Connect with us

ന്റെ ജീവിതത്തിൽ എലിസബത്ത് എന്റെ കൂടെ ഉണ്ടായിരുന്നു. ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു, എലിസബത്തിന്റെ അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, ഉദയൻ സർ വളരെ നല്ല മനുഷ്യനാണ്; തെളിവുകൾ പുറത്ത് വിട്ടതോടെ മയപ്പെട്ട് ബാല

Malayalam

ന്റെ ജീവിതത്തിൽ എലിസബത്ത് എന്റെ കൂടെ ഉണ്ടായിരുന്നു. ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു, എലിസബത്തിന്റെ അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, ഉദയൻ സർ വളരെ നല്ല മനുഷ്യനാണ്; തെളിവുകൾ പുറത്ത് വിട്ടതോടെ മയപ്പെട്ട് ബാല

ന്റെ ജീവിതത്തിൽ എലിസബത്ത് എന്റെ കൂടെ ഉണ്ടായിരുന്നു. ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു, എലിസബത്തിന്റെ അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, ഉദയൻ സർ വളരെ നല്ല മനുഷ്യനാണ്; തെളിവുകൾ പുറത്ത് വിട്ടതോടെ മയപ്പെട്ട് ബാല

ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള എലിസബത്ത് ഒരിടയ്ക്ക് വെച്ച് ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെയ്ക്കെതെയായി. അതോടെയാണ് പ്രേക്ഷകർ ഇരുവരും തമ്മ; വേർപിരിഞ്ഞുവെന്ന് സംശയിച്ച് തുടങ്ങിയത് തന്നെ. എന്നാൽ വേർപിരിഞ്ഞെന്നോ പിരിയാനുള്ള കാരണങ്ങോ ബാലയോ എലിസബത്തോ പറഞ്ഞിരുന്നില്ല. ഇപ്പോൾ അടുത്തിടെയായി ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് എലിസബത്ത് രംഗത്തെത്തിയിരുന്നത്.

പിന്നാലെ എലിസബത്തിനെതിരെ ബാല പരാതിയും നൽകിയിരുന്നു. ഇതോടെ തനിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ തന്റെ ആരോപണങ്ങളുടെ തെളിവ് എലിസബത്ത് പുറത്ത് വിട്ടിരുന്നു. ബാല ബെഡ്റൂമിലേക്ക് മറ്റൊരാളെ ക്ഷണിച്ചെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് എലിസബത്ത് പുറത്ത് വിട്ടത്. ബാല ബെഡ്റൂമിലേക്ക് കയറ്റിയ ആളോട് എലിസബത്ത് എതിർപ്പ് പ്രകടിപ്പിക്കുന്നത് ആണ് ശബ്ദ രേഖയിൽ കേൾക്കാനാകുന്നത്.

എലിസബത്ത് ഉദയന്റെ ആരോപണങ്ങൾ തുടരവെ സമവായ ശ്രമത്തിന് മുതിർന്നിരിക്കുകയാണ് ബാല. തന്നെയും കുടുംബത്തെയും വെറുതെ വിടാൻ എലിസബത്തിനോട് ബാല അപേക്ഷിക്കുകയാണ്. താനും എലിസബത്തും ഒരുമിച്ച് ജീവിച്ചവരാണെന്നും എലിസബത്ത് മാനസിക പ്രശ്നമുണ്ടെന്നും ആണ് ബാല പുതിയ വീഡിയോയിൽ പറയുന്നത്. എന്റെ ജീവിതത്തിൽ എലിസബത്ത് എന്റെ കൂടെ ഉണ്ടായിരുന്നു. ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. കുറച്ച് പ്രശ്നങ്ങളുണ്ടായി.

ഞങ്ങൾ തമ്മിലുള്ള കാര്യങ്ങൾ പുറത്ത് ഒരാൾക്കും മനസിലാകില്ല. എലിസബത്ത് ഡോക്ടറാണെന്ന് പറയുന്നു. രണ്ട് ചേട്ടൻമാരും ഡോക്ടേർസ് ആണ്. അച്ഛനും അമ്മയും പഠിച്ചവരാണ്. പ്രൊഫസർമാരാണ്. ഉദയൻ സർ വളരെ നല്ല മനുഷ്യനാണ്. എലിസബത്തിന്റെ അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവരോ‌ട് ആരോടും എനിക്ക് യാതൊരു തർക്കവും ഇല്ല. എലിസബത്തിന് വേണ്ടത് മെഡിക്കൽ അറ്റൻഷനാണ്. മീഡിയ അറ്റൻഷൻ അല്ല. ഞാൻ ഒപ്പം ജീവിച്ച മനുഷ്യനാണ്. എനിക്കേ അതിന്റെ കാര്യങ്ങൾ അറിയൂ.

