നിന്നെപ്പോലെ ഒരു സഹോദരന് എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര മികച്ചതായേനെ;പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് നടി
മലയാളികളുടെ പ്രിയനടിയാണ് ഭാവന. വിവാഹശേഷവും സിനിമയിൽ സജീവമായ താരം കൂടിയാണ് ഭാവന. സിനിമയിൽ എന്ന പോലെ തന്നെ സമൂഹമാധ്യമങ്ങളിലും സജീവമായ നടി പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ എല്ലാം വ്യാപകമായി പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സഹോദരന് ജയദേവിന് ജന്മദിനാശംസകള് നേര്‍ന്ന് കൊണ്ട് ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പും ചിത്രവുമാണ് വൈറലായി മാറിയിരിക്കുന്നത് . നിമിഷ നേരം കൊണ്ടാണ് ചിത്രവും കുറിപ്പും വൈറലായി മാറിയിരിക്കുന്നത്.
‘നിന്നെപ്പോലെ ഒരു സഹോദരന് എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര മികച്ചതായേനെ…. ജന്മദിനാശംസകള്’… സഹോദരനൊപ്പമുള്ള ഒരു ബാല്യകാല ചിത്രം പങ്കുവച്ചുകൊണ്ട് ഭാവന കുറിച്ചു.സിനിമാ സംവിധായകനാണ് ജയദേവ്. കഴിഞ്ഞ ദിവസം നടി ശ്രീകൃഷ്ണ ജയന്തി ദിവസത്തിൽ രാധയായി എത്തിയതും വൈറലായി മാറിയിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രം നൊടിയിടെയാണ് വൈറലായി മാറിയത് .
കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് ഭാവന. തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രം 96ന്റെ കന്നഡ റീമേക്കായ 99 ആയിരുന്നു ഭാവനയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
bhavana- wishes her brother
