജിത്തിനെതിരെ വീണ്ടും ജസ്ല
പതിനാറ് മത്സരാർത്ഥികളുമായി തുടങ്ങിയ ഷോ അറുപത് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. വൈൽഡ് കാർഡ് എൻട്രി വഴി ആറ് പേരായിരുന്നു ബിഗ് ബോസ്സിലേക്ക് എത്തിയത്. ബിഗ് ബോസ്സിയിലെ കരുത്തുറ്റ മത്സരാർത്ഥിയുമായ ഡോക്ടർ രജിത്ത് കുമാറും വൈഡ് കാർഡ് എൻട്രി വഴി എത്തിയ ജസ്ല മാടശ്ശേരിയും തമ്മിൽ കൊമ്പ് കോർത്തിരുന്നു. ആശയപരമായി ഐക്യപെടാൻ സാധിക്കാത്തതാണ് ഇതിനു കാരണം. ബിഗ് ബോസിൽ നിന്നും അപ്രതീക്ഷിതമായിട്ടാണ് ജസ്‌ല എലിമിനേഷനിലൂടെ പുറത്താകുന്നത്. പുറത്തിറങ്ങിയ ജസ്ലയുടെ പ്രതികരണത്തിനായി പ്രേക്ഷകർ കാത്തിരിപ്പിലും ആയിരുന്നു.
പുറത്തിറങ്ങിയ അന്നുമുതൽ രജിത് ഫാൻസ് താരം ഇടുന്ന പോസ്റ്റുകൾക്കും വളരെ മോശം രീതിയുളള കമന്റുകളുമായിട്ടാണ് രംഗത്ത് വന്നിരുന്നത്. ഇപ്പോൾ സ്വന്തം സോഷ്യൽ മീഡിയ പ്രൊഫൈൽ വഴി ജസ്‌ല പ്രതികരിക്കുകയാണ്. പുറത്തിറങ്ങിയ താൻ അടക്കമുള്ള സ്ത്രീകൾ നേരിടുന്ന സോഷ്യൽ മീഡിയ അറ്റാക്കിനെതിരെയും ബിഗ് ബോസ് മത്സരാർത്ഥി രജിത് കുമാറിന്റെ പേര് പരാമർശിക്കാതെയും ആണ് ജസ്‌ല പ്രതികരിച്ചത് . വിദ്യാഭ്യാസവും സംസ്കാര സമ്പന്നതയും പുരോഗമന കാഴ്ചപ്പാടും ഇടക്കിടെ ഉരുവിടുന്ന മലയാളി നിന്നോടെനിക്ക് വല്ലാത്തൊരിഷ്ടമാണ് . ലോകമേ തറവാടില്‍ വിശ്വസിക്കുന്നത് കൊണ്ട് നിന്നോട് മാത്രമായൊരിഷ്ടവും സ്നേഹവുമൊന്നുമില്ല എങ്കിലും നന്നായി സംസാരിക്കാന്‍ പറ്റുന്നൊരു സുഹൃത്തെന്ന കോണ്‍ഫിഡന്‍സില്‍ മാത്രമാണീ എഴുത്ത് എന്ന് പറഞ്ഞുകൊണ്ടാണ് ജസ്ല പറഞ്ഞു തുടങ്ങുന്നത്.
നീ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയായില്‍ തെറിവിളിയുമായി പിന്നാലെ കൂടിയിരിക്കുന്ന 3 സ്ത്രീകളില്‍ ഒരാളാണ്..ഈ മൂന്ന് പേരും ചെയ്ത തെറ്റ്, ഏറ്റവും വലിയ റിയാലിറ്റി ഷോ കണ്ടസ്റ്റന്‍റ്സ് ആയിരുന്നൂ എന്ന് മാത്രമല്ല.. ഒരു സാമൂഹിക വിപത്തായി മാറുന്നൊരു വ്യക്തിക്കെതിരെ നിന്നു എന്നതും വിരല്‍ ചൂണ്ടി എന്നതുമാത്രമാണ് അവർ ചെയ്ത തെറ്റെന്നാണ് മഞ്ജു, രാജിനി എന്നിവർക്ക് പിന്തുണ നൽകി ജസ്‌ല കുറിച്ചത്.
