Malayalam
പത്തൊമ്പതാം വയസ് മുതല്‍ മരണം തന്റെയരികില്‍ വന്നു മടങ്ങിയത് എട്ടു തവണ; പൊതുവേദിയില്‍ എലിസബത്തിന്റെ പേരെടുത്തു നന്ദി പറഞ്ഞ് ബാല
പത്തൊമ്പതാം വയസ് മുതല്‍ മരണം തന്റെയരികില്‍ വന്നു മടങ്ങിയത് എട്ടു തവണ; പൊതുവേദിയില്‍ എലിസബത്തിന്റെ പേരെടുത്തു നന്ദി പറഞ്ഞ് ബാല
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. അടുത്തിടെയാണ് താരം കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അപ്പോഴും മലയാളികള്‍ ഒന്നടങ്കം താരത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. ബാലയുടെ ഭാര്യ എലിസബത്തിലൂടെയാണ് അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ പ്രേക്ഷകരിലേയ്ക്ക് എത്തിയത്.
ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും ആരാധകര്‍ക്ക് സുപരിചിതയാണ്. ശസ്ത്രക്രിയക്ക് ശേഷമുള്ള ബാലയുടെ തിരിച്ചുവരവില്‍ ശക്തമായ പിന്തുണ നല്‍കി ഒപ്പമുണ്ടായിരുന്നത് എലിസബത്താണ്. ഇരുവരും ഒരുമിച്ച് വീഡിയോകള്‍ ചെയ്യുകയും അഭിമുഖങ്ങളിലും പൊതുവേദികളിലും ഒന്നിച്ചെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ബാലയെയും എലിസബത്തിനെയും ഒന്നിച്ചു കാണാറില്ല. ഒന്നിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുമില്ല.
ഇരുവരെയും ഒരുമിച്ച് കാണാത്തത് ഇതിനകം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. മറ്റൊരിടത്തു തന്റെ ജോലിത്തിരക്കുകളില്‍ മുഴുകിയിരിക്കുകയാണ് എലിസബത്ത് എന്നാണ് എലിസബത്തിന്റെ പുതിയ വീഡിയോകളില്‍ നിന്നും മനസിലാകുന്നത്. എങ്കിലും എന്തുകൊണ്ടാണ് ഇരുവരും തങ്ങളുടെ പോസ്റ്റുകളില്‍ രണ്ടുപേരെയും കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം പൊതുവേദിയില്‍ എലിസബത്തിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ബാല. മരണത്തില്‍ നിന്നും തന്നെ തിരിച്ചുകൊണ്ടുവന്നതിന് ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും നന്ദി പറയുന്നതിനിടെ ഭാര്യ എലിസബത്തിനും നന്ദി പറയുകയായിരുന്നു ബാല. ഇവര്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന സോഷ്യല്‍ മീഡിയയുടെ ചോദ്യത്തിനുള്ള മറുപടി കൂടിയാണ് ഈ പരാമര്‍ശം.
അമൃത ആശുപത്രിയില്‍ നേഴ്‌സസ് ദിനത്തില്‍ മുഖ്യാതിഥിയായി എത്തിയതാണ് ബാല. ഇവിടെ വെച്ച് തന്റെ ജീവിതത്തില്‍ ഇതുവരെ വെളിപ്പെടുത്താത്ത ചില കാര്യങ്ങളും ബാല പങ്കുവയ്ക്കുകയുണ്ടായി. 19ാം വയസ് മുതല്‍ മരണം തന്റെയരികില്‍ വന്നു മടങ്ങിയത് എട്ടു തവണയെന്നു ബാല പറഞ്ഞു. ആ പ്രായത്തില്‍ മരിച്ചുപോകും എന്ന് കരുതിയിട്ടും താന്‍ ജീവിതത്തിലേക്ക് മടങ്ങിവന്നു. ഒരിക്കല്‍ മരണത്തില്‍ നിന്നും രക്ഷയില്ല എന്ന് കരുതി കതകു കുറ്റിയിട്ട് ഇരുന്ന കാര്യത്തെക്കുറിച്ചും ബാല സംസാരിച്ചു.
