അവര്‍ പിരിഞ്ഞിട്ടില്ലാട്ടോ, കേട്ടത് ഗോസിപ്പുകള്‍ മാത്രം; ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവുമായി ബിപിന്‍; ആരാധകരും ഹാപ്പി!
ബിപിൻ ജോസെന്ന കലാകാരനെ കുറിച്ച് ഒരു ഇൻട്രോ മിനി സ്ക്രീൻ പ്രേക്ഷകർക്ക് ആവശ്യമുണ്ടോ എന്ന് സംശയമുണ്ട്. കാരണം ബിപിൻ ചെയ്ത സീത മുതൽ കൂടെവിടെ വരെയുള്ള ക്യാരക്ടേർസ് അത്രയും ആഴത്തിലാണ് പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞിട്ടുള്ളത്. . സീതയിലൂടെയാണ് ബിപിനെ മലയാളികള്‍ സ്‌നേഹിച്ചു തുടങ്ങുന്നത്. ആ യാത്ര ഇപ്പോഴിതാ കൂടെവിടെയിലെത്തി നില്‍ക്കുകയാണ്. കൂടെവിടെയിലെ മാസും ക്ലാസുമൊക്കെയുള്ള ഋഷി സാറായി തകര്‍ത്താടുകയാണ് ബിപിന്‍ ജോസ്. ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. ഇതിനിടെ സിനിമയിലും ബിപിന്‍ സജീവമായി മാറാന്‍ ഒരുങ്ങുന്നുണ്ട്.
എല്ലാം സെറ്റാണ് എന്ന സിനിമയുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് ബിപിന്‍ ജോസ്. പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി വിനു ശ്രീധര് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എല്ലാം സെറ്റാണ്. ഇതിനിടെ ഇപ്പോഴിതാ ബിപിന്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്
ബിപിന്‍ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തന്റെ ഭാര്യക്കും മക്കള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് ബിപിന്‍ പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ചിത്രങ്ങള്‍ കണ്ടതോടെ ആരാധകര്‍ ഹാപ്പിയാണ്. എത്ര നാളുകളായി കാത്തിരിക്കുന്നു ഈ സീന്‍ കാണാന്‍ എന്നാണ് ആരാധകര്‍ കമന്റിലൂടെ പറയുന്നത്. നേരത്തെ ബിപിനും ഭാര്യയും പിരിയുകയാണോ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഡിവോഴ്‌സ് ആണ് എന്ന് പറഞ്ഞവര്‍ ഇത് കാണുന്നുണ്ടോ, അവര്‍ പിരിഞ്ഞിട്ടില്ലാട്ടോ, കേട്ടത് ഗോസിപ്പുകള്‍ ആണ് എന്ന് മനസിലായില്ലേ എന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്. ബിപിന്റെ ഭാര്യ ന്യൂസിലാന്ഡിലാണുള്ളത്. സമാധാനത്തോടെ പോവുന്ന കുടുംബമാണ്. എല്ലാ വര്ഷവും ഒന്നുകില് ഞാന് അങ്ങോട്ടോ അവള് ഇങ്ങോട്ടോ വരുമെന്ന് നേരത്തെ നേരത്തെ ബിപിന്‍ തന്റെ ഭാര്യയെക്കുറിച്ച് സംസാരിക്കവെ പറഞ്ഞിരുന്നു. എന്നാല്‍ കൊറോണ തുടങ്ങിയതിന് ശേഷം രണ്ട് മൂന്ന് വര്ഷമായി നേരില് കണ്ടിട്ടെന്നും താരം പറയുന്നു. അതിനാല്‍ വീഡിയോ കോളിലൂടെയാണ് കാണുന്നതെന്നാണ് ബിപിന്‍ പറഞ്ഞത്. ഭാര്യയെ മിസ് ചെയ്യാറുണ്ടെന്നും താരം പറഞ്ഞിരുന്നു.