ഓരോ വാക്കും ഞാൻ സൂക്ഷിച്ചാണ് പറയുന്നത്. അവൾക്ക് മെഡിക്കൽ സഹായം വേണം. എലിസബത്തിന്റെ കുടുംബത്തിൽ ഞാനും ഒരു ഭാ​ഗമായിരുന്നെങ്കിൽ തീർച്ചയായും അത് ചെയ്തിട്ടുണ്ടാകും. ഞാൻ അപേക്ഷിക്കുകയാണ്. ഞാനും കോകിലയും നന്നായി ജീവിക്ക‌ട്ടെ. നിങ്ങൾക്കെല്ലാ കാര്യവും അറിയാം. ഇതെന്റെ ലാസ്റ്റ് വീഡിയോ ആണ്. എലിസബത്തിനെക്കുറിച്ച് എനിക്കിനി സംസാരിക്കാൻ പറ്റില്ല. എനിക്കുള്ള ആശങ്ക പോലും നിങ്ങൾക്കില്ലേയെന്ന് ബാല പറയുന്നു.

യൂട്യൂബിലൂടെ തന്നെ അപമാനിച്ചവർക്കെതിരെ മാനനഷ്ടത്തിന് കേസ് വരുമെന്ന് നൂറ് ശതമാനം ഉറപ്പാണ്. നിയമമെന്താണെന്ന് മുഴുവനും നിങ്ങൾ പഠിച്ചില്ല. എത്ര നിയമം നിങ്ങൾ തെറ്റിച്ചു. എന്നെയും എന്റെ കുടുംബത്തെയും തെറി വിളിച്ച് നിങ്ങൾ കുറേ പെെസയുണ്ടാക്കി. രണ്ട് ലക്ഷവും മൂന്ന് ലക്ഷവും നിങ്ങൾക്ക് വന്നിട്ടുണ്ടെങ്കിൽ മാനനഷ്ടക്കേസിൽ എനിക്ക് തരേണ്ടി വരുന്ന തുകയെത്രയെന്ന് ഒരു നല്ല അഭിഭാഷകനോട് നിങ്ങൾ ചോദിക്കുക.

ഈ ടോപ്പിക്ക് നിർത്തുക. ഞാനും കോകിലയും ഒരു വഴക്കിനും ഇല്ല. ഞാൻ റേപ്പ് ചെയ്തിട്ടില്ല. ഞാനൊരു ലിവർ പേഷ്യന്റ് ആയിരുന്നു. ഇന്ന് തൊട്ട് എലിസബത്തിനെക്കുറിച്ച് ഒരു വീഡിയോയും ഞാനോ കോകിലയോ ഇടില്ല. കാരണം ഒരു സമയത്ത് അവളെന്ന സഹായിച്ചിട്ടുണ്ട്. ഇല്ലെന്ന് ഞാൻ പറയില്ല. ഞാനൊരു പേഷ്യന്റ് ആയിരുന്നപ്പോൾ എന്നെ ചികിത്സിച്ചു. ബാക്കിയുള്ളവരെല്ലാം ഈ സാ​ഹചര്യം വെച്ച് മുതലെടുക്കുകയാണ്. ഞാനും എന്റെ കുടുംബവും സമാധാനമായി ജീവിക്കട്ടെ.

