Social Media
പുതിയ വേലക്കാരി ആണോ? , കോകിലയെ അധിക്ഷേപിച്ചയാൾക്ക് മറുപടിയുമായി ബാല
പുതിയ വേലക്കാരി ആണോ? , കോകിലയെ അധിക്ഷേപിച്ചയാൾക്ക് മറുപടിയുമായി ബാല
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും പറയാൻ പറ്റാത്ത തരത്തിലുള്ള പീ ഡനങ്ങളാണ് നേരിട്ടതെന്നാണ് അമൃത പറഞ്ഞിരുന്നത്.
ഇതേ അനുഭവങ്ങൾ തന്നെയാണ് എലിസബത്തിനും തുറന്ന് പറയേണ്ടി വന്നത്. പല സ്ത്രീകളെയും ഫ്‌ളാറ്റിലേക്ക് കൊണ്ട് വരികയും ഇത് ചോദ്യം ചെയ്താൽ തന്നെ ഉപദ്രവിക്കുമായിരുന്നു എന്നുമൊക്കെ എലിസബത്ത് തുറന്ന് പറഞ്ഞു. സോഷ്യൽ മീഡിയയിൽ ബാലക്കെതിരെ വിമർശനങ്ങൾ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്.
ബാലയ്ക്ക് പിന്തുണയുമായി ഭാര്യ കോകിലയും വീഡിയോകളിലും അഭിമുഖങ്ങളിലും എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ഭാര്യയെ അവഹേളിച്ച ഒരാൾക്ക് ബാല നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. കോകില തനിക്ക് വേണ്ടി ക്യാരറ്റ് പാൽപ്പായസം ഉണ്ടാക്കുന്ന വീഡിയോ ബാല ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് ഒരാൾ മോശം കമന്റുമായി വന്നത്.
ഉടൻ തന്നെ മറുപടിയുമായി നടൻ തന്നെ രംഗത്തെത്തി. പുതിയ വേലക്കാരി ആണോ? എന്നായിരുന്നു ഒരാളുടെ കമന്റ്. തന്റെ ഭാര്യ കോകിലയെ അപമാനിച്ചയാൾക്ക് മറുപടിയുമായി ബാല ഉടനെ തന്നെ എത്തി. ആര് നിന്റെ ഭാര്യയാണോ? എന്നായിരുന്നു ബാലയുടെ മറുപടി. പിന്നാലെ ബാലയെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് എത്തിയത്.
ഭർത്താവിന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നവരൊക്കെ വേലക്കാരിയാണോ ചേട്ടാ. അമൃതക്കും എലിസബത്തിനും ഒരുപക്ഷെ അദ്ദേഹം അഗ്രഹിക്കുന്ന രീതിൽ ഒരു നല്ല ഭാര്യയായിരിക്കാൻ കഴിഞ്ഞില്ലായിരിക്കാം. ഇപ്പോഴായിരിക്കാം അത് കിട്ടിയിട്ടുണ്ടാവുക.’തമിഴ് നാട്ടിൽ ഒരുപാട് ആചാരങ്ങാൾ ഉണ്ട്.
മലയാളി പെണ്ണുങ്ങൾക്ക് ആ ആചാരം പെട്ടെന്ന് ഒന്നും പറ്റില്ല. ഞാനും തമിഴ് പയ്യനെ ആണ് കല്യണം കഴിച്ചിരിക്കുന്നത്. ഭർത്താവിന്റെ ഇഷ്ട്ടങ്ങൾ അറിഞ്ഞ് ജീവിക്കണ പെണ്ണിനെ ഒരു ഭർത്താവും വേണ്ടാന്ന് പറയില്ല. ബാല ചേട്ടൻ നല്ല മനുഷ്യൻ ആണ്’ എന്നായിരുന്നു ഒരു കമന്റ്. അതേസമയം ബാലയേയും കോകിലയേയും വിമർശിക്കുന്നവരുമുണ്ട്.
