Malayalam Breaking News
ബാലേട്ടൻ കഴിഞ്ഞതോടെ ഇവിടെയൊക്കെ കാണൂലേ ല്ലേ’ എന്ന് ലാല്‍ ഫാന്‍സുകാര്‍! ഒടുവിൽ സംഭവിച്ചത്..
ബാലേട്ടൻ കഴിഞ്ഞതോടെ ഇവിടെയൊക്കെ കാണൂലേ ല്ലേ’ എന്ന് ലാല്‍ ഫാന്‍സുകാര്‍! ഒടുവിൽ സംഭവിച്ചത്..
മലയാളി പ്രേക്ഷകർക്ക് എന്നും ഓർമ്മിയ്ക്കാൻ കഴിയുന്ന സിനിമകൾ സമ്മാനിച്ച സംവിധായകനാണ് വി.എം വിനു. മോഹന്‍ലാലിന്റെ ഏറ്റവും വലിയ കുടുംബ ചിത്രങ്ങളില്‍ നായ ബാലേട്ടൻ വിനുവിന്റെ സംവിധാനത്തിലായിരുന്നു പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെയും ആക്ടറെയും ഒരുപോലെ ഉപയോഗിച്ച ചിത്രം അദ്ദേഹത്തിന്റെ സിനിമ ചരിത്രത്തിൽ തന്നെ ഏറെ വഴിത്തിരിവുണ്ടാക്കി. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ആദ്യ ചിത്രമായതിനാല്‍ ഏറെ ടെന്‍ഷനുണ്ടായിരുന്നെന്ന് വി.എം വിനു പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തിലാണ് വി.എം വിനു തുറന്ന് പറഞ്ഞത്
‘കോഴിക്കോട് കൈരളി തിയേറ്ററിലായിരുന്നു ബാലേട്ടന്റെ റിലീസ്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ആദ്യ ചിത്രമെന്ന നിലയില്‍ അത് പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് ടെന്‍ഷനേറെയായിരുന്നു.അമാനുഷിക സ്വഭാവമുള്ള സിനിമകള്‍ തീര്‍ത്ത ഇമേജ് ചുറ്റിനില്ക്കുന്ന സമയത്താണ് സാധാരണക്കാരനായ കഥാപാത്രമായി ലാല്‍ എത്തുന്നത്. ആദ്യ ഷോ നടക്കുമ്പോള്‍ തിയേറ്റര്‍ നിറഞ്ഞിരുന്നില്ല. ചിത്രം തുടങ്ങാറായപ്പോള്‍ ഞാന്‍ ബാര്‍ക്കണിയിലേക്ക് കയറി ഇരുന്നു. സിനിമ തുടങ്ങിയപ്പോള്‍ സ്ക്രീനിലേക്ക് നോക്കുന്നതിന് പകരം പ്രേക്ഷക പ്രതികരണമാണ് ഞാന്‍ ശ്രദ്ധിച്ചത്. സിനിമ തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ പൊട്ടിച്ചിരിച്ചും കയ്യടിച്ചും സിനിമ സ്വീകരിച്ചു. ഇടവേളയില്‍ സിഗരറ്റ് വലിയ്ക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ ലാല്‍ ഫാന്‍സുകാര്‍ എന്നെ തിരിച്ചറിഞ്ഞു. ഇവിടെയൊക്കെ കാണൂലേ ല്ലേ… എന്ന ചിത്രത്തിലെ ഡയലോഗ് എന്നോട് ചോദിച്ചു. അത് കേട്ട് എനിയ്ക്ക് ടെന്‍ഷനായി.’
‘പടം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ലാല്‍ ആരാധകര്‍ എന്നെ പൊക്കിയെടുത്ത് മാവൂര്‍ റോഡിലൂടെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര നടത്തി. പ്രേക്ഷകരുടെ ഇത്തരമൊരംഗീകാരം ഇതിന് മുമ്പ് എനിയ്ക്ക് കിട്ടിയിരുന്നില്ല, ഇനി കിട്ടാനും പോകുന്നില്ല… ഞാന്‍ അത് നന്നായി ആസ്വദിച്ചു.’ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തില്‍ വി.എം വിനു പറഞ്ഞു.
director vinu
