ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും മികച്ച ഓണം; എന്റെ മകള്‍ മാലാഖ, ഒരിക്കലും സ്‌നേഹം ഉപേക്ഷിക്കരുത്..മകള്‍ക്കൊപ്പം ഓണം അടിച്ച് പൊളിച്ച് നടൻ ബാല
മകള്‍ക്കൊപ്പം ഓണം ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യൻ നടന്‍ ബാല. ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇതെന്ന ക്യാപ്ഷനോടെയാണ് താരം മകള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത് . പണം എന്നത് വെറും ഭൗതികമായ വസ്തുവാണ്.. ദൈവത്തില്‍ വിശ്വസിക്കൂ… ഒരിക്കലും സ്‌നേഹം ഉപേക്ഷിക്കരുത്..എന്റെ മകളാണ് മാലാഖ….വീഡിയോയ്ക്കൊപ്പം ബാല കുറിച്ചു..
ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക. റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു അമൃത. ഷോയില്‍ സ്‌പെഷ്യല്‍ ഗസ്റ്റായി വന്ന ബാലയുമായി പ്രണയത്തിലായി. 2010 ലാണ് അമൃതയും ബാലയും വിവാഹിതരായത്. മൂന്നു വര്‍ഷമായി പിരിഞ്ഞു താമസിക്കുകയാണ് ബാലയും അമൃതയും. ഈ വര്‍ഷമാണ് ബാലയും അമൃതയും വിവാഹമോചിതരായത്.
അതേസമയം മകള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ അമൃതയും പങ്കുവച്ചിട്ടുണ്ട്. 2012ലാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. കുഞ്ഞിന് രണ്ടുവയസുള്ളപ്പോഴാണ് നാല് വർഷത്തെ ദാമ്പത്യം ഇരുവരും അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ അമൃതം ഗമായ എന്ന ബാൻഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. ഇപ്പോൾ സഹോദരി അഭിരാമിയുമായി ചേർന്ന് യൂട്യൂബിൽ വ്ലോഗും അമൃത ചെയ്യുന്നുണ്ട്.
bala onam celebrates with daughter