ഒരു ടാസ്കിനിടയിലെന്‍റെ ശരീരത്തെ നോവിക്കും വിധം പിടിച്ച് വലിച്ചു..എനിക്ക് എത്രത്തോളം അരോചകരമായിരുന്നതെന്ന് ഓര്‍ക്കാന്‍ പോലും വയ്യ..ഞാനുറക്കെ പറഞ്ഞു…തെറ്റാണെന്ന്..
എതിര്‍ത്തു..പ്രതിഷേധിച്ചു. ഉറക്കവും ഭക്ഷണവും പോലും രണ്ടാഴ്ച എനിക്ക് എടുക്കാനായില്ല..മടുപ്പായിരുന്നൂ.
അത്രമേല്‍ ലൈംഗീക വൈകൃതമുള്ളൊരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. ഒരു പെണ്‍കുട്ടി ശാരിരികമായി അപമാനിക്കപ്പെട്ടാല്‍ അവള്‍ക്കൊപ്പം നില്‍ക്കാനാരുമില്ലെങ്കില്‍ അവളെത്രത്തോളം മാനസീക സംഘര്‍ഷങ്ങളിലൂടെ കടന്ന് പോകുമെന്ന് ഞാനറിഞ്ഞൂ. 90 വയസുള്ളൊരു റേപിസ്റ്റിനെ അദ്ദേഹമെന്ന് വിളിക്കാന്‍ തനിക്കാവില്ലെന്നും അത് പോലെ പ്രായം മാത്രം നോക്കി ബഹുമാനിക്കാനുമെന്നും ജസ്‌ല പറയുന്നു.
അതെ സമയം തന്നെ ബിഗ് ബോസ്സിൽ നിന്നും രജിത്ത് കുമാറിനെ താൽക്കാലികമായി മാറ്റിയിരിക്കുകായാണ്. ടാസ്കിനിടയിൽ രജിത് രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതും ഇതിനെത്തുടന്നാണ് രജിത്തിനെ താൽക്കാലികമായി മാറ്റിനിർത്തിയത്. പുറത്തയാക്കിയതിന് എത്രെ പ്രതിഷേധവുമായി നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്
ബിഗ് ബോസും രജിത്തും ചേര്‍ന്ന് നടത്തിയ പ്രാങ്ക് ടാസ്‌ക്കാണ് ഇതെന്നാണ് ചിലർ പറയുന്നത്. അങ്ങനെ ചിന്തിക്കുന്നതിന് പിന്നിലെ കാരണങ്ങളും അവര്‍ പങ്കുവെച്ചിട്ടുണ്ട്. ജനപിന്തുണയില്‍ ഏറെ മുന്നിലുള്ള താരത്തെ ഒഴിവാക്കി മുന്നേറാന്‍ ബിഗ് ബോസ് ഷോയ്ക്ക് കഴിയില്ല. മാത്രവുമല്ല രജിത് ഒരിക്കലും ഇത് ചെയ്യില്ലെന്നും അവര്‍ ആവര്‍ത്തിച്ച് പറയുന്നുമുണ്ട്.
രേഷ്മയുടെ കണ്ണില്‍ ഗ്ലിസറിനാണ് തേച്ചതെന്നും അവിടെ നടന്നത് പ്രാങ്ക് ടാസ്‌ക്കാണെന്നുമാണ് ഒരുവിഭാഗത്തിന്റെ കണ്ടെത്തല്‍. ഇതേക്കുറിച്ച് പറയുന്നതിനായി ബിഗ് ബോസ് നേരത്തെ രജിത്തിനെ കണ്‍ഫഷന്‍ റൂമിലേക്ക് വിൡപ്പിച്ചിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
big boss 2
