Connect with us

‘ഞാന്‍ ആടുതോമ’…ഇത് എന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്; സ്ഫടികത്തിന്റെ ഫോര്‍ കെ ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

News

‘ഞാന്‍ ആടുതോമ’…ഇത് എന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്; സ്ഫടികത്തിന്റെ ഫോര്‍ കെ ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

‘ഞാന്‍ ആടുതോമ’…ഇത് എന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്; സ്ഫടികത്തിന്റെ ഫോര്‍ കെ ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

മോഹന്‍ലാലിന്റെ സ്ഫടികവും റെയ്ബാന്‍ ഗ്ലാസും മറക്കാന്‍ മലയാളികള്‍ക്കാവില്ല. ‘സ്ഫടികം’ സിനിമയുടെ റി റിലീസ് വാര്‍ത്തകള്‍ പുറത്ത് വന്നതു മുതല്‍ ആവേശഭരിതരായി കാത്തിരിക്കുകയാണ് ആരാധകര്‍. തങ്ങളുടെ പ്രിയപ്പെട്ട തോമാച്ചായനെ ബിഗ്‌സ്‌ക്രീനില്‍ വീണ്ടും കാണാനുള്ള ആകാംക്ഷയിലാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ ടീസര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ‘ഞാന്‍ ആടുതോമ’ എന്ന ഡയലോഗും, ഇത് എന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ് എന്ന ഡയലോഗും ടീസറിലുണ്ട്.

നേരത്തെ ചിത്രത്തിന്റെ പ്രമോഷന്‍ പോസ്റ്ററുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ആടുതോമയുടെ കൗമാരകാലത്തിന്റേതായിരുന്നു ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍. സംവിധായകന്‍ രൂപേഷ് പീതാംബരനാണ് അന്ന് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.

‘സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്‌സ് എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തുക. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മ്മിക്കുകയാണ്.

25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണ്ണായക രംഗങ്ങള്‍ക്കായി ക്യാമറ ചലിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. പ്രസാദ് ലാബിലാണ് റെസ്‌റ്റൊറേഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്. അമേരിക്കയിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് ശബ്ദമിശ്രണം. സിനിമയുടെ നിര്‍മ്മാതാവ് ആര്‍ മോഹനില്‍ നിന്ന് വീണ്ടും റിലീസ് ചെയ്യാനുള്ള അവകാശം വാങ്ങിയിട്ടുണ്ട്. രണ്ട് കോടിയോളം മുതല്‍മുടക്കിലാണ് റീ റിലീസിംഗ്’, റീമാസ്റ്ററിംഗിനെക്കുറിച്ച് ഭദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.

More in News

Trending

Recent

To Top