അയാൾക്ക് ഒരു വേലക്കാരിയെ ആയിരുന്നു വേണ്ടിയിരുന്നത്, ഭാര്യയെ അല്ല, അതായതു അയാൾ മാവിൽ മാങ്ങയല്ല ചക്ക ആണെന്ന് പറഞ്ഞാൽ അത് അംഗീകരിക്കുന്ന ഒരാളെ,അത് അയാൾക്ക് ഇപ്പോൾ ആള് കിട്ടിയത്, കഥയല്ലിതു ജീവിതം എന്ന ടിവി ചാനൽ പരുപാടി പോലെ ആണ് ഇപ്പോൾ ബലയുടെ അവസ്ഥ. അപ്പുറത്ത് എലിസബത്ത് സ്‌കോർ ചെയ്തു പോവുകയാണ്. ഇവിടെ സൂപ്പും കുടിച്ചു ഇരുന്നോ’ എന്നായിരുന്നു ഒരു കമന്റ്.
‘മിസ് ബാല കോകില, ഇത് അവന്റ അവസാനത്തെ നമ്പരാണ്. എലിസബത്ത് കേസ് കൊടുത്താൽ കുടുങ്ങുമെന്ന് ഉറപ്പായി. അതാണ് കോകിലയെ കളത്തിൽ ഇറക്കിയത്. മൂന്ന് കല്യാണം കഴിച്ച ആളാണോ ഒരു രജിസ്റ്റർ വിവാഹം കഴിച്ചതിനെ വലിയ തെറ്റായി കാണുന്നത്? 15 വർഷമായി ഗുളിക കഴിക്കുന്നത് ലോകത്തിൽ ഒരേ ഒരാൾ എലിസബത്ത് മാത്രം.
എലിസബത്ത് ഒന്ന് നേരെ നിന്നാൽ ബാല അകത്താണ്, ബാലയും മുൻഭാര്യമാരും തമ്മിലുള്ള പ്രശ്‌നത്തിൽ കോകില ഇടപെടുമ്പോഴാണ് പ്രശ്‌നം രൂക്ഷമാകുന്നത്. എലിസബത്തിനെതിരെ വീഡിയോ ഇട്ട് കോകിലയോട് മലയാളികൾക്കുള്ള ഒരിഷ്ടം കളയരുത്’ എന്നിങ്ങനെയാണ് ചിലരുടെ കമന്റുകൾ.
നേരത്തെ എലിസബത്തിനെതിരെ കോകില രംഗത്തെത്തിയിരുന്നു. എലിസബത്ത് രഹസ്യമായി ഒരു ഡോക്ടറെ രജിസ്റ്റർ വിവാഹം ചെയ്തിട്ടുണ്ടെന്നാണ് കോകില പറയുന്നത്. ബാലയുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് കോകില രംഗത്തെത്തിയിരുന്നത്.
കുറേ കാര്യങ്ങൾ ഞാൻ കാണുന്നുണ്ട്. അതിലെനിക്ക് വലിയ വിഷമമുണ്ട്.
കാരണം ഞാനും ഒരു പെണ്ണാണ്. നിങ്ങൾ എന്നെ മനസിലാക്കുമെന്ന് വിചാരിക്കുന്നു. ഞാൻ ഈ വീഡിയോയിലൂടെ നേരിട്ട് പറയുന്നത് എലിസബത്ത് ചേച്ചിയോടാണ്. അവരുടെ പുതിയൊരു വീഡിയോ ഞാൻ കണ്ടിരുന്നു. അതിലെന്നെ വെല്ലുവിളിച്ചത് പോലെയാണ് തോന്നിയത്. നിങ്ങളൊരു പെണ്ണ് ആയത് കൊണ്ട് ഒത്തിരി പ്രശ്‌നങ്ങളുണ്ടാവുമെന്ന് മാമാ പറയുന്നുണ്ട്. അദ്ദേഹത്തിന് വന്ന് പറയാൻ പറ്റാത്ത ഒത്തിരി വിഷയങ്ങളുണ്ട്.
