News
ഒരു 250 രൂപ പോലും എടുക്കാനില്ലാത്ത ഒരാള്‍ എങ്ങനെയാണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജാമ്യത്തിന് വേണ്ടി ശ്രമം നടത്തുന്നത്; എല്ലാത്തിനും പിന്നില്‍ വേറെ കളികള്‍!
ഒരു 250 രൂപ പോലും എടുക്കാനില്ലാത്ത ഒരാള്‍ എങ്ങനെയാണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജാമ്യത്തിന് വേണ്ടി ശ്രമം നടത്തുന്നത്; എല്ലാത്തിനും പിന്നില്‍ വേറെ കളികള്‍!
നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അപ്രതീക്ഷിത ട്വിസ്റ്റുകളാണ് കേസില്‍ ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു അടക്കം ഒരിക്കല്‍ വിസ്തരിച്ചവരെ വിസ്തരിക്കരുതെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നിന്നും കനതത് തിരിച്ചടിയാണ് ദിലീപ് നേരിട്ടത്. സാക്ഷി വിസ്താരത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. ഇതോടെ പ്രോസിക്യൂഷന്റെ അപേക്ഷയില്‍ ആരെ വിസ്തരിക്കണമെന്നത് സംബന്ധിച്ച് വിചാരണ കോടതി നിലപാടെടുക്കും. അതേസമയം കേസിനെ കുറിച്ച് തുറന്ന് പറയുകയാണ് കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാര്‍. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് സംസാരിച്ചത്.
ദിലീപ് ജയിലിലാകുമോ ഇല്ലയോ എന്നുള്ളത് അറിയില്ല. ദിലീപിനെ അകത്താക്കുക എന്നുള്ളത് എന്റെ ലക്ഷ്യവുമല്ല, അത് നിയമമാണ് ചെയ്യേണ്ടത്. അതുകൊണ്ടു തന്നെ ദിലീപ് അകത്താകുമോ ഇല്ലയോ എന്നുള്ള കാര്യത്തില്‍ മറുപടി പറയാന്‍ കഴിയില്ല. രണ്ടാമത്തെ കാര്യം ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി കിട്ടുമോ എന്നുള്ളതാണ്. ഒരുപാട് പേര് നിരന്തരം വിളിച്ചും മെസേജ് അയച്ചും ചോദിക്കുന്നുണ്ട്. കണ്ടു വരുന്നത് വെച്ച് നീതി കിട്ടില്ലല്ലോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. എനിക്ക് നിയമത്തിലെല്ലാം വലിയ വിശ്വാസമാണ്. സത്യത്തിലും താന്‍ വിശ്വസിക്കുന്നുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
നടിയ്ക്ക് സംഭവിച്ചത് ഒരു ക്വട്ടേഷന്‍ തന്നെയാണ്. ഒരു പെണ്‍ക്കുട്ടിയെ രാത്രി തട്ടിക്കൊണ്ടു പോകുന്നു. ശാരീരികമായി ഉപദ്രവിക്കുന്നു, ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. ഇത് ഒരിക്കലും പള്‍സര്‍ സുനിയ്ക്ക് വേണ്ടിയല്ല, അങ്ങനെ പറയുന്നവര്‍ക്ക് ബോധമില്ലന്നേ ഞാന്‍ പറയൂ. കാരണം, ഇതൊരു ക്വേട്ടഷന്‍ തന്നെയാണ്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ മഞ്ജു വാര്യര്‍ ഇതേ കുറിച്ച് പറയുകയും ചെയ്തിരുന്നു. ഇതിന്റെ പിന്നില്‍ ഒരു ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
അവര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ കൃത്യമായി അറിയാം. ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി സപ്പോര്‍ട്ട് ചെയ്യാനെത്തിയതില്‍ ഒരു മനുഷ്യര്‍ പോലും ഇതൊരു ഗൂഢാലോചനയാണെന്ന് പറഞ്ഞില്ല. ഒരു പാട് നടന്മാരും നടിമാരും ഉണ്ടായിരുന്നിട്ടും വേറെ ആരും ഇതേ കുറിച്ച് പറഞ്ഞില്ല. മഞ്ജു വാര്യരുമായി അടുത്ത് നിന്ന ആളിലേയ്ക്കാണ് ഈ കാര്യങ്ങള്‍ ചെന്ന് ചേര്‍ന്നിരിക്കുന്നതും. സ്വാഭാവികമായും ഇതില്‍ സത്യമുണ്ട്.
കേസില്‍ താന്‍ ഇത്രയും തുറന്ന് പറച്ചിലുകള്‍ നടത്താന്‍ വൈകിയത് സാങ്കേതികമായി തനിക്കുണ്ടായിരുന്ന ബുദ്ധിമുട്ടുകളും സങ്കീര്‍ണതകളും കാരണമാണ്. ഞാന്‍ കൊടുത്ത തെളിവുകള്‍ ഒരു തുടക്കം മാത്രമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ കേസിന് വേണ്ടിയുള്ള തെളിവുകള്‍ ദിലീപും അദ്ദേഹത്തിന്റെ അളിയനും അദ്ദേഹത്തിന്റെ അനുജനും അദ്ദേഹവുമായി അടുത്തു നില്‍ക്കുന്നവരും ഈ അഞ്ചു വര്‍ഷത്തിനിടയിലോ ആറ് വര്ഷത്തിനിടിയിലോ സമാഹരിച്ചു വെച്ചിരുന്നുവെന്നതാണ് വളരെയധികം അതിശയിപ്പിക്കുന്ന വസ്തുത. വളരെ വൈകിയിട്ടാണെങ്കിലും ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി കിട്ടുമെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നത്.
ഒരു 250 രൂപ പോലും എടുക്കാനില്ലാത്ത ഒരാള്‍ എങ്ങനെയാണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജാമ്യത്തിന് വേണ്ടി ശ്രമം നടത്തുന്നത്. അത് വളരെയധികം ചിന്തിക്കേണ്ട കാര്യമാണ്. ഇത്രയും വര്‍ഷങ്ങളായി ജയിലില്‍ കിടക്കുന്നതിനാല്‍ പള്‍സര്‍ സുനിയോട് മാനുഷിക പരിഗണന വെച്ച് ആരെങ്കിലും സ്പോന്സര് ചെയ്തതാകാം. അല്ലെങ്കില്‍ പള്‍സര്‍ സുനിയെ ജാമ്യത്തിലിറക്കി കൊണ്ടു വന്ന് അപായപ്പെടുത്താനുള്ളതിന്റെ ഭാഗമായി ആയിരിക്കാം. ഇതേ കുറിച്ച് താന്‍ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്.
പള്‍സര്‍ സുനി ഇന്നും ജീവനോടെയിരിക്കുന്നത് ജയിലില്‍ കഴിഞ്ഞതുകൊണ്ടു മാത്രമാണ്. ഒരുപക്ഷേ, പള്‍സര്‍ സുനി പുറത്തിറങ്ങിയിരുന്നുവെങ്കില്‍ വധിക്കപ്പെട്ടേനേ. നമ്മള് പത്രത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ആത്മഹത്യയെന്ന് വായിച്ചു പോകുന്ന വാര്‍ത്തയില്‍ ഇതും മുങ്ങി പോയേനേ. അദ്ദേഹം ജയിലില്‍ കിടന്നതാണ് ഏറ്റവും നല്ലതെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതിന്റെയൊരു തീവ്രത എന്താണെന്ന് അറിയാമെന്നുള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
