Connect with us

ശോഭനയാണെന്ന് കരുതുമെന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മിയെ അകറ്റി നിര്‍ത്തി അടൂര്‍ ഗോപാലകൃഷ്ണന്‍

Malayalam Breaking News

ശോഭനയാണെന്ന് കരുതുമെന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മിയെ അകറ്റി നിര്‍ത്തി അടൂര്‍ ഗോപാലകൃഷ്ണന്‍

ശോഭനയാണെന്ന് കരുതുമെന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മിയെ അകറ്റി നിര്‍ത്തി അടൂര്‍ ഗോപാലകൃഷ്ണന്‍

മലയാളികൾക്ക് വളരെ സുപരിചിതമായ ശബ്ദമാണ് ഭാഗ്യലക്ഷ്മിയുടേത്. ശബ്ദം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട താരം. മുന്‍നിര ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളില്‍ പ്രധാനിയാണ്‌ ഭാഗ്യലക്ഷ്മി. മലയാളത്തിലെ പ്രമുഖരായ അനേകം നടിമാര്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ള ഭാഗ്യലക്ഷ്മിയുടെ വോയിസ് മലയാളികള്‍ക്ക് അത്രത്തോളം സുപരിചിതമാണ്.

പ്രഗല്‍ഭരായ നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയില്‍ ഭാഗ്യ ലക്ഷ്മി ശബ്ദം നല്‍കിയിട്ടില്ല,അതിന്റെ കാരണത്തെക്കുറിച്ച്‌ സഫാരി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി പറയുന്നതിങ്ങനെ

‘മതിലുകള്‍ എന്ന സിനിമയ്ക്ക് വേണ്ടി വോയിസ്‌ ടെസ്റ്റ്‌ ചെയ്യാന്‍ പോയിരുന്നു. മതിലുകള്‍ക്കപ്പുറത്ത് അദൃശ്യയായി നില്‍ക്കുന്ന സ്ത്രീ കഥാപാത്രത്തിന് വേണ്ടിയായിരുന്നു ഡബ്ബിംഗ്, എന്നാല്‍ എന്റെ ശബ്ദം ടെസ്റ്റ്‌ ചെയ്തു നോക്കിയപ്പോള്‍ അടൂര്‍ സാര്‍ ‘നോ’ എന്നാണ് പറഞ്ഞത്, കാരണം മതിലിനപ്പുറത്ത് നില്‍ക്കുന്നത് ശോഭനയാണോ എന്ന തോന്നല്‍ പ്രേക്ഷകന് ഉണ്ടാകും എന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വാദം, അതുകൊണ്ട് തന്നെ എനിക്ക് ആ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചില്ല. ഭാഗ്യലക്ഷ്മി പറഞ്ഞു.

bhagyalakshmi talk about adoor gopalakrishnan

More in Malayalam Breaking News

Trending

Recent

To Top