അതെല്ലാം പറഞ്ഞാൽ ഞങ്ങൾക്കത് നാണക്കേടാണ്. നിങ്ങൾക്ക് അതിലൊരു കുഴപ്പവുമുണ്ടാവില്ല. പക്ഷേ ഞങ്ങൾക്ക് അങ്ങനെയല്ല. പറഞ്ഞ് വരുന്നത് ഞാനും മാമനും ഇപ്പോൾ നല്ല സന്തോഷത്തോടെ ജീവിക്കുകയാണ്. അതുപോലെ നിങ്ങൾ രജിസ്റ്റർ മ്യാരേജ് ചെയ്ത കാര്യം ഈ ജനങ്ങളോട് പറയണം. ഞങ്ങൾ നിങ്ങളെ കബളിപ്പിക്കുകയാണെന്ന് പറയുന്നുണ്ടല്ലോ, പക്ഷേ നിങ്ങളാണ് എല്ലാവരെയും പറ്റിക്കുന്നത്. അതാദ്യം പറയുക.
നിങ്ങളുടെ ഭർത്താവ് ആരാണ്? അതൊരു ഡോക്ടറല്ലേ? ഇക്കാര്യം പുറത്ത് പറയാത്തത് എന്താണ്. നിങ്ങൾ ഭർത്താവിനൊപ്പം സന്തോഷമായിട്ട് ഇരിക്കുക. എല്ലാം ഉപേക്ഷിച്ച് നിങ്ങളിവിടുന്ന് പോയതല്ലേ, എല്ലാം കഴിഞ്ഞ് ഒന്നര വർഷത്തിന് ശേഷം നിങ്ങൾ വന്ന് ഇങ്ങനെ സംസാരിക്കുന്നത് എന്തിനാണ്? ഞങ്ങളുടെ കല്യാണത്തിന് മുൻപേ ഇതേ കുറിച്ച് പറയാൻ ഞാൻ മാമനോട് പറഞ്ഞതാണ്. അദ്ദേഹമാണ് വേണ്ട, പാവമല്ലേ, നന്നായി ജീവിക്കട്ടെ എന്ന് പറഞ്ഞത്.
പക്ഷേ നിങ്ങളാണ് ഇപ്പോൾ ഏറ്റവും മോശമായി പെരുമാറുന്നത്. നിങ്ങൾ പറയുന്നതിൽ എന്തൊക്കെ സത്യമുണ്ട്, നുണയുണ്ട് എന്നതൊക്കെ എനിക്കറിയാം. എങ്ങനെയാണ് നിങ്ങൾ ഇങ്ങനൊക്കെ സംസാരിക്കുന്നതെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. പതിനഞ്ച് വർഷമായിട്ട് നിങ്ങൾ മരുന്ന് കഴിക്കുന്ന ആളാണ്. അതെന്ത് കൊണ്ടാണ് നിങ്ങളാരോടും പറയാത്തത്. എലിസബത്ത് എന്ന് പറഞ്ഞാൽ ഒരു ഡോക്ടാറാണ്, പാവമാണ് എന്നൊക്കെയാണ് എല്ലാവരും കരുതി വെച്ചിരിക്കുന്നത്.
പക്ഷേ അവരുടെ ഉള്ളിലിരിപ്പ് ആർക്കും അറിയില്ല. അതുപോലെ അവരുടെ ജീവിതത്തിൽ നടക്കുന്നതെന്താണെന്നും ആർക്കും അറിയില്ല. ഒന്നും മനസിലാക്കാതെയാണ് ഞങ്ങളെ കുറ്റപ്പെടുത്താൻ വരുന്നത്. ഇതെല്ലാം കാണുമ്പോൾ ഭയങ്കര മോശമായി തോന്നുന്നു. ഞങ്ങളെ ജീവിക്കാൻ വിടില്ലെന്നാണെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം. ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റുമോ അത് ഞങ്ങളും ചെയ്‌തോളാം. എല്ലാത്തിനുമുള്ള തെളിവുകൾ എന്റെ കൈയ്യിലുമുണ്ട്.
