News
ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് മൂന്ന് ദിവസമായി. പേടിച്ചിട്ട്. അവള്‍ക്ക് ട്രോമയായി; ഭാര്യക്ക് ഇപ്പോഴിവിടെ ജീവിക്കാന്‍ തന്നെ പേടിയാണെന്ന് ബാല
ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് മൂന്ന് ദിവസമായി. പേടിച്ചിട്ട്. അവള്‍ക്ക് ട്രോമയായി; ഭാര്യക്ക് ഇപ്പോഴിവിടെ ജീവിക്കാന്‍ തന്നെ പേടിയാണെന്ന് ബാല
കഴിഞ്ഞ ദിവസമായിരുന്നു തന്റെ വീട്ടില്‍ അജ്ഞാത സംഘം അതിക്രമിച്ച കയറാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് നടന്‍ ബാല പോലീസില്‍ പരാതി നല്‍കിയിരുന്നത്. താനില്ലാത്ത സമയം നോക്കി മൂന്നംഗ സംഘം വീട്ടില്‍ കയറി അക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. ഭാര്യ ഫ്‌ലാറ്റില്‍ തനിച്ചുള്ളപ്പോഴാണ് മൂന്നംഗ അക്രമസംഘം എത്തിയതെന്നും പരാതിയില്‍ പറയുന്നു.
ഇപ്പോഴിതാ ഇതേപറ്റി പ്രതികരിച്ചിരിക്കുകയാണ് ബാല. തന്റെ വീട്ടിലേക്ക് നടന്നത് ആസൂത്രിതമായ ആക്രമണം ആണെന്നും പിന്നില്‍ ആരാണെന്ന് സംശയമുണ്ടെങ്കിലും തെളിവില്ലാതെ പറയുന്നില്ലെന്നും ബാല വ്യക്തമാക്കി.
‘പ്രശസ്തിക്ക് വേണ്ടി ആണ് ഇത്തരം വിവാദങ്ങളുണ്ടാക്കുന്നതെന്ന് പറയുന്നവരോട് പോയി പണി നോക്കാന്‍ പറയും. സംഭവത്തിന്റെ വിഷ്വല്‍സ് കണ്ടില്ലേ. പൊലീസ് വന്നില്ലേ. നിങ്ങളാണോ എനിക്ക് പ്രശസ്തി തരുന്നത്. പ്രശസ്തി കൂടുമ്പോള്‍ പ്രശ്‌നങ്ങളും കൂടും. ഭാര്യയെ ഇനിയും ആക്രമിക്കാന്‍ സാധ്യത ഉണ്ട്. നീ ആണാണെങ്കില്‍ ഞാനുളള സമയത്ത് വരണം. ഒരു പെണ്ണിനെ തൊടുന്നതൊന്നും ആണത്തമല്ല.
വരുമ്പോള്‍ ഒരാളായി വരരുത് പത്ത് പേരായിട്ട് വാ. എന്നെ നാണം കെടുത്തരുത്. പത്ത് പേരെയും ഞാന്‍ ഒറ്റയ്ക്ക് അടിക്കും. എന്ത് ധൈര്യത്തിലാണ് എന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയത്. ഐ വില്‍ ഹണ്ട് യു ഡൗണ്‍, എഴുതി വെച്ചോ. ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് മൂന്ന് ദിവസമായി. പേടിച്ചിട്ട്. അവള്‍ക്ക് ട്രോമയായി. രണ്ട് ദിവസം ആശുപത്രിയില്‍ പോയില്ല.
അവളൊരു ഡോക്ടറാണ്. മഹനീയ ജോലി ആണ്. എത്ര രോഗികള്‍ അവളെ കാത്തിരിക്കുന്നുണ്ടാവും. അവര്‍ക്കെല്ലാവര്‍ക്കും ബുദ്ധിമുട്ടായി. എത്ര വലിയ പാപമാണ് ചെയ്തിരിക്കുന്നത്. കുറേ കള്ളന്‍മാര്‍ എന്നെ ചതിച്ചിട്ടുണ്ട്. ഇല്ലെന്ന് പറയാന്‍ പറ്റില്ല. പക്ഷെ ആരാണ് ഇത് ചെയ്തതെന്ന് അറിവില്ലാതെ പറഞ്ഞാല്‍ മോശം ആവില്ലേ. വളരെ മോശമാണ്. ഗൃഹനാഥന്‍ ഇല്ലാത്ത സമയം വീട്ടില്‍ ഒരു സ്ത്രീയെ ആക്രമിക്കാന്‍ കത്തിയുമായി വന്നവനൊക്കെ ആണാണോ.
ആരാണെന്ന് പൊലീസ് കണ്ട് പിടിക്കട്ടെ. ലഹരികള്‍ ഓരോ മനുഷ്യനിലും ഓരോ തരത്തിലാണ് പ്രവര്‍ത്തിക്കുക. ഇപ്പോഴും ഞാന്‍ പ്രേക്ഷകരോട് കൈ കൂപ്പി പറയുന്നു ഡ്രഗ്‌സ് ഉപയോഗിക്കരുത്. ഇത് നിങ്ങളുടെ ഭാവി മാത്രമല്ല കുടുംബത്തിന്റെ അഭിമാനവും കളയും. എനിക്ക് ഇങ്ങനെ ഒരു ഗതികേട് ആണെങ്കില്‍ നാളെ നിങ്ങളുടെ സ്ഥിതി എന്താണെന്നും ബാല ചോദിച്ചു. ഭാര്യക്ക് ഇപ്പോഴിവിടെ ജീവിക്കാന്‍ തന്നെ പേടിയാണെന്നും ഇവിടെ നിന്ന് പോവാമെന്നാണ് പറയുന്നതെന്നും ബാല നേരത്തെ വ്യക്തമാക്കിയിരുന്നു.
ബാലയുടെ അഭിമുഖങ്ങള്‍ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ബാലയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നും നിരന്തരം പ്രശ്‌നങ്ങള്‍ ആണല്ലോ എന്നുമാണ് ഇവര്‍ ചോദിക്കുന്നത്. ചിലര്‍ നടനെ പിന്തുണയ്ക്കുമ്പോള്‍ ചിലര്‍ ബാല അനാവശ്യമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
കഞ്ചാവ് അടിച്ചാണ് അക്രമി സംഘം എത്തിയതെന്നാണ് ബാല ആരോപിക്കുന്നത്. അക്രമികള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം തന്റെ കൈയ്യില്‍ ഉണ്ടെന്നും സംഭവത്തിന് രണ്ട് ദിവസം മുന്‍പേ ഈ ആക്രമികള്‍ താനും ഭാര്യയും നടക്കാനിറങ്ങിയപ്പോള്‍ വന്ന് കണ്ട് കാലില്‍ വീണിരുന്നുവെന്നും ബാല പറയുന്നു.
ഒരു 6 മണിക്ക് ഞാനും ഭാര്യയും നടക്കാന്‍ പോകുകയായിരുന്നു. അപ്പോള്‍ രണ്ട് പേര്‍ വന്നു. എലിസബത്തിന്റെ കാലില്‍ വീണു. പിറ്റേദിവസം പറയാണ്ട് വീട്ടിലേക്ക് കയറി. എന്റെ സുഹൃത്തുക്കള്‍ ഇവിടെ ഉണ്ടായിരുന്നു. അവരെ കണ്ടപ്പോ പെട്ടെന്ന് ഇറങ്ങി പോയി.ഇറങ്ങി പോയവര്‍ പുറത്തൊക്കെയൊന്ന് കറങ്ങി, പിന്നെ അകത്ത് കയറാന്‍ ശ്രമിച്ചു. ഇതാണ് സംഭവിച്ചത്. ഒരാളെ കിട്ടി. ഇവിടെയിരിക്കുന്ന പെണ്ണുങ്ങളോട് മോശമായി പെരുമാറാന്‍ ശ്രമിച്ചു. അപ്പോള്‍ ഞാന്‍ പ്രതികരിച്ചു.
