Connect with us

ബസൂക്കയുടെ ചിത്രീകരണത്തിനിടെ അപകടം; എന്റെ തലച്ചോറിന് ക്ഷതമുണ്ടാകുന്നതിന് വരെ ആ അപകടം കാരണമായി; നടൻ ഹക്കീം ഷാജഹാൻ

Malayalam

ബസൂക്കയുടെ ചിത്രീകരണത്തിനിടെ അപകടം; എന്റെ തലച്ചോറിന് ക്ഷതമുണ്ടാകുന്നതിന് വരെ ആ അപകടം കാരണമായി; നടൻ ഹക്കീം ഷാജഹാൻ

ബസൂക്കയുടെ ചിത്രീകരണത്തിനിടെ അപകടം; എന്റെ തലച്ചോറിന് ക്ഷതമുണ്ടാകുന്നതിന് വരെ ആ അപകടം കാരണമായി; നടൻ ഹക്കീം ഷാജഹാൻ

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക. ഇപ്പോഴിതാ ബസൂക്കയുടെ ഷൂട്ടിം​ഗിനിടെ സംഭവിച്ച അപകടത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ ഹക്കീം ഷാജഹാൻ. ചിത്രത്തിൽ ​ഗെയിമറായാണ് ഹക്കീം ഷാജഹാൻ എത്തുന്നത്. തലച്ചോറിന് വരെ ക്ഷതമുണ്ടാകുന്ന അപകടമാണ് തനിക്ക് നേരിടേണ്ടിവന്നത്.

“ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരത്തോടൊപ്പം സിനിമ ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചു. എനിക്ക് എന്നും വിലമതിക്കുന്ന ഒന്നാണിത്. ബസൂക്കയുടെ ചിത്രീകരണത്തിനിടെ എനിക്കൊരു അപകടമുണ്ടായി. എന്റെ തലച്ചോറിന് ക്ഷതമുണ്ടാകുന്നതിന് വരെ ആ അപകടം കാരണമായി. എങ്കിലും ഞങ്ങൾ മുന്നോട്ട് പോയി. ഇത് ഞങ്ങൾക്കൊരു സിനിമയല്ല. എന്ത് വന്നാലും പൂർത്തിയാക്കണമെന്ന ദൃഢനിശ്ചയത്തോടെയുള്ള പോരാട്ടമായിരുന്നു”- ഹക്കീം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസും ചേർന്നാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ കിടിലൻ ലുക്കും ഗംഭീര പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്. തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ മമ്മൂട്ടിക്കൊപ്പം നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

More in Malayalam

Trending

Recent

To Top