പക്ഷേ ഇപ്പോൾ ഒന്നും പുറത്ത് വിടരുതെന്നാണ് മാമൻ പറഞ്ഞിട്ടുള്ളത്. ഞങ്ങൾ കേസ് കൊടുക്കാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ ഡിപ്രഷൻ സ്റ്റേജിൽ ആ ത്മഹത്യ ചെയ്യാൻ പാകത്തിനുള്ള സ്റ്റേജിലാണ്. പിന്നെ നിങ്ങൾ പറഞ്ഞതൊക്കെ സത്യമാണെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പേര് മോശമാക്കാൻ നിങ്ങൾക്ക് സാധിച്ചു. പക്ഷേ അദ്ദേഹം അതിന് ശ്രമിക്കുന്നില്ല എന്നും കോകില വീഡിയോയിൽ പറയുന്നു.
പിന്നാലെ നിരധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കോകില നീ നിന്റെ ഊഴത്തിനായി കാത്തിരിക്കൂ കൂടുതൽ ഒന്നും പറയാനില്ല. പിന്നെ ബാല മറ്റുള്ളവരുടെ തോളിൽ കയറി സംസാരിക്കുന്നതും തോക്ക് ചൂണ്ടുന്നതുമൊക്കെ നിർത്തുക. ആരൊക്കെ നിങ്ങൾക്ക് വേണ്ടി സംസാരിച്ചാലും. ആരും വിശ്വസിക്കില്ല. കോകില, നിനക്ക് അൽപം ആത്മാഭിമാനം ഉണ്ടെങ്കിൽ നീ നിന്റെ ജീവൻ സൂക്ഷിക്കുക ഈ ചവറ്റുകുട്ടയിൽ കളയുന്നതിനേക്കാൾ…എന്നാണ് ഒരു കമന്റ്.
നീ ഒരു പുരുഷനാണോ? നിങ്ങൾ ഈ പാവം പെൺകുട്ടിയെ ഈ വിഷയത്തിലേക്ക് വലിച്ചിഴക്കാൻ തുടങ്ങി, അതായത് നിങ്ങളുടെ വാക്കുകൾ ആരും വിശ്വസിക്കുന്നില്ല. അവളും നിന്നെ വിശ്വസിക്കുന്നു, പക്ഷേ എല്ലാത്തിനുമൊടുക്കം നീ അവളോടും അങ്ങനെ ചെയ്യും. എനിക്ക് അവളോട് സഹതാപം തോന്നുന്നു നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യനാണെങ്കിൽ, ഈ വിവാദങ്ങൾ എല്ലാം നിർത്തി നല്ല മനുഷ്യനാകൂയ സൈക്കോയെ പോലെ പെരുമാറരുതെന്നും പലരും കമന്റ് ചെയ്തു.
പ്രായമായ സ്ത്രീകളെ ബെഡ്റൂമിലേക്ക് വിളിച്ച് കയറ്റി കതക് അടക്കും. കാര്യം ചോദിച്ചാൽ താൻ അമ്മയെപ്പോലെ കാണുന്ന ആളുകൾ ആണെന്ന് പറയും. ഇതൊക്കെയാണ് അവിടെ നടക്കുന്നത്. അതേസമയം തോക്കിന്റെ വിഷയത്തിൽ അന്വേഷിക്കാൻ പോലീസുകാർ വീട്ടിൽ വന്നപ്പോൾ എന്നെ റൂമിലിട്ട് ലോക്ക് ചെയ്തിരുന്നു ഇയാൾ. ഞാൻ പുറത്തേക്ക് ഇറങ്ങിയാൽ ആരോടെങ്കിലും എന്തെങ്കിലും പറയുമെന്ന് കരുതിയാണ് ലോക്കാക്കി വെച്ചത്. ഈ പ്രശ്നം കഴിഞ്ഞ് ഒന്നൊന്നര മാസം കഴിഞ്ഞാണ് ഞങ്ങൾ സെപ്പറേറ്റ് ആയത്. ഞങ്ങൾ ഏതാണ്ട് പിരിയും എന്ന ബോധ്യം ഉള്ളതുകൊണ്ടാകണം ചെകുത്താന്റെ വീട്ടിലേക്ക് എന്നെ കൂട്ടി പോയതും കേസിൽ പെടുത്താൻ ശ്രമിച്ചതും. അതും എനിക്ക് സംശയമുണ്ട്. മിക്ക അഭിമുഖങ്ങളിലും എന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നുവെന്ന് പറയും അതൊക്കെ ഒരു മറയാണ്.