ഞങ്ങൾ കല്യാണം കഴിച്ചിട്ട് അഞ്ച് മാസം ആയതേയുള്ളൂ. ഒരു കുടുംബത്തെ നശിപ്പിച്ചാൽ കർമ്മ തിരിച്ചടിക്കും. നിയമം മാറിയത് യൂട്യൂബേർസിന് അറിയില്ല. നല്ല മനസ് കൊണ്ട് പറയുകയാണ് ഞങ്ങളെ വിട്ടേക്ക്. ഞങ്ങളുടെ കുടംബത്തെ വിട്ടേക്ക്. എന്നെയും കോകിലയെയും ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുട്ടിയെയും വിട്ടേക്ക്. ഞങ്ങളെ വിട്ട് നിങ്ങളുടെ കുടുംബം നോക്കി അന്തസായി പെെസയുണ്ടാക്കി നോക്കെന്നും ബാല പറയുന്നു.

അതേസമയം വീഡിയോക്ക് താഴെ നടനെ പരിഹസിച്ചും വിമർശിച്ചും നിരവധി കമന്റുകൾ വരുന്നുണ്ട്. കുടുങ്ങി എന്നുറപ്പായപ്പോൾ അവസാനത്തെ അടവുമായെത്തിയിരിക്കുകയാണ് ബാലയെന്നും എലിസബത്തിനെ ഭ്രാന്തിയായി ചിത്രീകരിക്കാനാണ് നീക്കമെന്നും കമന്റുകളുണ്ട്. വിഷാദരോഗം എന്നതുകൊണ്ട് അവൾ അനുഭവിച്ച വേദനയും പീഡനവും വെളിപ്പെടുത്താൻ കഴിയില്ല എന്നല്ല
ഇപ്പോൾ നിങ്ങൾ നിങ്ങളുടെ കൃത്രിമ തന്ത്രങ്ങൾ ഉപയോഗിക്കുന്നു അവൾക്ക് മാനസിക നിലയില്ലാത്തതാണെന്ന് ആളുകളെ വിശ്വസിപ്പിക്കാൻ.

നിങ്ങൾ കാരണം അല്ലേ എൽസബത് ഡിപ്രഷൻ ആയെങ്കിൽ ആയതു… ഇനി അവരോടു മത്സരിച്ചാൽ തോറ്റു പോകുമെന്ന് ഉറപ്പായി…
കോകില എൽസബത്തിനെ വെല്ലുവിളിച്ച ആളല്ലേ.. മെഡിസിൻ കഴികാത്ത ആരുമില്ല.. താങ്കൾ കഴിക്കുന്നില്ലേ മെഡിസിൻ… നിങ്ങളെ എല്ലാവർക്കും ഇഷ്ട്ടം ആയിരുന്നു.. ഇപ്പോൾ വെറുപ്പാണ് നിങ്ങളെ.. ബാല ഒന്നോർത്തോ. എൽസബത് പാവം കുട്ടി ആണ്.. അതിന്റെ കണ്ണുനീരിന് മറുപടി പറയുന്ന ഒരു ദിവസം ഉണ്ട്…കാലം ഒന്നും കണക്കു ചോദിക്കാതെ കടന്നു പോകില്ലെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.

ബാല താങ്കൾ ആണ് സോഷ്യൽ മീഡിയയിൽ എല്ലാം തുടങ്ങിവെച്ചത്. ഇപ്പൊ താങ്കളുടെ ഓരോരോ മോശപ്പെട്ട സ്വഭാവദൂഷ്യങ്ങൾ/ രഹസ്യങ്ങൾ എലിസബത്ത് പുറത്തു കൊണ്ടുവരും എന്നായപ്പോൾ താങ്കൾ പോലീസ് സ്റ്റേഷനിൽ പോയി കേസ് നൽകി. യഥാർഥത്തിൽ താങ്കൾ യാതൊരു ദയയോ/ നീതിയോ അർഹിക്കുന്നില്ലാ ബാല. ഏറ്റവും മോശപ്പെട്ട പദങ്ങൾ ആണ് താങ്കൾ – താങ്കളുടെ മകൾക്ക് ജന്മം നൽകിയ സ്ത്രീയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന് പുലമ്പിയത്.

