Social Media
കോടികൾ വിലയുണ്ടെന്ന് പറഞ്ഞ് കാണിക്കുന്ന പല സാധനങ്ങളും ഡ്യൂപ്ലിക്കേറ്റ്, മോൻസൺ മാവുങ്കലിന്റെ 26000 രൂപയുടെ സൺഗ്ലാസ് അയാൾ പിടിയിലായപ്പോൾ അവിടെ നിന്നും എടുത്ത് കൊണ്ടുവന്നു; മറുപടിയുമായി ബാല
കോടികൾ വിലയുണ്ടെന്ന് പറഞ്ഞ് കാണിക്കുന്ന പല സാധനങ്ങളും ഡ്യൂപ്ലിക്കേറ്റ്, മോൻസൺ മാവുങ്കലിന്റെ 26000 രൂപയുടെ സൺഗ്ലാസ് അയാൾ പിടിയിലായപ്പോൾ അവിടെ നിന്നും എടുത്ത് കൊണ്ടുവന്നു; മറുപടിയുമായി ബാല
അടുത്ത കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെയുള്ള ആരോപണങ്ങളുമായി ആണ് എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ ദിവസം നടന്റെ പക്കലുള്ള വിലകൂടിയ ആഢംബര വസ്തുക്കളെ കുറിച്ച് എലിസബത്ത് നടത്തിയ വെളിപ്പെടുത്തലുകൾ വൈറലായിരുന്നു. ബാല തന്റേതെന്ന് പറഞ്ഞ് പ്രദർശിച്ച വെർസാസ് സൺഗ്ലാസ് പോലും നടൻ പണം കൊടുത്ത് വാങ്ങിയതല്ലെന്നും പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്നും എടുത്തതാണെന്നുമാണ് എലിസബത്ത് വെളിപ്പെടുത്തിയത്.
ഒരു വെർസാസ് സൺഗ്ലാസ് ഇയാൾക്കുണ്ടായിരുന്നു. 26000ത്തിന് അടുത്ത് വിലയുണ്ടെന്ന് ഒരു യുട്യൂബ് ചാനലിൽ റിവ്യുവൊക്കെ വന്നിരുന്നു. ആ സൺ ഗ്ലാസിന്റെ ഉറവിടവും മോൻസൺ മാവുങ്കൽ തന്നെയാണ്. പക്ഷെ ഇയാൾക്ക് ഗിഫ്റ്റായി കൊടുത്തതല്ല. മോൻസൺ പിടിയിലായപ്പോൾ ഡ്രൈവർ അവിടെ നിന്നും എടുത്ത് കൊണ്ടുവന്നതാണ്. ഇവരൊക്കെ അയാളുടെ വീട്ടിൽ നിന്നും ഓരോ സാധനങ്ങൾ മുക്കിയിട്ടുണ്ടെന്ന് തോന്നുന്നു.
അതാണ് പിന്നീട് വെർസാസിന്റെ ഗ്ലാസെന്ന് വാർത്ത വന്നത്. ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോയെന്ന് ചോദിച്ചാൽ അതും അറിയില്ല. അതുപോലെ പല ഇന്റർവ്യൂകളിലും കോടികൾ വിലയുണ്ടെന്ന് പറഞ്ഞ് കാണിക്കുന്ന പല സാധനങ്ങളും ഡ്യൂപ്ലിക്കേറ്റാണെന്നുമാണ് എലിസബത്ത് കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയിൽ പറഞ്ഞത്.
ഇപ്പോഴിതാ മുൻ ഭാര്യയ്ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല. ഇപ്പോഴത്തെ ഭാര്യ കോകിലയ്ക്കൊപ്പം വിവിധ ബ്രാന്റുകളുടെ സൺ ഗ്ലാസുകൾ ധരിച്ച് നിൽക്കുന്ന വീഡിയോയ്ക്കൊപ്പമായിരുന്നു നടന്റെ മറുപടി. ‘പൊയ് സൊല്ല കൂടാത് കാതലീ’ എന്ന തമിഴ് സോങ്ങും വീഡിയോയ്ക്ക് ബാഗ്രൗണ്ട് മ്യൂസിക്കായി ബാല ചേർത്തിരുന്നു. നിങ്ങളുടെ നിലവാരം ഉയർത്തിപ്പിടിക്കുക. നിങ്ങളുടെ വേദന ഞങ്ങൾ മനസിലാക്കുന്നു.