ഇയാളുടെ വീട്ടിൽ വരുന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ ഇടക്ക് പോലീസ് പിടിച്ചിരുന്നു. സത്യത്തിൽ ഞാൻ ഇത് പറഞ്ഞത് എനിക്കും പേടിയുണ്ട് ഇയാൾ വല്ല ഡ്രഗ്സും വെച്ച് എന്നേയും ഇതുപോലെ പിടിപ്പിക്കുമോയെന്ന്. പുള്ളി ഇപ്പോൾ മിണ്ടാതെ ഇരിക്കുന്നതാണ്. അധികം വൈകാതെ അയാൾ പകരം വീട്ടും. ആരും ശ്രദ്ധിക്കാതെ ഇരിക്കുമ്പോഴാകും എനിക്ക് നേരെ ഉള്ള അറ്റാക്ക്. ഞാൻ വല്ല വണ്ടിയും ഇടിച്ച് മരിച്ചാൽ പോലും ആളുകൾ അറിയില്ല. പുറകിൽ ഇയാളാകും എന്നാണ് എലിസബത്ത് പറഞ്ഞത്.
പിന്നാലെ എലിസബത്തിന് മറുപടിയെന്ന പോലെ ബാലയും ഒരു വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ ഭാര്യ കോകിലയ്ക്കൊപ്പം വിവിധ ബ്രാന്റുകളുടെ സൺ ഗ്ലാസുകൾ ധരിച്ച് നിൽക്കുന്ന വീഡിയോയ്ക്കൊപ്പമായിരുന്നു നടന്റെ മറുപടി. ‘പൊയ് സൊല്ല കൂടാത് കാതലീ’ എന്ന തമിഴ് സോങ്ങും വീഡിയോയ്ക്ക് ബാഗ്രൗണ്ട് മ്യൂസിക്കായി ബാല ചേർത്തിരുന്നു. നിങ്ങളുടെ നിലവാരം ഉയർത്തിപ്പിടിക്കുക. നിങ്ങളുടെ വേദന ഞങ്ങൾ മനസിലാക്കുന്നു.
ഒരിക്കലും നിങ്ങളുടെ മനസ്നെ കൈവിടരുത് എന്നാണ് ബാല കുറിച്ചത്. ഒപ്പം താൻ നിരന്തരമായി വാക്കുകളാൽ പീഡിപ്പിക്കപ്പെടുകയാണെന്നും നടൻ കുറിച്ചു. എല്ലാ ദിവസവും രാവിലെ ഞാൻ വാക്കുകളാൽ പീഡിപ്പിക്കപ്പെടുന്നു. എന്നെ മാത്രമല്ല എന്റെ കുടുംബത്തേയും. ആളുകൾക്ക് പോസിറ്റീവായി ഇരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്. ഇന്ന് ഡ്യൂപ്ലിക്കേറ്റ് കൂളറുകളെക്കുറിച്ച് കേട്ടപ്പോൾ ഞാൻ ചിരിച്ചു. അത് കുഴപ്പമില്ല. കാരണം ഇതിലും വലിയ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സമയം വരട്ടെ… എന്നാണ് ബാല കുറിച്ചത്.
വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്.
