Malayalam
ഞങ്ങളുടെ ദൈവീകമായ സ്നേഹത്തെ ഒരു പിശാചിനും തൊടാൻ കഴിയില്ല; വിവാദങ്ങൾക്കിടെ വീഡിയോയുമായി ബാല
ഞങ്ങളുടെ ദൈവീകമായ സ്നേഹത്തെ ഒരു പിശാചിനും തൊടാൻ കഴിയില്ല; വിവാദങ്ങൾക്കിടെ വീഡിയോയുമായി ബാല
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായാണ് മുൻ ഭാര്യ എലിസബത്ത് രംഗത്തെത്തിയിരുന്നത്. ആദ്യ ഭാര്യ അമൃത സുരേഷ് ബാലയ്ക്കെതിരെ രേഖകളിൽ കൃത്രിമത്വം കാണിച്ചുവെന്ന് ആരോപിച്ച് കേസ് നൽകിയിരുന്നു. പിന്നാലെയാണ് എലിസബത്തും നടനിൽ നിന്നും താൻ നേരിടേണ്ടി വന്ന മാനസീകവും ശാരീരികവുമായ ക്രൂരതകൾ ആദ്യമായി വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നത്.
എന്നാൽ എലിസബത്തിന്റെ വെളിപ്പെടുത്തലുകളും അതേ തുടർന്നുണ്ടായ വിവാദങ്ങളും ബാലയുടെ രോമത്തിൽ പോലും സ്പർശിച്ചിട്ടില്ലെന്നാണ് ബാലയുടെ പുതിയ പോസ്റ്റ് കണ്ട് പ്രേക്ഷകർ പറയുന്നത്. വരാൻ പോകുന്ന പുതിയ വീഡിയോയുടെ ചില ഭാഗങ്ങളാണ് പുതിയ പോസ്റ്റിലുള്ളത്. ഭാര്യ കോകിലയ്ക്കൊപ്പമാണ് ബാല വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇൻവിക്ട ബ്രാന്റിന്റെ പുതിയൊരു വാച്ച് സ്വന്തമാക്കിയതിനെ കുറിച്ചും വീഡിയോയിൽ ബാല സംസാരിക്കുന്നുണ്ട്.
ഞങ്ങളുടെ ദൈവീകമായ സ്നേഹത്തെ ഒരു പിശാചിനും തൊടാൻ കഴിയില്ല. ജീവിതത്തിൽ വളർച്ച വേണമെങ്കിൽ സത്യവും പോസിറ്റീവായ കാര്യങ്ങളും മാത്രം ചിന്തിക്കുക, സംസാരിക്കുക, പ്രചരിപ്പിക്കുക. ശരിയായ പങ്കാളിയെ തെരഞ്ഞെടുക്കുക എന്നുമായിരുന്നു ബാല കുറിച്ചത്. കൂടാതെ തന്റെ ലൈഫിലെ ടേണിങ് പോയിന്റ് കോകിലയെ ഭാര്യയായി ജീവിതത്തിലേക്ക് കിട്ടിയതാണെന്നും ബാല പറയുന്നുണ്ട്. ബാല എന്ന് പറഞ്ഞ നടനല്ല ബാല എന്ന വ്യക്തിയുടെ ലൈഫിന്റെ ടേണിങ് പോയിന്റ് കോകില വന്നതാണ്. നൂറ് ശതമാനവും അതാണ് സത്യമെന്നാണ് ബാല പുതിയ വീഡിയോയിൽ പറഞ്ഞത്.