അതിന് മാപ്പില്ലാ ബാല. ഇന്ന് താങ്കൾ കാണിയ്ക്കുന്ന നിഷ്കളങ്കമായ വർത്തമാനം പബ്ലിക്കിന് മനസ്സിലാകുന്നുണ്ട്… താങ്കൾ മനസ്സുകൊണ്ടും/ വാക്കുകൾകൊണ്ടും/ പ്രവൃത്തികൾ കൊണ്ടും മാപ്പർഹിക്കാത്ത ഒരുപാട് മോശം കാര്യങ്ങൾ ചെയ്തു കൂട്ടീ… ബാല എലിസബത്തിനെ അല്ലാ താങ്കളെ ആണ് മാനസികാരോഗ്യ വിദഗ്ധനെ കാണിയ്ക്കേണ്ടത്. ഈശ്വരനാമത്താൽ തന്നെ പറയട്ടേ താങ്കളുടെ പടിയിറക്കം ആരംഭിച്ചു കഴിഞ്ഞൂവെന്നും ഒരാൾ പറഞ്ഞു.

നിങ്ങൾ പിരിഞ്ഞിട്ട് ഇത്ര മാസങ്ങൾ കഴിഞ്ഞും എലിസബത് നിങ്ങളെ പറ്റി ഒരക്ഷരം തെറ്റായി പറഞ്ഞിട്ടില്ലായിരുന്നു. നിങ്ങളുടെ എല്ലാം സൈക്കോത്തരങ്ങളും സഹിച്ചും നിങ്ങൾക്ക് അസുഖം വന്നപ്പോ കൂടെ നിന്ന് അവർ നോക്കി.അന്ന് അവർ 916 ഗോൾഡ് ആയിരുന്നു നിങ്ങൾക്ക്. നിങ്ങൾ തന്നെ പറഞ്ഞതാണ് കേട്ടോ. നിങ്ങൾ ആരോഗ്യം വീണ്ടെടുത്തത്തിൽ ആ പാവത്തിന്റെ പങ്കു ചെറുതല്ല. ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തൊരു സാഹചര്യം വന്നപ്പോ അവർ മാന്യമായി പിരിഞ്ഞു പോയി.

അതിന്റെ വായിൽ കേറി കോലിട്ട് കുത്തിയത് നിങ്ങൾ അല്ലെ? ഇത്രയൊക്കെ അവരോട് നിങ്ങൾ ചെയ്തിട്ടും അവർ മിണ്ടാതിരുന്നത് ഓർത്ത് അത്ഭുതവും സഹതാപവും തോന്നുന്നു. ഒരാവശ്യവും ഇല്ലാതെ അവരെ കുറ്റം പറഞ്ഞിട്ട്, തിരുച്ചു കിട്ടിയപ്പോൾ അപവാദം പറയുന്നോ?
നിങ്ങൾ എത്ര നുണ പറഞ്ഞാലും സോഷ്യൽ മീഡിയയിൽ സ്ഥിരമായി അവരെ കാണുന്നവർക്ക് അറിയാം, അവരുടെ സത്യസന്ധത. അതോണ്ട് കൂടുതൽ നടിക്കേണ്ട. അമൃതയോട് ചെയ്തതിനു ദൈവം തരുന്നതാണ് എന്നും കമന്റിലൂടെ ഒരാൾ പറഞ്ഞു.

ഇനി ഭയന്ന് പിന്മാറില്ലെന്നും കേസ് വന്നാലും ബാലയ്ക്കെതിരെ മുന്നോട്ട് നീങ്ങുമെന്നാണ് എലിസബത്ത് പറയുന്നത്. താൻ പീ ഡിപ്പിക്കപ്പെട്ടെന്ന് തുറന്ന് പറഞ്ഞിട്ട് പോലും മാധ്യമങ്ങൾ ബാലയ്ക്കെതിരെ ചോദ്യങ്ങൾ ചോദിച്ചില്ലെന്ന് എലിസബത്ത് വിമർശിക്കുന്നുണ്ട്. ബാലയ്ക്കെതിരെ നിയമപരമായി നീങ്ങണമെന്ന് എലിസബത്തിനെ ഉപദേശിക്കുന്നവർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ എലിസബത്തിന് ലഭിക്കുന്നുണ്ട്.

