ലൈം ഗികാതിക്രമ പരാതി; ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം
ആലുവ സ്വദേശിയായ നടിയുടെ ലൈം ഗികാതിക്രമ പരാതിയിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം. സംഭവം നടന്നിട്ട് 17 വർഷമായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ ആണ് ജാമ്യം അനുവിദിച്ചത്.
പരാതിയെ തുടർന്ന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ബാലചന്ദ്ര മേനോനെതിരെ കേസെടുക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ നടൻ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.
നടി വ്യാജ ആരോപണം ഉന്നയിക്കുകയാണ് എന്നും 2024 സെപ്റ്റംബർ 13ന് തന്നെയും ഭാര്യയെയും നടിയുടെ അഭിഭാഷകൻ എന്ന് പരിചയപ്പെടുത്തിയ വ്യക്തി പല തവണ ഫോണിൽ വിളിച്ച് പരാതി നൽകുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു എന്നും ബാലചന്ദ്ര മേനോൻ പറഞ്ഞിരുന്നു. പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
നടൻ സിദ്ദിഖുമായി ബന്ധപ്പെട്ട കേസിൽ പരാതി നൽകുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യം അനുവദിച്ച സുപ്രീം കോടതി ഉത്തരവ് മുൻനിർത്തി ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ച് ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു.