Connect with us

16 വര്‍ഷത്തിനുശേഷം ഞാന്‍ സമാധാനത്തില്‍ ജീവിക്കുന്നു, അതിന്റെ അര്‍ത്ഥം ഞാന്‍ എന്റെ ഭൂതകാലത്തെ മറക്കുന്നുവെന്നല്ല; വൈറലായി ബാലയുടെ പോസ്റ്റ്

Actor

16 വര്‍ഷത്തിനുശേഷം ഞാന്‍ സമാധാനത്തില്‍ ജീവിക്കുന്നു, അതിന്റെ അര്‍ത്ഥം ഞാന്‍ എന്റെ ഭൂതകാലത്തെ മറക്കുന്നുവെന്നല്ല; വൈറലായി ബാലയുടെ പോസ്റ്റ്

16 വര്‍ഷത്തിനുശേഷം ഞാന്‍ സമാധാനത്തില്‍ ജീവിക്കുന്നു, അതിന്റെ അര്‍ത്ഥം ഞാന്‍ എന്റെ ഭൂതകാലത്തെ മറക്കുന്നുവെന്നല്ല; വൈറലായി ബാലയുടെ പോസ്റ്റ്

പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത, മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒരുകാലത്ത് നിരവധി ആരാധകരുണ്ടായിരുന്ന നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ്. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്. ഗായിക അമൃത സുരേഷുമായി വേര്‍പിരിഞ്ഞതിന് പിന്നാലെയായിരുന്നു ഡോക്ടര്‍ ആയ എലിസബത്തിനെ ബാല വിവാഹം കഴിച്ചത്. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തുമായി വേര്‍പിരിഞ്ഞുവെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. രണ്ടാളും പിരിഞ്ഞാണ് ഇപ്പോള്‍ താമസിക്കുന്നത്.

ഇപ്പോഴിതാ ബാല പങ്കിട്ട പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ അമ്മാവന്റെ മകളും മുറപ്പെണ്ണുമായ കോകില ഉണ്ടാക്കി തന്ന ഭക്ഷണത്തിന്റെ വിശേഷങ്ങള്‍ പങ്കിട്ടായിരുന്നു ബാലഎത്തിയിരുന്നത്. പിന്നാലെ കോകിലയെ ചേര്‍ത്ത് നിര്‍ത്തിയുള്ള ഫോട്ടോയ്ക്ക് ബാല കുറിച്ച വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരുന്നത്്

എന്റെ ത്യാഗങ്ങള്‍ ഭീരുത്വമല്ല. എന്റെ കൃതജ്ഞതയായി പരിഗണിക്കുക. 16 വര്‍ഷത്തിനുശേഷം ഞാന്‍ സമാധാനത്തിലും ദൈവസ്‌നേഹത്തിലും ജീവിക്കുന്നു. അതിന്റെ അര്‍ത്ഥം ഞാന്‍ എന്റെ ഭൂതകാലത്തെ മറക്കുന്നുവെന്നല്ല എന്നായിരുന്നു ബാലയുടെ കുറിപ്പ്. നടന്റെ പോസ്റ്റ് വൈറലായതോടെ കോകിലയുമായി വിവാഹനിശ്ചയം കഴിഞ്ഞോയെന്ന് തിരക്കി ആരാധകര്‍ എത്തി. എന്നാല്‍ താരം ഒന്നിനും കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

മുന്നോട്ട് സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാന്‍ ബാലയ്ക്ക് ആശംസകള്‍ നേര്‍ന്നും ചിലര്‍ എത്തിയിട്ടുണ്ട്. വളരെ വിരളമായി മാത്രമാണ് സ്വന്തം നാടായ ചെന്നൈയിലേക്ക് ബാല പോകാറുള്ളു. കുറച്ചുനാള്‍ മുമ്പ് വരെ അമ്മ ബാലയ്‌ക്കൊപ്പം കൊച്ചിയില്‍ ഉണ്ടായിരുന്നു. ശാരീരികമായ ബുദ്ധിമുട്ടുകള്‍ മൂലം അമ്മ ചെന്നൈയിലേക്ക് തിരികെ പോവുകയായിരുന്നു.

അതേസമയം, കഴിഞ്ഞ കുറച്ച് നാളുകളായി എലിസബത്തും ബാലയും ഒരുമിച്ചല്ല താമസം. എലിസബത്ത് ഇപ്പോള്‍ വിദേശത്താണ്. ഇരുവരും തങ്ങളുടെ വിവാഹ ജീവിതത്തിന് എന്ത് സംഭവിച്ചുവെന്നതിനെ പറ്റി തുറന്ന് പറയാന്‍ തയ്യാറായിട്ടില്ല. ബാലയുമായി പിരിഞ്ഞോ എന്ന് കമന്റ് ചെയ്തവര്‍ക്ക് എലിസബത്ത് നല്‍കിയ മറുപടിയും ശ്രദ്ധ നേടിയിരുന്നു. താന്‍ ബാലയുടെ ഭാര്യയാണെന്നും, അക്കാര്യത്തില്‍ സംശയമുണ്ടോ എന്നുമാണ് എലിസബത്ത് ചോദിച്ചത്. കുറെ മാസങ്ങളായി കമന്റ് ബോക്‌സിലും ഇന്‍ബോക്‌സിലും ഒരുപാട് ചോദ്യങ്ങള്‍ വരാറുണ്ട്. ഞാന്‍ മനപൂര്‍വ്വം അതൊക്കെ ഒഴിവാക്കി വിടാറുണ്ട്. ഒന്നിനും മറുപടി കൊടുക്കാറില്ലായിരുന്നു.

പിന്നെ കമന്റുകള്‍ക്ക് റിപ്ലേ കൊടുത്ത് തുടങ്ങി. കാരണം എനിക്കും അതിനു ഉത്തരം പറയാന്‍ അറിയില്ലായിരുന്നു. വ്യക്തമായ ഒരു ഉത്തരം എനിക്കും അറിയില്ല. അത് എന്റെ കുഴപ്പം ആണോ എന്നും എനിക്ക് അറിയില്ല എന്നും ആയിരുന്നു എലിസബത്ത് പറഞ്ഞിരുന്നത്. പിന്നാലെ എലിസബത്തുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടിയും വൈറലായിരുന്നു. ഇപ്പോള്‍ എന്റെ കൂടെ ഇല്ലെന്ന് മാത്രമെ പറയാന്‍ സാധിക്കുവെന്നാണ് ബാല പറഞ്ഞത്.

എലിസബത്ത് തങ്കമാണ്. പ്യൂര്‍ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി. അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. അവള്‍ സ്വര്‍ണ്ണമാണ്. ഇതിന്റെ മുകളില്‍ ഒന്നും ചോദിക്കരുത്. ‘ഞാന്‍ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാന്‍ പറയില്ല. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം…’, എന്നാണ് ബാല എലിസബത്തിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

More in Actor

Trending

Recent

To Top