Social Media
താരസുന്ദരി ഭൂമി പട്നേക്കറിന്റെ ഗ്ലാമര്‍ വേഷത്തെ വിമര്‍ശിച്ച് ആരാധകര്‍
താരസുന്ദരി ഭൂമി പട്നേക്കറിന്റെ ഗ്ലാമര്‍ വേഷത്തെ വിമര്‍ശിച്ച് ആരാധകര്‍
ഗ്രാമി അവാര്‍ഡില്‍ കഴുത്തുമുതല്‍ വയറുവരെ നീളുന്ന നെക്ക് ലൈന്‍ ഗൌണില് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര എത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ അതേ ലുക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ച് മറ്റൊരു ബോളിവുഡ് നടി വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ്. താരസുന്ദരി ഭൂമി പട്നേക്കറാണ് ആരാധകരുടെ സൈബര്‍ ആക്രമണത്തിനു വിധേയയായത്.
വിമര്‍ശനത്തിനു കാരണം ഭൂമി ട്വിറ്ററിലൂടെ പങ്കുവച്ച തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ്. ഭൂമി ഫോട്ടോഷൂട്ടില്‍ ധരിച്ച ഗൗണിനും നെക്ക് ലൈനാണ് നല്‍കിയിരിക്കുന്നത്. പ്രിയങ്കയുടെ ഗൌണില് നിന്നും വ്യത്യസ്തമായി വയറിന് മുകളിലായി ഇത് അവസാനിക്കുന്നുണ്ട്. സിംപിള്‍ മേക്കപ്പില്‍ ആഭരണങ്ങളൊന്നും ഇല്ലാതെയാണ് ഭൂമി ഫോട്ടോഷൂട്ടിന് ഒരുങ്ങിയത്.
താരത്തിന്റെ അഭിനയം നല്ലതാണെന്നും എന്നാല്‍ ഭൂമിയെ പോലൊരു നടി ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് കുപ്രസിദ്ധി നേടരുതെന്നുമാണ് ആരാധകര്‍ പറയുന്നത്. ഇത് ഫാഷനല്ല മറിച്ച് നഗ്നതാപ്രദര്ശനമാണന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. ബട്ടണ്‍ കടകള്‍ പൂട്ടിയതുകൊണ്ടാണോ എന്ന് ചോദിക്കുന്നവരും വിരളമല്ല.
Bhumi Pednekar
