Connect with us

നിവിന്‍ സൂപ്പര്‍ സ്റ്റാര്‍ ലെവലിലേക്ക് കേറുമെന്ന് അന്നേ ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു – ഭഗത് മാനുവൽ

Malayalam Breaking News

നിവിന്‍ സൂപ്പര്‍ സ്റ്റാര്‍ ലെവലിലേക്ക് കേറുമെന്ന് അന്നേ ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു – ഭഗത് മാനുവൽ

നിവിന്‍ സൂപ്പര്‍ സ്റ്റാര്‍ ലെവലിലേക്ക് കേറുമെന്ന് അന്നേ ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു – ഭഗത് മാനുവൽ

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ഒരു കൂട്ടം ചെറുപ്പക്കാരിൽ ഒരാളാണ് ഭഗത് മാനുവൽ. അടുത്തിടെ രണ്ടാം വിവാഹിതനായ ഭഗത് ഒരു മാധ്യമത്തിനോട് ജഗതിക്കൊപ്പം ആദ്യത്തെ ഷോട്ട് തന്നെ ചെയ്യാൻ പറ്റിയതിനെ പറ്റി മനസ് തുറക്കുകയാണ് ഭഗത് .

‘മലര്‍വാടി’യ്ക്ക് ശേഷം വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും മലയാള സിനിമയില്‍ ചില മികച്ച കഥാപാത്രങ്ങളിലൂടെ അടയാളപ്പെടാന്‍ ഭഗതിനു കഴിഞ്ഞു. തന്റെ ആദ്യ ഷോട്ട് ജഗതി ശ്രീകുമാര്‍ എന്ന അതുല്യ പ്രതിഭയ്ക്കൊപ്പമായിരുന്നുവെന്നും അദ്ദേഹം തനിക്ക് ഒരു വിലപ്പെട്ട ഉപദേശം നല്‍കിയെന്നും ഭഗത് പങ്കുവയ്ക്കുന്നു.

ഭഗത് മാനുവലിന്റെ വാക്കുകള്‍

‘എന്റെ ആദ്യത്തെ ഷോട്ട് അമ്ബിളി ചേട്ടനൊപ്പമായിരുന്നു. അദ്ദേഹം അടുത്തു വിളിച്ചിട്ട് പറഞ്ഞു, ‘അനിയാ ടൈമിംഗ് ഉണ്ടേല്‍ നീ രക്ഷപ്പെടും. ഇല്ലെങ്കില്‍ തെണ്ടിപ്പോവും’ എന്ന്. ഈ സിനിമയ്ക്കിടയില്‍ നിവിനും അജുവുമായൊക്കെ നല്ല കൂട്ടാവാന്‍ കഴിഞ്ഞു. അത്തരം സൗഹൃദങ്ങളാണ് ഇപ്പോഴും മുന്നോട്ടു കൊണ്ട് പോകുന്നത് . നിവിന്‍ സൂപ്പര്‍ സ്റ്റാര്‍ ലെവലിലേക്ക് കേറുമെന്ന് അന്നേ ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അത് പോലെ അജുവും. ആര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും പ്രശ്നങ്ങളില്ലായിരുന്നു’.

bhagath manuel about jagathy and nivin pauly

More in Malayalam Breaking News

Trending

Recent

To Top