നാട്ടിലെത്തിയിട്ട് 6 വര്‍ഷം, ബേസില്‍ ജോസഫ് ഈ വീഡിയോയില്‍ കമന്റിട്ടാല്‍ ഞാന്‍ ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യും; ട്രെന്‍ഡിംഗ് വീഡിയോയ്ക്ക് മറുപടിയുമായി ബേസില്‍ ജോസഫ്

ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുകയാണ് ഇഷ്ട താരത്തിന്റെ കമന്റ് അഭ്യര്‍ഥിച്ചു കൊണ്ടുള്ള റീലുകള്‍. ഇപ്പോഴിതാ ഇത്തരത്തിലുള്ള ഒരു കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബേസില്‍ ജോസഫ്.
‘ബേസില്‍ ജോസഫ് ഈ വീഡിയോയില്‍ കമന്റിട്ടാല്‍ ഞാന്‍ ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യും. കാനഡയില്‍ വന്നിട്ട് ആറ് വര്‍ഷമായി. ഒരു തിരിച്ചു വിളിക്കായി ഞാന്‍ കാത്തിരിക്കുന്നു’ എന്നാണ് മോട്ടി ലാല്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും കോട്ടയം സ്വദേശിയായ യുവാവ് വീഡിയോ പങ്കുവച്ചത്.
ഇത് ശ്രദ്ധയില്‍ പെട്ടതോടെ കമന്റുമായി ബേസില്‍ എത്തി. ‘മകനേ മടങ്ങി വരൂ’ എന്നാണ് വീഡിയോയ്ക്ക് കമന്റായി ബേസില്‍ ജോസഫ് കുറിച്ചത്. നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് താഴെ എത്തുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിക്കഴിഞ്ഞു.
ടൊവിനോ തോമസ്, ആലിയ ഭട്ട്, വിജയ് ദേവരകൊണ്ട, കിയാര അദ്വാനി തുടങ്ങിയ താരങ്ങള്‍ ഇത്തരത്തിലുള്ള റീലിന് മറുപടി നല്‍കിയിരുന്നു. വിജയ് ദേവരകൊണ്ട കമന്റ് ചെയ്താല്‍ പരീക്ഷയ്ക്ക് പഠനം ആരംഭിക്കും എന്ന ക്യാപ്ഷനോടെ എതതിയ റീലിന് 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയാല്‍ നേരില്‍ കാണാം എന്ന് താരം കമന്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ കൂടുതല്‍ സെലിബ്രിറ്റികള്‍ ഇത്തരത്തിലുള്ള റീലിന് കമന്റ് ചെയ്ത് രംഗത്തെത്തി. ടൊവിനോ തോമസ് കമന്റ് ചെയ്യാതെ പഠിക്കില്ല എന്ന റീല്‍ പങ്കുവച്ച വിദ്യാര്‍ത്ഥിക്ക് പോയിരുന്ന് പഠിക്ക് മോനെ എന്ന് ടൊവിനോ മറുപടി നല്‍കിയിരുന്നു.
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...