Connect with us

സിനിമ നശിപ്പിച്ചു, കുറച്ച് മാന്യത കാണിക്കാം; ബാം​ഗ്ലൂർ ഡെയ്സ് ഹിന്ദി പതിപ്പിന് രൂക്ഷ വിമർശനം

Malayalam

സിനിമ നശിപ്പിച്ചു, കുറച്ച് മാന്യത കാണിക്കാം; ബാം​ഗ്ലൂർ ഡെയ്സ് ഹിന്ദി പതിപ്പിന് രൂക്ഷ വിമർശനം

സിനിമ നശിപ്പിച്ചു, കുറച്ച് മാന്യത കാണിക്കാം; ബാം​ഗ്ലൂർ ഡെയ്സ് ഹിന്ദി പതിപ്പിന് രൂക്ഷ വിമർശനം

2014 – ൽ അ‍ഞ്ജലി മേനോൻ സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റ് സിനിമയാണ് ബാംഗ്ലൂർ ഡെയ്സ്. മലയാളത്തിലെ കിടിലം ചിത്രങ്ങളിലൊന്നാണ് അത്. ഈ ചിത്രം വലിയ രീതിയിൽ ചർച്ചയായതോടെ മറ്റുഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷം യാരിയാൻ 2 എന്ന പേരിൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇതിനെതിരെ നിരവധി പേരാണ് സമൂഹ മാധ്യമത്തിലൂടെ രം​ഗത്തെത്തിയിരിക്കുന്നത്.

അതേസമയം രാധിക റാവു, വിനയ് സ്പറു എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളികളായ അനശ്വര രാജനും പ്രിയ വാര്യരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നുണ്ട്. ഹിന്ദി പതിപ്പിലെ ഒരു രംഗം സമൂഹ മാധ്യമത്തിൽ വൈറലായതോടെയാണ് റീമേക്കിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നത്.

https://x.com/i/status/1802235948404740215

റീമേക്കാണെന്നും പറഞ്ഞ് സിനിമയെ നശിപ്പിക്കരുതെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിച്ചിരിക്കുന്നത്. കസിൻസ് തമ്മിലുള്ള ആത്മബന്ധത്തെയും സൗഹൃദത്തെയും കുറിച്ച് പറയുന്ന സിനിമയെ റീമേക്കെന്നും പറഞ്ഞ് നശിപ്പിച്ചെന്നാണ് ഭൂരിഭാ​ഗം പേരുടേയും അഭിപ്രായം. ഇതോടെ എക്സിലും മറ്റ് സമൂഹ മാധ്യമത്തിലും ചിത്രത്തിന്റെ രം​ഗങ്ങൾ വൈറലായി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top