ഒരിക്കലും നിങ്ങളുടെ മനസ്നെ കൈവിടരുത് എന്നാണ് ബാല കുറിച്ചത്. ഒപ്പം താൻ നിരന്തരമായി വാക്കുകളാൽ പീഡിപ്പിക്കപ്പെടുകയാണെന്നും നടൻ കുറിച്ചു. എല്ലാ ദിവസവും രാവിലെ ഞാൻ വാക്കുകളാൽ പീഡിപ്പിക്കപ്പെടുന്നു. എന്നെ മാത്രമല്ല എന്റെ കുടുംബത്തേയും. ആളുകൾക്ക് പോസിറ്റീവായി ഇരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്. ഇന്ന് ഡ്യൂപ്ലിക്കേറ്റ് കൂളറുകളെക്കുറിച്ച് കേട്ടപ്പോൾ ഞാൻ ചിരിച്ചു.
അത് കുഴപ്പമില്ല. കാരണം ഇതിലും വലിയ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സമയം വരട്ടെ… എന്നാണ് ബാല കുറിച്ചത്. നടന്റെ പുതിയ പ്രതികരണ വീഡിയോ വൈറലായതോടെ എലിസബത്തിന്റെ വാക്കുകൾ വിശ്വസിക്കാതിരിക്കാനാവില്ലെന്നാണ് നടന്റെ പ്രേക്ഷകരിൽ ഭൂരിഭാഗം പേരുടെയും കമന്റുകൾ. പൊങ്ങച്ചതിന് പഞ്ഞം ഇല്ലാത്ത ഒരാളാണ് ബാല എന്നാണ് പലരും പറയുന്നത്.
മോൻ്‍സൻ നല്ല കാശുകാരനാണ്, അങ്ങനെയാണ് ഇങ്ങനെയാണ്, സ്വന്തം ചേട്ടനെ പോലെയാണ്, എനിക്ക് വേണ്ടി എന്ത് വേണമെങ്കിലും ചെയ്യും എന്നൊക്കെ പറഞ്ഞു. പക്ഷെ കേസ് വന്നപ്പോൾ അറിയാമെന്ന് മാത്രമായി. പുള്ളിക്ക് ഒരു മോതിരം ഇയാൾ ഇട്ട് കൊടുക്കുന്ന വീഡിയോ ഉണ്ട്. പിന്നെയാണത് ഞാൻ ശ്രദ്ധിക്കുന്നത്. ആ മോതിരത്തിന്റെ പേരിൽ പല തവണയും കുഴപ്പമുണ്ടായിട്ടുണ്ട്. ആ മോതിരത്തിന് ഒരു കോടി രൂപ വിലയുണ്ടെന്നാണ് പറയുന്നത്. എന്തോ ചരിത്രവും പറഞ്ഞു.
ഇങ്ങേര് പല സമയത്തും അങ്ങോട്ടും ഇങ്ങോട്ടും ആ മോതിരം വലിച്ചെറിയും. കള്ള് കുടിച്ച് ബോധമില്ലാതെയാണല്ലോ ഇരിക്കുന്നത്. മോതിരം കാണാതാകുമ്പോൾ നമുക്കാണ് ചീത്തയും അടിയുമൊക്കെ കിട്ടുന്നത്. ഒരു കോടിയുടെ സാധനമല്ലേ, നോക്കിക്കൂടെ നിനക്കെന്താണ് പണി എന്ന് ചോദിക്കും. കേസുണ്ടായപ്പോഴാണ് ഈ മോതിരം ഇട്ട് കൊടുത്തത് മോൻസൺ ആണെന്നറിയുന്നതെന്നുമായിരുന്നു എലിസബത്ത് പറഞ്ഞിരുന്നത്.
