Malayalam
ഭര്‍ത്താവിനൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെയ്ക്കാത്തത് എന്താ?; മറുപടിയുമായി ഭാവന
ഭര്‍ത്താവിനൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെയ്ക്കാത്തത് എന്താ?; മറുപടിയുമായി ഭാവന
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന. അടുത്തിടെയാണ് താരം വീണ്ടും മലയാളത്തില്‍ സിനിമകള്‍ ചെയ്ത് തുടങ്ങിയത്.
സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ നടി വളരെ സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രമാണ് വൈറലായി മാറുന്നത്. ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ബ്ലാക്ക് നിറത്തിലുള്ള ഇമോജി മാത്രമാണ് ഫോട്ടോയ്ക്ക് ക്യാപ്ഷൻ ആയി നല്‍കിയിരുന്നത്. ഭര്‍ത്താവുമൊത്തുള്ള ചിത്രം പങ്കുവെച്ചിട്ട് നാളുകളായതിനാല്‍ തന്നെ വളരെപ്പെട്ടെന്നാണ് ഫോട്ടോ ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയിരുന്നതും.
അവയിൽ ഏറെയും കമന്റുകൾ എന്തുകൊണ്ടാണ് ഭർത്താവിനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെക്കാത്തത് എന്നതിനെ കുറിച്ചായിരുന്നു. അതിന് കൃത്യമായ മറുപടിയും നടി നൽകിയിട്ടുണ്ട്. ഞങ്ങള്‍ എല്ലാ ദിവസവും ഫോട്ടോകള്‍ എടുക്കുന്നവരല്ല എന്നായിരുന്നു ഭാവനയുടെ മറുപടി. സ്‌നേഹം അറിയിച്ച് കൊണ്ടെത്തിയ മറ്റു ചില ആരാധകര്‍ക്കും ഭാവന ലവ് ഇമോജിയിലൂടെ മറുപടി നല്‍കിയിട്ടുണ്ട്. കുറച്ച് നാളുകളായി ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളോ വിശേഷങ്ങളോ ഭാവന പങ്കുവെക്കാതെയായതോടെ ഇരുവരും വേർപിരിഞ്ഞുവോയെന്ന സംശയം പോലും ഒരിടയ്ക്ക് ആരാധകർക്കുണ്ടായിരുന്നു.
എന്നാല്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ പുതിയ പോസ്റ്റിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് താരം. കുറച്ച് നാളുകള്‍ക്ക് മുന്പ് നല്‍കിയൊരു അഭിമുഖത്തില്‍ തനിക്കെതിരെ വന്ന വ്യാജ വാര്‍ത്തകളെ കുറിച്ചും താരം പറഞ്ഞിരുന്നു. ഞാന്‍ മരിച്ച് പോയെന്ന് കേട്ടിട്ടുണ്ട്. പുറത്ത് പറയാന്‍ പറ്റാത്ത പലതും കേട്ടിട്ടുണ്ട്. ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു എന്നൊക്കെ വന്നു. കരിയര്‍ തുടങ്ങി ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ കേള്‍ക്കുമ്പോള്‍ എന്തായിതെന്ന് തോന്നും. ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു, കൊച്ചിയില്‍ അബോര്‍ഷന്‍ ചെയ്തു, ചെന്നൈയില്‍ അബോര്‍ഷന്‍ ചെയ്തു എന്നൊക്കെ.
ഞാനെന്താ പൂച്ചയോ. ആരെങ്കിലും ചോദിച്ചാല്‍ ചെയ്തൂ എന്നങ്ങ് വിചാരിക്കുക. ഇനി അതേക്കുറിച്ച് ചോദിക്കരുതെന്ന് പറയും. ഒരു സമയത്ത് ഞാനും അനൂപ് മേനോനും കല്യാണം കഴിച്ചുവെന്ന് വരെ വന്നു. കല്യാണം കഴിഞ്ഞു, മുടങ്ങി, ഡിവോഴ്‌സായി, തിരിച്ച് വന്നു എന്നൊക്കെ കേട്ട് അവസാനം എന്തെങ്കിലും ആയിക്കോട്ടെയെന്ന് താന്‍ കരുതിയെന്നും ഭാവന വ്യക്തമാക്കി.
അതേസമയം, വിവാഹശേഷം ബെംഗളൂരുവിൽ സെറ്റിൽഡാണ് ഭാവന. സിനിമയുടെയോ മറ്റ് കാര്യങ്ങള്‍ക്കോ വേണ്ട മാത്രമേ നടി കേരളത്തിലേയ്ക്ക് എത്താറുള്ളൂ. കഴിഞ്ഞ ദിവസം രമ്യ നമ്പീശന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഭാവന എത്തിയതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഭാവനയുടെ അടുത്ത സുഹൃത്താണ് രമ്യ നന്പീശന്‍. നടിയുടെ പല പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിന്നവരില്‍ ഒരാളു കൂടിയാണ് രമ്യ.
പ്രണയിച്ച് വിവാഹിതരാവരാണ് ഭാവനയും നവീനും. സിനിമാ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയത്തിലാകുന്നതും പ്രണയത്തിലാകുന്നതും. നീണ്ട ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും നവീനും ഒന്നിച്ചത്. ഭാവനയുടെ അച്ഛൻ മരിയ്ക്കുന്നതിന്റെ ഒരു മാസം മുമ്പാണ് ഭാവനയുടെയും നവീന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്.
2017ല്‍ പൃഥ്വിരാജ് സിനിമ ആദം ജോണില്‍ അഭിനയിച്ചശേഷം മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ഭാവന. അഞ്ച് വര്‍ഷത്തോളം നടി മലയാള സിനിമ ചെയ്തിരുന്നില്ല. മനപൂര്‍വം ഇടവേളയെടുത്തതാണെന്ന് പിന്നീട് ഭാവന പറയുകയും ചെയ്തിരുന്നു.
ശേഷം 2023ല്‍ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ച് വന്നത്. അതിനുശേഷം തുടരെ തുടരെ നിരവധി മലയാള സിനിമകളുടെ ഭാഗമായി ഭാവന. നടിയുടെ ഏറ്റവും പുതിയ റിലീസ് ടൊവിനോ ചിത്രം നടികറായിരുന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മലയാളത്തില്‍ നിന്ന് മാറി നിന്നപ്പോഴും കന്നടയില്‍ സജീവമായിരുന്നു ഭാവന.
