Malayalam Breaking News
പവനും ബിഗ് ബോസിന് പുറത്തേക്ക്… കണ്ണീരോടെ പ്രേക്ഷകർ
പവനും ബിഗ് ബോസിന് പുറത്തേക്ക്… കണ്ണീരോടെ പ്രേക്ഷകർ
ബിഗ് ബോസ് സീസൺ രണ്ട് വളരെ അനിശ്ചിതമായ ഒരു ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബിഗ് ബോസ് സീസൺ രണ്ട് നിർത്തിവെക്കേണ്ട അവസ്ഥയിലാണോ ഇപ്പോൾ സഞ്ചരിക്കുന്നത് എന്ന് പ്രേക്ഷകരും ഭയക്കുന്നുണ്ട്. പരീക്കുട്ടിയിൽ നിന്നായിരുന്നു ബിഗ് ബോസ്സിലെ വില്ലൻ പണി തുടങ്ങിയത്. കണ്ണിനസുഖമായി ആദ്യം ഹൗസിന് പുറത്തേക്ക് പോയത് പരീക്കുട്ടിയായിരുന്നു. എന്നാൽ തുടർന്നുള്ള എപ്പിസോഡിൽ പരീക്കുട്ടി എലിമിനേറ്റ് ആയി എന്ന വാർത്തയാണ് മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടെത്തിയത്. പരീക്കുട്ടിയുടെ അപ്രതീക്ഷിത വിടവാങ്ങൽ ഏവരെയും അമ്പരപ്പിച്ചിരുന്നു. എന്നാലിപ്പോൾ കണ്ണിനസുഖവും വിടവാങ്ങലായും ഒരു തുടർകഥയായി മാറിയിരിക്കുകയാണ് ബിഗ് ബോസ്സിൽ.
മറ്റുള്ളവരെല്ലാം ഒറ്റപ്പെടുത്തിയപ്പോഴും രജിത്ത് കുമാറിന്റെ പക്ഷത്തു നിന്ന വ്യക്തിയായിരുന്നു പരീക്കുട്ടി. പരീക്കുട്ടിയുടെ വിടവാങ്ങൽ രജിത്ത് കുമാറിന് വളരെ വിഷമത്തിനും ഇടനൽകിയിരുന്നു. തുടർന്നായിരുന്നു മത്‌സരാർഥികളിൽ ഓരോരുത്തർക്കായി കണ്ണിന് അസുഖം പകർന്നു തുടങ്ങിയത്ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് 40 ദിനങ്ങള്‍ പിന്നിടുമ്പോഴാണ് മത്സരാര്‍ഥികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ തുടര്‍ക്കഥയാകുന്നത് . എട്ട് പേര്‍ക്കാണ് ഇതിനകം കണ്ണിന് ഇന്‍ഫെക്ഷന്‍ പിടിപെട്ടത്. പരീക്കുട്ടി, രഘു, അലസാന്‍ഡ്ര, രേഷ്മ, സുജോ, പവന്‍, ദയ, എലീന എന്നിവര്‍ക്ക്. പരീക്കുട്ടി എലിമിനേഷനിലൂടെ നേരത്തേ പുറത്തായിരുന്നെങ്കില്‍ രഘു, അലസാന്‍ഡ്ര, രേഷ്മ, സുജോ എന്നിവരെ അസുഖം പൂര്‍ണമായും ഭേദമാകാതിരുന്നതിനെത്തുടര്‍ന്ന് ബിഗ് ബോസ് തിരിച്ചയയ്ക്കുകയായിരുന്നു. പിന്നാലെ ദയയും എലീനയും കണ്ണിന് ചികിത്സയുമായി ഹൗസിന് പുറത്ത് കഴിയുകയാണ് ഇപ്പോൾ . എന്നാല്‍ കണ്ണിന് അസുഖം മാറി കഴിഞ്ഞ ദിവസം ഹൗസിലേക്ക് തിരിച്ചെത്തിയ പവന്‍ ജിനോ തോമസ് കടുത്ത നടുവേദനയെത്തുടര്‍ന്ന് ചികിത്സകള്‍ക്കായി ബിഗ് ബോസിനോട് വിട പറയുന്നതാണ് കഴിഞ്ഞ എപ്പിസോഡില്‍ കാണുന്നത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിന് നടുവേദയെത്തുടര്‍ന്ന് ഉറങ്ങാനാവാത്ത പവന്‍ ബിഗ് ബോസിനോട് ക്യാമറയ്ക്ക് മുന്നില്‍വന്ന് സഹായം അഭ്യർത്ഥിച്ചിരുന്നു . മിനിറ്റുകള്‍ക്കുള്ളില്‍ കണ്‍ഫെഷന്‍ മുറിയില്‍ പവനെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തി. തനിക്ക് ഡിസ്‌കിന്പ്രശ്നമുണ്ടെന്നും കഴിഞ്ഞ ദിവസത്തെ ടാസ്‌കിന് ഇടയില്‍ പറ്റിയ അബദ്ധംകൊണ്ട് സംഭവിച്ചതാണിതെന്നും പവന്‍ ഡോക്ടര്‍മാരോട് പറഞ്ഞു. ഒപ്പമുള്ളവര്‍ താങ്ങിക്കൊണ്ടാണ് പവനെ കണ്‍ഫെഷന്‍ റൂമിലേക്കും പുറത്തേക്കും എത്തിച്ചത്. രാവിലെ പത്തരയോടെ ഫിസിയോ തെറാപ്പി വിദഗ്ധരുടെ സേവനവും പവന് ലഭിച്ചിരുന്നു . പിന്നാലെ ഡോക്ടര്‍മാരെ കാണുന്നതിനായി വീണ്ടും കണ്‍ഫെഷന്‍ റൂമിലേക്ക് എത്താന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. അവിടെനിന്ന് പരിശോധനകള്‍ക്കായി ഹൗസിന് പുറത്തേക്കും പവനെ കൊണ്ടുപോയി. ഏറെനേരം കഴിഞ്ഞ് പവന്‍ കണ്‍ഫെഷന്‍ റൂമില്‍ എത്തിയെന്നും വിളിച്ചുകൊണ്ടുവരാനും ക്യാപ്റ്റന്‍ പാഷാണം ഷാജിയോട് ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പവൻ കാത്തിരുന്നവരോട് ഞെട്ടിക്കുന്ന വാർത്തയാണ് പവൻ പങ്കുവെച്ചത്. താന്‍ പോവുകയാണെന്ന് ഷാജിയോടും പിന്നീട് ഹാളില്‍വച്ച് മറ്റുള്ളവരോടും പവന്‍ കണ്ണീരോടെ പറയുകയായിരുന്നു. താൻ വലിയ പ്രതീക്ഷയോടെയാണ് ഹൗസിൽ എത്തിയതെന്നും എന്നാൽ തിരികെ പോകേണ്ട അവസ്ഥ വന്നുവെന്നും പവൻ കണ്ണീരോടെ പറഞ്ഞു. തുടർന്ന് പവൻ യാത്രയാക്കാനുള്ള ബിഗ് ബോസ്സിന്റെ നിർദേശവുമെത്തി.
എന്നാൽ പവനോടൊന്നും സംസാരിക്കാതെ കണ്ണടച്ചിരിക്കുന്ന രജിത്ത് കുമാറിനെയാണ് ഏവരും കാണുന്നത്. കഴിഞ്ഞ ദിവസം രജിത്ത് കുമാറിനും ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാലത് മറ്റുള്ളവർക്ക് ബാധിച്ച രോഗമല്ലെന്നും മരുന്ന് കഴിച്ചതിന്റെ റീയാക്‌ഷൻ മൂലമുണ്ടായതാണെന്നും രജിത്ത് കുമാർ തന്നെ പറയുന്നുണ്ടായിരുന്നു. ഏതായാലും പരീക്കുട്ടിക്ക് ശേഷം പവനും എന്നന്നേക്കുമായി പുറത്തേക്ക് പോയതോടെ രജിത്ത് കുമാർ വീണ്ടും ഒറ്റപ്പെട്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. കണ്ണിന്നു അസുഖം ബാധിച്ചവർ കുടി തിരികെയെത്തുമ്പോൾ വീണ്ടും പഴയപടി തന്നെ രജിത്ത് കുമാർ ഒറ്റയാൾ പോരാട്ടം തുടരുമോ എന്ന് കാത്തിരുന്നു കാണാം. തന്റെ ടീമിലേക്ക് എത്തുന്നവരെല്ലാം വിടവാങ്ങുമ്പോൾ ഇനി രജിത്തിനെ കാത്തിരിക്കുന്നത് എന്താണെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.
big boss 2
