Connect with us

ഹാപ്പി ഫാദേഴ്‌സ് ഡേ.. എല്ലാ അച്ഛന്മാര്‍ക്കും ഈ നിമിഷം സമര്‍പ്പിക്കുന്നു; പാപ്പുവിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ബാല

Malayalam

ഹാപ്പി ഫാദേഴ്‌സ് ഡേ.. എല്ലാ അച്ഛന്മാര്‍ക്കും ഈ നിമിഷം സമര്‍പ്പിക്കുന്നു; പാപ്പുവിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ബാല

ഹാപ്പി ഫാദേഴ്‌സ് ഡേ.. എല്ലാ അച്ഛന്മാര്‍ക്കും ഈ നിമിഷം സമര്‍പ്പിക്കുന്നു; പാപ്പുവിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ബാല

പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒരുകാലത്ത് നിരവധി ആരാധകരുണ്ടായിരുന്ന നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവുമെല്ലാം വലിയ വിവാദങ്ങളായിരുന്നു. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ബാലയുടെ വ്യക്തി ജീവിതം നിരന്തരം ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ ലോകമെങ്ങുമുള്ളവര്‍ ഫാദേഴ്‌സ് ഡേ ആഘോഷിക്കുമ്പോള്‍ ബാല ഫങ്കുവച്ച പുതിയ വീഡിയോയും കുറിപ്പും ചര്‍ച്ചയായി മാറുകയാണ്.

തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള പഴയൊരു വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ പാപ്പു ബാലയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നതാണ് കാണാനാകുക ഡാഡി എന്ന് തന്നെ വിളിക്കുന്ന മകളെ അപ്പ എന്ന് തിരുത്തുന്നുണ്ട് ബാല വീഡിയോയില്‍. ഓര്‍മ്മകളുടെ കണ്ണുനീരുമായി ആദ്യമായി ഈ വീഡിയോ ഞാന്‍ പങ്കുവെക്കുകയാണ്.

എന്റെ പിറന്നാള്‍ ദിവസം തന്നെ കോടതിയില്‍ വച്ച് എനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുവെങ്കിലും, എന്റെ മാലാഖ പാപ്പു എനിയ്‌ക്കൊപ്പം നില്‍ക്കുകയും അപ്പ എന്ന മാജിക് വാക്ക് പറയുകയും ചെയ്തു. ഹാപ്പി ഫാദേഴ്‌സ് ഡെ. എല്ലാ അച്ഛന്മാര്‍ക്കും ഈ നിമിഷം സമര്‍പ്പിക്കുന്നു എന്നാണ് ബാല വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുള്ളത്.

പതിവ് പോലെ താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ആളുകളെത്തുന്നുണ്ട്. ഒരിക്കലും ഒരു അമ്മ ചെയ്യാന്‍ പാടില്ലാത്ത കാര്യം ആണ് അമൃത ചെയ്തത്. നിങ്ങള്‍ക് ഇടയില്‍ എന്ത് പ്രശ്‌നവും ആയിക്കോട്ടെ. പക്ഷെ ഒരിക്കലും ഒരു അച്ഛനെ മകളില്‍ നിന്ന് വേര്‍പെടുത്തരുത്. മകള്‍ ഇപ്പോള്‍ കാണാന്‍ വരാറുണ്ടോ? അച്ഛനും മകളും ഇതുപോലെ ഒരുമിച്ച് നില്‍ക്കുന്ന പുതിയൊരു വീഡിയോയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് കമന്റുകള്‍.

അതേസമയം, മക്കള്‍ വേണമെകില്‍ ആദ്യം മകളുടെ അമ്മയെ റെസ്‌പെക്ട് ചെയ്യണം. അല്ലാതെ ഇവിടെ കിടന്നു ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ല. അമൃതയ്ക്കും ബാലയെ കുറിച്ച് പറയാന്‍ ഒരുപാട് ഉണ്ടാകും. നിങ്ങള്‍ കാരണം ആ കുഞ്ഞ് മനസാണ് നോവുന്നത് എന്നും ഒരാള്‍ കമന്റ് ചെയ്തു. എന്നാല്‍ ഇതിനോടൊന്നും ബാല പ്രതികരിച്ചിട്ടില്ല. മുമ്പും മകളെക്കുറിച്ച് ബാല വളരെ വൈകാരികമായി സംസാരിച്ചിട്ടുണ്ട്.

മകളെ കാണാന്‍ അമൃത തന്നെ അനുവദിക്കുന്നില്ലെന്ന് ബാല പലപ്പോഴായി ആരോപിക്കുകയും ചെയ്തിരുന്നു. നേരത്തെ ബാല കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലായപ്പോള്‍ കാണാന്‍ മകളേയും കൂട്ടി അമൃത വന്നിരുന്നു. എന്നാല്‍ ബാല പറയുന്നത് നുണയാണെന്നും ഒരിക്കല്‍ പോലും ബാല തന്നോട് മകളെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്ന് ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപമാനിക്കുകയാണ് ബാലയുടെ ലക്ഷ്യമെന്നുമാണ് അമൃത പറഞ്ഞത്.

പ്രണയ വിവാഹമായിരുന്നു ബാലയുടേയും അമൃതയുടേയും. 2010 ലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. 2019 ലാണ് ഔദ്യോഗികമായി വിവാഹ മോചനം നടക്കുന്നത്. പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാല എലിസബത്തിനെ വിവാഹം കഴിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ബാലയും എലിസബത്തും വളരെ സജീവമായിരുന്നു. എന്നാല്‍ ബാലയും എലിസബത്തും പിരിഞ്ഞുവെന്നാണ് ഈയ്യടുത്തായി പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒരുമിച്ച് കണ്ടിട്ട് നാളുകളായി.

എന്നാല്‍ എലിസബത്ത് ഇപ്പോള്‍ എന്റെ കൂടെ ഇല്ലെന്ന് മാത്രമെ പറയാന്‍ സാധിക്കുവെന്നാണ് ബാല പറഞ്ഞത്. എലിസബത്ത് തങ്കമാണ്. പ്യൂര്‍ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി. അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. അവള്‍ സ്വര്‍ണ്ണമാണ്. ഇതിന്റെ മുകളില്‍ ഒന്നും ചോദിക്കരുത്. ‘ഞാന്‍ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാന്‍ പറയില്ല. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം…’, എന്നാണ് ബാല എലിസബത്തിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top