ഇന്നലെ ഞാന്‍ കോട്ടയത്ത് പരിപാടിക്ക് പോയിരുന്നു. അപ്പോ അവര്‍ ഇവിടെ വന്ന് ഗുണ്ടായിസം കാണിച്ചു. ഞാന്‍ ഇല്ലെന്നറിഞ്ഞ് എന്റെ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചു. കത്തികൊണ്ടായിരുന്നു ആക്രമണ ശ്രമം. പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട്. നാവില്‍ സ്റ്റാമ്പ് വെച്ചാണ് അവര്‍ ഉള്ളത്. അത് അടിച്ച് കഴിഞ്ഞാല്‍ പിന്നെ ഫുള്‍ ബോധമില്ലാത്ത അവസ്ഥയായിരിക്കുമല്ലോ. ഫുള്‍ സിസിടിവി ദൃശ്യങ്ങള്‍ കൈയ്യില്‍ ഉണ്ട്.അവരുടെ വണ്ടി നമ്പര്‍ വരെ കൈയ്യിലുണ്ട്.
തന്നെ കൊല്ലണം എന്നു പറഞ്ഞാണ് അവര്‍ വന്നത്. താനെന്ത് പാപമാണ് ചെയ്തത്. ചിലപ്പോള്‍ ക്വട്ടേഷന്‍ ആകാം. അങ്ങനെ ആണെങ്കില്‍ രണ്ട് പേരെ വിട്ട് തന്നെ നാണം കെടുത്തരുത്. ഒരു മുപ്പത്, നാല്‍പത് പേരെ വിടൂ. ആണുങ്ങളില്ലാത്ത സമയത്ത് വീട്ടില്‍ ചെന്ന് പെണ്ണുങ്ങളെ പേടിപ്പിക്കുന്നതാണോ ആണത്തം. അവള്‍ക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? എലിസബത്തിന് ഇപ്പോള്‍ ഇവിടെ നില്‍ക്കാന്‍ വരെ പേടിയാണ്. അവരൊരു ഡോക്ടറാണ്. ജീവിതത്തില്‍ ഇതൊന്നും അവള്‍ കണ്ടിട്ടില്ല. തന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ല.
ഇതിന് മുന്‍പ് അവരെ കണ്ടിട്ടില്ല. ഭാര്യയുടെ കാലില്‍ വന്ന് വീണവര്‍ തന്നെയാണ് ആക്രമിക്കാന്‍ വന്നത്. അതുല്‍ എന്നാണ് പേര്. എന്തിനാണ് അവര്‍ ചെയ്തത് എന്നറിയില്ല. പക്ഷേ ഭയങ്കരമായി എനിക്ക് അത്ഭുതം തോന്നി. ഇതാദ്യത്തെ സംഭവമായിരുന്നു. ഈ സംഭവത്തിന് കാരണം എനിക്ക് അറിയാം. ചില തെറ്റുകള്‍ ഇവിടെ സംഭവിക്കുന്നുണ്ട്. കഞ്ചാവ് അടിച്ച് വന്നവരാണ് ആക്രമിച്ചത്. എലിസബത്ത് ഭയങ്കരമായിട്ട് കരഞ്ഞു. ഞാന്‍ ഇവിടെ നിന്ന് പോകുമെന്നാണ് പറയുന്നത്.
അവര്‍ ഇതൊന്നും മുന്‍പ് കണ്ടിട്ടില്ല. ഇതൊക്കെ സംഭവിക്കുമ്പോഴാണ് ഒരു കുടുംബ ജീവിതം തകര്‍ന്ന് പോകുന്നത്. ഞാന്‍ വളരെയധികം ശ്രമിക്കുന്നുണ്ട്. പക്ഷേ എന്ത് ചെയ്യാന്‍ പറ്റു. നമ്മള്‍ നന്‍മയാണ് ചെയ്യന്നത്. ഈ കഞ്ചാവ് അടിക്കുന്നവന് നിയമം ഉണ്ട്. നല്ലത് ചെയ്യുന്നവര്‍ക്ക് നിയമം ഇല്ല എന്നും ബാല പറഞ്ഞിരുന്നു.
