Connect with us

കോകിലയുടെ സർപ്രൈസ് പൊളിച്ച് ബാല; നല്ല പാചകം, മാന്യമായ വസ്ത്രധാരണം കോകിലയാണ് ബാലയ്ക്ക് ചേർന്ന കുട്ടിയെന്ന് കമന്റുകൾ

Social Media

കോകിലയുടെ സർപ്രൈസ് പൊളിച്ച് ബാല; നല്ല പാചകം, മാന്യമായ വസ്ത്രധാരണം കോകിലയാണ് ബാലയ്ക്ക് ചേർന്ന കുട്ടിയെന്ന് കമന്റുകൾ

കോകിലയുടെ സർപ്രൈസ് പൊളിച്ച് ബാല; നല്ല പാചകം, മാന്യമായ വസ്ത്രധാരണം കോകിലയാണ് ബാലയ്ക്ക് ചേർന്ന കുട്ടിയെന്ന് കമന്റുകൾ

മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടുത്തിടെയായി നടന്റെ വിവാഹവും ഭാര്യ കോകിലയുടെ വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയലെ ചർച്ചാ വിഷയം. ബാലയുടെ അമ്മാവന്റെ മകളാണ് കോകില. മുൻ ഭാര്യ അമൃത പറയുന്നതനുസരിച്ച് ബാലയുടെ നാലാം വിവാഹമാണിത്.

അടുത്തിടെയാണ് ഇരുവരും പുതിയൊരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇതുവഴി തങ്ങളുടെ വിശേഷങ്ങളും പാചക കുറിപ്പുകളുമെല്ലാം താരങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ കിച്ചൺ ടൂർ വീഡിയോയുമായാണ് ബാലയും കോകിലയും എത്തിയിരിക്കുന്നത്. പുതിയ വീട്ടിലെ അടുക്കളയുടെ വിശേഷങ്ങളും തന്റെ വിഭവത്തെ കുറിച്ചുമൊക്കെയാണ് കോകില വീഡിയോയിൽ വിശദമായി പറയുന്നുത്.

ബാലയ്ക്ക് വളരെ ഇഷ്‌ടപ്പെട്ട ഉണക്കമീൻ കറിയാണ് കോകില തയ്യാറാക്കിയത്, അതും സർപ്രൈസ് ആയിട്ടായിരുന്നു ഇത് ഉണ്ടാക്കിയത്.
ബാല പാൽ തിളപ്പിച്ചതിന് ശേഷം കിച്ചണിൽ നിന്ന് മടങ്ങിയതിന് പിന്നാലെയാണ് കോകില തന്റെ പാചകം ആരംഭിച്ചത്. തമിഴ് സ്‌റ്റൈൽ ഉണക്കമീൻ കറിയായിരുന്നു സ്‌പെഷ്യൽ. ഓരോ ചേരുവയെ കുറിച്ചും വീഡിയോയിൽ കോകില വിശദമായി പറയുന്നുണ്ട്.

കഴിഞ്ഞ വീഡിയോകളിൽ പറഞ്ഞത് പോലെ തനി നാടൻ തമിഴ് വിഭവങ്ങളുമായാണ് ഇക്കുറി കോകില എത്തിയിരിക്കുന്നത്. കോകിലയുടെ പാചകം കഴിഞ്ഞതിന് പിന്നാലെ സർപ്രൈസ് പൊളിക്കാനായി ബാല അവിടേക്ക് എത്തുന്നുണ്ട്. ശേഷം എന്താണ് കോകില ഉണ്ടാക്കിയതെന്ന് ബാല തുറന്നു നോക്കുമ്പോഴും കോകില ചിരിക്കുകയായിരുന്നു.

എത്ര ദൂരത്ത് ആണെങ്കിലും, ഒളിപ്പിച്ചു വച്ചാലും ഉണക്കമീൻ കറിയുടെ മണം അവിടെ വരെ എത്തുമെന്നാണ് ബാല കോകിലയോട് പറയുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കിയ ഉണക്കമീൻ കറിയും ചോറും ബാല ആസ്വദിച്ച് കഴിക്കുന്നതും വീഡിയോയിൽ ഉണ്ട്. അതെല്ലാം കണ്ട് സന്തോഷത്തോടെ ബാലയ്ക്ക് പിന്നിൽ നിന്ന് ചിരിക്കുന്ന കോകിലയെയാണ് പ്രേക്ഷകർ ശ്രദ്ധിച്ചത്.

