ഞാൻ ഷോയുടെ ഭാഗമല്ല.. എനിക്ക് അതുസംബന്ധിച്ച ഫോൺ കോളുകളും ലഭിച്ചിട്ടില്ലെന്ന് ബീന! പക്ഷെ മനോജ് കുമാർ ബിഗ്ബോസിലേക്ക് എത്തുന്നു; പുറത്ത് വിട്ട സൂചനകൾ വൈറൽ
ഞാൻ ഷോയുടെ ഭാഗമല്ല.. എനിക്ക് അതുസംബന്ധിച്ച ഫോൺ കോളുകളും ലഭിച്ചിട്ടില്ലെന്ന് ബീന! പക്ഷെ മനോജ് കുമാർ ബിഗ്ബോസിലേക്ക് എത്തുന്നു; പുറത്ത് വിട്ട സൂചനകൾ വൈറൽ
ഞാൻ ഷോയുടെ ഭാഗമല്ല.. എനിക്ക് അതുസംബന്ധിച്ച ഫോൺ കോളുകളും ലഭിച്ചിട്ടില്ലെന്ന് ബീന! പക്ഷെ മനോജ് കുമാർ ബിഗ്ബോസിലേക്ക് എത്തുന്നു; പുറത്ത് വിട്ട സൂചനകൾ വൈറൽ
മലയാളികൾ കാത്തിരിക്കുന്ന ‘ബിഗ് ബോസ്’ അടുത്ത സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളു. ആഴ്ചകൾക്കു മുൻപ് തന്നെ പുതിയ സീസണിൽ ആരെല്ലാമെന്ന കാര്യം സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയ്ക്ക് വഴിവച്ചിരുന്നു. പലരും വരുമെന്നും വരില്ലെന്നും അനുമാനമുണ്ട്. നടി ബീന ആന്റണിയുടെ പേരും ഉയർന്നു കേട്ടിരുന്നു. തുടക്കത്തിൽ ബീനയുടെ പേര് മാത്രമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിൽ, ഇപ്പോൾ അവരുടെ ഭർത്താവും നടനുമായ മനോജ് കുമാറിന്റെ പേരും പരിഗണനാപ്പട്ടികയിൽ ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ. അതിന് കാരണമായി മാറിയതും മനോജ് തന്നെയാണ്. ഇപ്പോഴിതാ അക്കാര്യത്തിൽ ബീന നേരിട്ട് മറുപടി നൽകിയിരിക്കുകയാണ്. ‘ഞാൻ ഷോയുടെ ഭാഗമല്ല. എനിക്ക് അതുസംബന്ധിച്ച ഫോൺ കോളുകളും ലഭിച്ചിട്ടില്ല. മുൻ സീസണുകൾ ഒന്നിലേക്ക് ക്ഷണം വന്നിരുന്നു എങ്കിലും, പുതിയ സീസണെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും ബീന വ്യക്തമാക്കി. ‘ഞാൻ ഷോയുടെ ഏറ്റവും വലിയ ഫാനാണ്. എന്റെ കുടുംബം സ്ഥിരമായി പരിപാടി കാണാറുണ്ട്. ഞാൻ എന്തിന് ഈ ഷോ നേരിട്ട് അറിയണം? ശാരീരികാധ്വാനം വേണ്ടിവരുന്ന ടാസ്കുകളെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടെന്നും ബീന വിശദീകരിച്ചു.
എന്നാൽ മനോജ് കുമാറിന്റെ പേര് എവിടെയും കേട്ടിരുന്നില്ല എങ്കിലും, മനോജിന്റെ ഒരു പോസ്റ്റ് ഇക്കാര്യത്തിൽ ആരാധകർക്ക് പ്രതീക്ഷ നൽകുകയാണ്. ബിഗ് ബോസ് മലയാളം പുതിയ സീസണിന്റെ ‘ഭ്രമയുഗം’ റീൽസ് പോസ്റ്റ് ചെയ്താണ് മനോജ് പ്രതീക്ഷ നൽകുന്നത്. ബിഗ് ബോസ് സീസൺ 6 ഒരു ഭ്രമയുഗമാ… കലിയുഗത്തിൻ്റെ ഒരു…’ എന്ന് ക്യാപ്ഷൻ നൽകി കുടമൻ പോറ്റിയുടെ ഡയലോഗിന് സമാനമായി മനോജ് കുമാർ ബിഗ് ബോസ് വേർഷൻ അവതരിപ്പിച്ചു. അപ്പൊ ചേട്ടനായിരിക്കും ബിഗ് ബോസ് കൺടെസ്റ്റന്റ് എന്ന് ഒരാൾ ചോദിച്ചിട്ടുണ്ട്. മനോജ് കുമാർ പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം റീൽസ്. മാർച്ച് 10ന് ആദ്യ എപ്പിസോഡ് പ്രക്ഷേപണം ചെയ്യുന്നത് വരെ മനോജ് കുമാർ മത്സരാർഥിയാണോ എന്ന കാര്യം അറിയാൻ കാത്തിരിക്കേണ്ടി വരും
പ്രശസ്ത നടൻ രവികുമാർ അന്തരിച്ചു. ഇന്ന് രാവിലെ 10.30 ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം....
കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങളായ നടക്കുന്ന കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 2017...
മലയാളികൾക്കേറെ പ്രിയങ്കരിയാണ് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിലെല്ലാം നടിയുടെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയായ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...