Malayalam
വിസ്മയിപ്പിച്ച് ബറോസ്; രസകരമായ അനിമേറ്റഡ് വീഡിയോയുമായി മാേഹൻലാൽ
വിസ്മയിപ്പിച്ച് ബറോസ്; രസകരമായ അനിമേറ്റഡ് വീഡിയോയുമായി മാേഹൻലാൽ

മോഹൻലാലിൻറെ ആദ്യ സംവിധാന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ റിലീസിലയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് ത്രീഡി ചിത്രം ബറോസിന്റെ അനിമേറ്റഡ് വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ് മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ വീഡിയോ പങ്കുവച്ചത്.
”Barroz & Voodoo” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എത്തിയിരിക്കുന്നത്. വളരെ കൗതുകമുണർത്തുന്ന ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ബറോസിലെ മോഹൻലാലിന്റെ കഥാപാത്രമായ ഭൂതത്തോട് സമാനമായാണ് അനിമേഷനിലെ കഥാപാത്രത്തെയും ഒരുക്കിയിരിക്കുന്നത്.
ഈ അനിമേറ്റഡ് വീഡിയോ സംവിധാനം ചെയ്തത് സുനിൽ നമ്പുവാണ്. ടികെ രാജീവ് കുമാറിന്റേതാണ് ആശയം. കൃഷ്ണദാസ് പങ്കിയുടെ വരികൾക്ക് രമേഷ് നാരായണാണ് സംഗീതം നൽകിയിരിക്കുന്നത്. അതേസമയം സെപ്റ്റംബർ 12-നാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എമ്പുരാനെ കുറിച്ചുളള വാർത്തകളാണ് വൈറലാകുന്നത്. വിവാദങ്ങൾ പെരുക്കുന്നതിനിടയിലും എമ്പുരാൻ ഹൗസ്ഫുള്ളായി തുടരുകയാണ്. ഈ വേളയിൽ തന്റെ ഉടമസ്ഥതയിലുള്ള...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന എമ്പുരാൻ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടനും കേന്ദ്രസഹമന്ത്രിയുമായി സുരേഷ് ഗോപി. എമ്പുരാൻ വിവാദം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തെത്തിയ മോഹൻലാൽ ചിത്രം എമ്പുരാനെ കുറിച്ചുള്ള ചർച്ചളാണ് സോഷ്യൽ മീഡിയയിൽ. രാഷ്ട്രീയ പാർട്ടികളെല്ലാം സംഭവം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ പുറത്തെത്തിയത്. എന്നാൽ ചിത്രത്തിന്റെ റിലീസിന് പിന്നാലെ കടുത്ത വിമർശനമാണ്...