നിരവധി ആരാധകരാണ് ഇരുവരുടെയും പുതിയ വീഡിയോക്ക് ആശംസകളുമായി രംഗത്ത് വന്നിരിക്കുന്നത്. എല്ലാവരും കോകിലയെ കുറിച്ചാണ്‌ കൂടുതലും സംസാരിക്കുന്നത്. ‘പറയാതെ വയ്യ, നല്ല പാചകം, മാന്യമായ വസ്ത്രധാരണം കോകിലയാണ് ബാലയ്ക്ക് ചേർന്ന കുട്ടി’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ആദ്യമേ കോകില മതിയായിരുന്നു. ഈ തൊന്തരവ് ഒന്നുമില്ലായിരുന്നു’ എന്നാണ് മറ്റൊരാളുടെ കമന്റ്.

എല്ലാം കോകിലയുടെ ഐശ്വര്യം ആണ്, ബാലയ്ക്ക് ഇപ്പോഴാണ് പെർഫക്ട് പാട്നറേ കിട്ടി, ചേരേണ്ടവർ ചേർന്നപ്പോൾ ജീവിതം കളറായി എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. അതേസമയം, വളരെ മാറ്റങ്ങൾ തന്റെ ശരീരത്തിൽ സംഭവിച്ചുവെന്ന് ബാല അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോൾ ആരോഗ്യം എല്ലാം ഓക്കെയാണ്.

മരുന്നിനേക്കാൾ വളരെ വലുതാണ് നമ്മുടെ ഭക്ഷണം. അത് എങ്ങനെ നമ്മൾ കഴിക്കുന്നോ അങ്ങനെ ആകും നമ്മുടെ ആരോഗ്യം. നല്ല ഭക്ഷണം കഴിച്ചാൽ മരുന്നിന്റെ ആവശ്യം വരുന്നില്ലെന്നും രണ്ട് പേരും പറയുന്നു. നല്ല വേറിട്ട ഭക്ഷണം കഴിക്കുന്നുണ്ട്. വൈക്കത്ത് എല്ലാം നാച്ചുറൽ ആണ്. ഒട്ടും മലീനസമോ, സ്‌റ്റിറോയിഡ്‌സോ ഒന്നും തന്നെയില്ലെന്നും ബാല പറയുന്നു.

പ്രായം കുറവായതുകൊണ്ട്‌ കോകിലയെ ഞാൻ പങ്കാളിയായി ആദ്യം കണ്ടിരുന്നില്ലെന്നും ബാല പറഞ്ഞിരുന്നു. വിവാഹം ചെയ്യാം, ഇനി ഒരുമിച്ചു ജീവിക്കാം എന്ന് താൻ ഒരിക്കലും കോകിലയോട് പറഞ്ഞിട്ടേ ഇല്ല എന്നാണ് ബാല പറഞ്ഞത്. ഞാൻ ഒരു ദിവസം കറുകപ്പള്ളിയിൽ പോയി. അവിടെ നിന്നും ഒരു താലി വാങ്ങി, ചെറിയ ഒരു ചെയിനും കമ്മലും വാങ്ങി. നേരെ വീട്ടിൽ വന്നു വീട്ടിൽ വച്ച് ഇട്ടു. സാക്ഷി ആയത് എന്റെ അടുത്ത ഒരു സുഹൃത്താണ്.

എന്റെ മനസ്സിൽ അതായിരുന്നു വിവാഹം. ക്ഷേത്രത്തിൽ നടന്നത് ജാതകം നോക്കി, ശാസ്ത്രം നോക്കി ചെയ്താണ്. അന്ന് താലികെട്ടി ഭാര്യ ആക്കിയതാണ്. ഞാൻ താലി വാങ്ങുന്നു എന്നോ, വിവാഹം കഴിക്കാൻ പോകുന്നോ എന്നോ കോകിലയോട് പറഞ്ഞില്ല. ആ സംഭവം കഴിഞ്ഞിട്ട് ആറുമാസം കഴിയുമ്പോൾ ആണ് ക്ഷേത്രത്തിൽ വച്ചും വിവാഹം നടന്നതെന്നും ബാല പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top