ബാലയ്ക്കെതിരെ യൂട്യൂബർ അജു അലക്സും സംസാരിക്കുന്നുണ്ട്. ബാലയുടേത് കള്ളക്കേസാണെന്നും തന്നെ ബാല തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അജു അലക്സ് പറയുന്നു. താൻ കൊടുത്ത കേസിൽ പൊലീസിന്റെ ഭാ​ഗത്ത് നിന്നും നടപടി ഉണ്ടായിട്ടില്ലെന്ന് അജു അലക്സ് പറയുന്നുണ്ട്. ബാലയുടെ നീക്കങ്ങൾ കാരണം താൻ കുറ്റവാളിയാകാനുള്ള സാധ്യതയുണ്ടെന്ന് അജു അലക്സ് പറയുന്നുണ്ട്. ‌

ഇതാണ് കളിയെങ്കിൽ ഞാൻ കുറ്റവാളിയായേക്കും. എലിസബത്ത് എനിക്ക് സാക്ഷിയാണ്. അത് എന്റെ ആവശ്യമാണ്. ബാലയിൽ നിന്നും താൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടില്ല. കേസുമായി എത്രത്തോളം മുന്നോ‌ട്ട് പോകാൻ പറ്റുമോ അത്രയും മുന്നോട്ട് പോകും. കള്ളക്കേസ് കൊടുത്താൽ പിന്മാറുമെന്നാണ് അവർ വിചാരിക്കുന്നത്. ഇനി ഇതിന്റെ അങ്ങേയറ്റം പോകും. കള്ളക്കേസ് കൊടുത്തതും തെളിയിക്കുമെന്നും അജു അലക്സ് പറയുന്നു.

കഴിഞ്ഞ ദിവസം പരാതി നൽകിയ ശേഷം വെെകാരികമായാണ് ബാല മാധ്യമങ്ങളോ‌ട് പ്രതികരിച്ചത്. എലിസബത്ത് തന്നെക്കുറിച്ച് ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കുന്നു എന്നായിരുന്നു ബാലയുടെ ആരോപണം. വെബ് സീരീസ് പോലെ എപ്പിസോഡ് ആയിട്ടല്ലേ വരുന്നത്. മനസ് നൊന്ത് ഒരു കാര്യം ചോദിക്കട്ടെ. ഞാൻ റേപ്പ് ചെയ്യുന്ന ആളാണോ. ഒരു സ്ത്രീയെ ഒരാൾ ഒന്നര വർഷം റേപ്പ് ചെയ്ത് കൊണ്ടിരിക്കുമോ. അമ്മയുടെ പ്രായത്തിലുള്ളവരോട് എനിക്ക് ലെെം​ഗിക താൽപര്യമുണ്ടെന്ന് പറഞ്ഞു. ഇങ്ങനെ ഒരു ഡോക്ടർ സംസാരിക്കുമോ. അല്ലെങ്കിൽ മെന്റൽ പേഷ്യന്റ് സംസാരിക്കുമോയെന്നും ബാല ചോദിച്ചു.

ഭാര്യ കോകിലയെ അധിക്ഷേപിക്കുന്നെന്നും ബാല ആരോപിച്ചു. എന്റെ ഭാര്യയെ എടി വാടീ എന്ന് പറഞ്ഞാൽ ഞാൻ നടൻ ബാലയായിരിക്കില്ല. ചിലപ്പോൾ ഇടിക്കും. വയലൻസ് വേണ്ടെന്ന് പറഞ്ഞ് നിയമപരമായി പോയിരിക്കുകയാണ് ഇപ്പോഴെന്നും ബാല പറഞ്ഞു. എലിസബത്തുമായുള്ള ബാലയുടെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. ഇതിന് പിന്നിൽ ചതിയായിരുന്നെന്നാണ് എലിസബത്ത് പറയുന്നത്. തന്നെ ജോലിക്കാരിയെ പോലെ കണ്ടു. വിവാഹം ചെയ്തത് കരൾ രോ​ഗമുള്ള വിവരം മറച്ച് വെച്ചാണ്.

മദ്യപിച്ച് ബാല തന്നെ ഉപദ്രവിച്ചിരുന്നെന്നും എലിസബത്ത് ആരോപിച്ചു. പല തവണ മർദ്ദിച്ചു, ഭീഷണിപ്പെടുത്തി, പല സ്ത്രീകളുമായി ബന്ധം വെച്ചെന്നും എലിസബത്ത് പറയുന്നുണ്ട്. താനുമായി പ്രണയത്തിലായിരുന്ന സമയത്ത് മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു താമസം. പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. ഇതിന് തെളിവുകളുണ്ടെന്നും എലിസബത്ത് പറയുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top