എന്നാൽ പ്രതീക്ഷിച്ചതുപോലൊരു സ്വീകാര്യ ഇപ്പോൾ ബാലയുടെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് ലഭിക്കുന്നില്ല. ബാലയേയും കോകിലയേയും വിമർശിച്ചും പരിഹസിച്ചുമുള്ളതാണ് ഏറെയും കമന്റുകൾ. ബാലയുടെ യഥാർത്ഥ നിറം തിരിച്ചറിഞ്ഞതോടെ വെറുപ്പ് തോന്നുന്നുവെന്നും കമന്റുകളുണ്ട്. കോകിലയ്ക്കൊപ്പം കേരളം വിട്ട് ജന്മാനാട്ടിലേക്ക് മടങ്ങിപ്പോകാനും ചിലർ ബാലയോട് കമന്റിലൂടെ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം എലിസബത്ത് ഇത്രയേറെ വെളിപ്പെടുത്തലുകൾ നടത്തിയിട്ടും ബാലയ്ക്കെതിരെ നിയമ നടപടികൾ അധികൃതർ സ്വീകരിക്കാത്തതിലുള്ള അമർഷവും പ്രേക്ഷകർ കമന്റിൽ രേഖപ്പെടുത്തി. നിയമസഹായം ആവശ്യപ്പെട്ട് അഭിഭാഷകനെ സമീപിച്ചപ്പോൾ ശക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നാണ് തനിക്ക് മറുപടി കിട്ടിയതെന്നാണ് എലിസബത്ത് കഴിഞ്ഞ ദിവസം പുതിയ വീഡിയോയിലൂടെ പറഞ്ഞത്.
മൂന്ന് ദിവസം ഭക്ഷണം പോലും ബാല തന്നില്ലെന്നും ടാപ്പ് വെള്ളം കുടിച്ചാണ് താൻ നടന്റെ ഒപ്പം കഴിഞ്ഞിരുന്നതെന്നും എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. ഭാര്യയുണ്ടായിരിക്കെ തന്നെ നിരവധി സ്ത്രീകളുമായി ബാലയ്ക്ക് അടുപ്പമുണ്ടായിരുന്നുവെന്നും എലിസബത്ത് പറഞ്ഞിരുന്നു. നിങ്ങളെല്ലാവരും എന്റെ മരണത്തിനുവേണ്ടി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. ഞാൻ എംഡി എൻട്രൻസ് എഴുതാൻ കഷ്ടപ്പെട്ട് പഠിച്ച് തയ്യാറായി ഇരുന്നുവെങ്കിലും പരീക്ഷയുടെ ഒരു മാസം മുമ്പ് ഹാൾ ടിക്കറ്റ് എടുക്കാനോ പരീക്ഷ എഴുതാനോ ബാല സമ്മതിച്ചില്ല.
അന്ന് വഴക്കുണ്ടാക്കിയപ്പോൾ നല്ല അടി കിട്ടി. കണ്ണ് തുറന്നപ്പോൾ അഞ്ചാറ് സെക്കന്റിലേക്ക് ഗ്രേ കളർ മാത്രമെ കാണൂന്നുണ്ടായിരുന്നുള്ളു. ഞാൻ ആറ് മാസം ബാലയുമായി അകന്ന് കഴിഞ്ഞിരുന്നു. അസുഖം മറച്ചുവെച്ചാണ് ബാല എന്നെ വിവാഹം ചെയ്തത്. കല്യാണം കഴിഞ്ഞ് വൈകാതെ തന്നെ പലതവണ ആശുപത്രിയിൽ ബാല അഡ്മിറ്റായി. ഇപ്പോൾ എല്ലാത്തിനും തയ്യാറായാണ് ഞാൻ നിൽക്കുന്നത്. പേടിച്ച് പേടിച്ച് എനിക്ക് മതിയായി എന്നുമാണ് എലിസബത്ത് വെളിപ്പെടുത്തിയത്.
ഞാൻ കൂടെ ഉണ്ടായിരുന്ന സമയത്ത് കോളുകളും പല മെസേജുകളും കണ്ടിട്ട് ഞാൻ ചോദിച്ചിരുന്നു. ‘ഞാൻ എന്റെ കുട്ടിയെപോലെ തന്നെ കാണുന്ന ഒരാളാണ്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ്’ എന്നൊക്കെ മറുപടിയായി പറഞ്ഞു. സ്ത്രീകൾക്കെല്ലാം വട്ടാണെന്ന് അയാൾ നേരത്തേ ചാപ്പകുത്തിയതാണ്. ‘ഞാൻ എടുത്ത് വളർത്തിയ കുട്ടിയാണ് അതുകൊണ്ടാണ് റിപ്ലൈ ചെയ്യുന്നത്’ എന്നും പറഞ്ഞു. കുട്ടിയെ എങ്ങനെയാണ് കാണുന്നത് എന്ന് ഇപ്പോൾ നമ്മൾ കണ്ടുവെന്നും എലിസബത്ത് പറഞ്ഞിരുന്നു.