ഒരിക്കല്‍ അവശനിലയിലായ തന്നെ രക്ഷപെടുത്താന്‍ ഒരു നേഴ്‌സ് രാത്രി ഒരു മണിക്ക് ഓടിവന്ന കാര്യവും ബാല വേദിയില്‍ പങ്കുവെച്ചു. ബാല കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായത് കൊച്ചി അമൃത ആശുപത്രിയിലായിരുന്നു. നേഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, ഭാര്യ എലിസബത്ത് എന്നിവര്‍ക്ക് ബാല നന്ദി പ്രകാശിപ്പിച്ചു. ആദ്യമായാണ് പൊതുവേദിയില്‍ ഇങ്ങനെ എലിസബത്തിന്റെ പേരെടുത്തു പറഞ്ഞ് ബാല നന്ദി പറയുന്നത്. സ്‌നേഹമാണ് ഏറ്റവും വലിയ മരുന്ന് എന്ന് താന്‍ അന്ന് മനസിലാക്കിയെന്നും ബാല പറയുകയുണ്ടായി. ബാല തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചത്.
നിരന്തരം തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ള ആളാണ് ബാല. ഒരിടയ്ക്ക് എലിസബത്തിന് ഒപ്പമുള്ള വീഡിയോകളുമായി എത്തിയിരുന്ന നടന്‍ കുറച്ചു നാളുകളായി കൂട്ടുകാര്‍ക്കും, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായവര്‍ക്കുമൊപ്പമാണ് സോഷ്യല്‍ മീഡിയയില്‍ എത്താറുള്ളത്. യൂട്യൂബ് ചാനലുമൊക്കെയായി സജീവമായ എലിസബത്താക്കട്ടെ, മാതാപിതാക്കള്‍ക്കൊപ്പമോ അല്ലെങ്കില്‍ തനിച്ചോ ഉള്ള വ്‌ളോഗുകളാണ് പോസ്റ്റ് ചെയ്യാറുള്ളത്.
എലിസബത്തിന്റെ ജന്മദിനത്തിന് ബാലയും ബാല പുത്തന്‍ കാര്‍ വാങ്ങിയപ്പോള്‍ എലിസബത്തും കൂടെ ഉണ്ടായിരുന്നില്ല. ഇതൊക്കെയാണ് ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന തരത്തിലുള്ള ചര്‍ച്ചകളിലേക്ക് എത്തിച്ചത്. അതേ സമയം ബാല ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്തും, ശസ്ത്രക്രിയക്ക് മുന്‍പും ശേഷവുമെല്ലാം കൂടെയുണ്ടായിരുന്നത് എലിസബത്താണ്. ഇവരുടെ വിവാഹ വാര്‍ഷികം പോലും ആശുപത്രിയില്‍ വെച്ചാണ് ആഘോഷിച്ചത്.
അതേസമയം, അടുത്തിടെയാണ് എലിസബത്തും ബാലയും വേര്‍പിരിഞ്ഞെന്ന തരത്തിലും വാര്‍ത്തകള്‍ പരന്നിരുന്നത്. ബാല്‌ക്കൊപ്പമുള്ള വീഡിയോകളിലെല്ലാം സജീവസാന്നിധ്യമായിരുന്ന എലിസബത്തിനെ പെട്ടെന്ന് കാണാതായതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ സ്വന്തം വീട്ടില്‍ തന്റെ യൂട്യൂബ് ചാനലുമായി സജീവമായിരുന്നു എലിസബത്ത്. വീട്ടുകാര്‍ക്ക് ഒപ്പമാണ് എലിസബത്ത് പിറന്നാള്‍ ആഘോഷിച്ചതെല്ലാം. അതിനു മുന്‍പ് താന്‍ ഒരു വിഷമത്തിലാണെന്നും തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞ് എലിസബത്ത് ഒരു പോസ്റ്റും പങ്കുവച്ചിരുന്നു. ഇതൊക്കെയാണ് ബാലയും എലിസബത്തും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്ന സംശയത്തിലേക്ക് ആരാധകരെ കൊണ്ടെത്തിച്ചത്.