തന്നെക്കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ചും ബിപിന്‍ മനസ് തുറന്നിരുന്നു. തന്നെക്കുറിച്ച്
കുറെ ഗോസിപ്പുകള്‍ വരാറുണ്ട് എന്നാല്‍ വേദനിപ്പിച്ചത് ഡിവോഴ്‌സ് വാര്‍ത്തയാണ്. ഞാന്‍ മാരീഡ് ആണെന്നാണ് താരം പറഞ്ഞത്. വൈഫുമായി ഞാന്‍ ഡിവോഴ്‌സ്ഡാണ് എന്ന വിവാദം ഒരുപാട് കേട്ടിട്ടുണ്ട്.് എന്റെ കസിന്‍സ് പറഞ്ഞു എന്നാണു കേട്ടത്. ഇനി ഏതേലും കസിന്‍സ് പറഞ്ഞോ എന്ന് അറിയില്ലെന്നും താരം പറഞ്ഞിരുന്നു. അതേസമയം തന്റെ ഭാര്യ ഇതൊന്നും മൈന്‍ഡ് ചെയ്യാത്ത ആളണെന്നും അതുകൊണ്ട് കുഴപ്പമില്ലെന്നും അടുത്തിടെ നല്‍കിയൊരു അഭിമുഖത്തില്‍ ബിപിന്‍ പറഞ്ഞിരുന്നു.
ഒരുപാട് നെഗറ്റീവ് ന്യൂസുകള്‍ ഉണ്ടല്ലോ. പോസിറ്റീവ് ആരും പറയുകയില്ലല്ലോ. ഇനിയിപ്പോ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാന്‍ ഈ ഒരു മേഖലയിലേക്ക് ഇറങ്ങി തിരിച്ച ഒരാളാണ്. അപ്പോള്‍ ഗോസിപ്പുകള്‍ തന്നെ ബാധിക്കില്ല എന്നതാണ് ഗോസിപ്പുകളെക്കുറിച്ചുള്ള ബിപിന്റെ നിലപാട്. അതുകൊണ്ടു തന്നെ, എന്റെ വീട്ടില്‍ വിഷയം അല്ലാത്തിടത്തോളം കാലം ഞാന്‍ എന്തിന് വിഷമിക്കണമെന്നാണ് നടന്‍ ചോദിക്കുന്നുണ്ട്.
തന്നെക്കുറിച്ച് കേട്ട പ്രണയ ഗോസിപ്പുകളെക്കുറിച്ചും ബിപിന്‍ മനസ് തുറന്നിരുന്നു. സ്വാസികയോടൊപ്പം ചേര്‍ത്തുവച്ചാണ് ഗോസിപ്പുകള്‍ കേട്ടിട്ടുള്ളതെന്നാണ് ബിപിന്‍ പറയുന്നത്. ഒരുപാട് ഗോസിപ്പുകള്‍ ബിപിന്‍ കേട്ടിട്ടുണ്ട്. സീത മുതല്‍ ഞാനും സ്വാസികയും തമ്മിലുള്ള ഗോസിപ്പുകള്‍ കേട്ടിട്ടുണ്ടെന്നാണ് താരം പറയുന്നത്. അതുകഴിഞ്ഞു ചോക്ലേറ്റ് എന്ന ഒരു സീരിയല്‍ ചെയ്തായിരുന്നു, അതിനെക്കുറിച്ചും ഞാന്‍ കേട്ടിരുന്നു. അതേസമയം, പെയര്‍ ഹിറ്റാകുമ്പോള്‍ ആണ് ഒരുപാട് ഗോസിപ്പുകള്‍ വരുന്നതെന്നാണ് താരം പറയുന്നത്. ഇപ്പോഴും ഗോസിപ്പുകളുണ്ടെന്നും എന്നാല്‍ അതൊന്നും തനിക്ക് അത്ര വലിയ വിഷയമല്ലെന്ന് വ്യക്തമാക്കുകയായിരുന്നു ബിപിന്‍ ചെയ്തത്.
