Malayalam
അമേരിക്കയിൽ നിന്നുള്ള ഒരു പെൺകുട്ടി എന്റെ വീട്ടിൽ എന്നെ പ്രൊപ്പോസ് ചെയ്യാൻ വന്നു. തൃഷയെ പോലെയാണ് കാണാൻ; ദൂരെ നിന്ന അവർ മെല്ലെ മെല്ലെ അടുത്ത് വന്നു, ദേഹത്ത് കൈവെച്ചു. ബാല ചേട്ടാ എന്ന് വിളിച്ചു, ഇതിനിടയിൽ കോകില മുറിയിൽ നിന്ന് വന്നു; തുറന്ന് പറഞ്ഞ് ബാല
അമേരിക്കയിൽ നിന്നുള്ള ഒരു പെൺകുട്ടി എന്റെ വീട്ടിൽ എന്നെ പ്രൊപ്പോസ് ചെയ്യാൻ വന്നു. തൃഷയെ പോലെയാണ് കാണാൻ; ദൂരെ നിന്ന അവർ മെല്ലെ മെല്ലെ അടുത്ത് വന്നു, ദേഹത്ത് കൈവെച്ചു. ബാല ചേട്ടാ എന്ന് വിളിച്ചു, ഇതിനിടയിൽ കോകില മുറിയിൽ നിന്ന് വന്നു; തുറന്ന് പറഞ്ഞ് ബാല
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്. 2010ൽ ആയിരുന്നു ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ വിവാഹം. എന്നാൽ അമൃതയ്ക്ക് മുമ്പ് നടൻ ചന്ദന എന്നൊരു പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെയാണ് പുറത്ത് വന്നത്.
ബാലയുമായുള്ള തന്റെ വിവാഹം ഉറപ്പിച്ച സമയത്ത് പലരും നടന്റെ സ്വഭാവത്തെ കുറിച്ച് തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ അദ്ദേഹത്തോടുള്ള പ്രണയം കാരണം വിവാഹത്തിൽ നിന്നും പിന്മാറാൻ തോന്നിയില്ലെന്നാണ് അമൃത പറഞ്ഞിരുന്നത്. ബാലയുടെ ക്രൂര പീഡനങ്ങൾ സഹിക്കാൻ കഴിയാതെയാണ് താൻ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് അടുത്തിടെ അമൃത വെളിപ്പെടുത്തിയിരുന്നു.
അച്ഛൻ തന്നോടും അമ്മയോടും ചെയ്ത ക്രൂരതകൾ അടുത്തിടെ ഒരു വീഡിയോയിലൂടെ അവന്തിക എണ്ണി പറഞ്ഞിരുന്നു. പിന്നാലെ അവന്തികയ്ക്കെതിരെയും ബാലയ്ക്കെതിരെയം കടുത്ത ആരോപണങ്ങൾ വന്നിരുന്നു. അമൃതയുമായുള്ള വിവാഹമോചനശേഷം പത്ത് വർഷങ്ങൾക്ക് ശേഷമാണ് ബാല വീണ്ടും വിവാഹിതനാകുന്നത്. ഡോക്ടറായ എലിസബത്ത് ഉദയനെ സോഷ്യൽമീഡിയ വഴി പരിചയപ്പെടുകയും പ്രണയത്തിലാകുകയും വിവാഹിതരാകുകയും ആയിരുന്നു.
എന്നാൽ രണ്ട് വർഷത്തിനുള്ളിൽ എലിസബത്തുമായുള്ള ബന്ധവും വേർപിരിഞ്ഞു. അമൃതയ്ക്കുണ്ടായ സമാന അനുഭവങ്ങൾ തന്നെയാണ് എലിസബത്തിനും ബാലയിൽ നിന്നും നേരിടേണ്ടി വന്നത്. പലതവണ തന്നെ ബാല മർദ്ദിക്കുകയും റേപ്പ് ചെയ്യുകയും ചെയ്തുവെന്നാണ് അടുത്തിടെ എലിസബത്ത് വെളിപ്പെടുത്തിയത്. ഒന്നും പുറത്ത് പറയാതിരിക്കാൻ ബെഡ് റൂം വീഡിയോകൾ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും എലിസബത്ത് പറഞ്ഞിരുന്നു. ഇതിന് ശേഷമായിരുന്നു അമ്മാവന്റെ മകളായ കോകിലയെ ബാല വിവാഹം കഴിക്കുന്നത്. ഇപ്പോൾ കോകിലയ്ക്കൊപ്പമുള്ള വീഡിയോകളുമായി ബാല രംഗത്തെത്താറുണ്ട്.
താനും കോകിലയും തമ്മിൽ ഏറെ പ്രായവ്യത്യാസം ഉണ്ടെന്നും ഒരിക്കലും മുൻപ് കോകിലയോട് തനിക്ക് പ്രണയം ഉണ്ടായിരുന്നില്ലെന്നും വിവാഹത്തിന് പിന്നാലെ ബാല പറഞ്ഞിരുന്നു. കോകില തന്നെ ചെറുപ്രായം മുതൽ അഗാധമായി സ്നേഹിച്ചു, ആ സ്നേഹം തിരിച്ചറിഞ്ഞതിലാണ് അവളെ വിവാഹം കഴിച്ചത്. ജീവിതത്തിൽ താൻ ഏറ്റവും ഒറ്റപ്പെട്ട് നിൽക്കുന്നൊരു അവസ്ഥയിലാണ് കോകില തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതെന്നും ഇപ്പോൾ അവളാണ് തന്റെ എല്ലാമെന്നും ബാല പറഞ്ഞിരുന്നു. ഇപ്പോഴിതാ കോകിലയെ കുറിച്ച് കൂടുതൽ തുറന്ന് സംസാരിക്കുകയാണ് ബാല. തന്നെ ഒരു പെൺകുട്ടി പ്രൊപ്പോസ് ചെയ്യാൻ വന്നപ്പോഴടക്കം ചിരിയോടെയാണ് അവൾ നേരിട്ടതെന്നാണ് ബാല പറയുന്നത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബാലയും കോകിലയും.
ജീവിതത്തിൽ മറ്റൊരാളെ അമ്മേയെന്ന് വിളിക്കാൻ എനിക്ക് സാധിക്കില്ല. എന്റെ അമ്മ എന്നെ സ്നേഹിച്ച് കഷ്ടപ്പെട്ടാണ് വളർത്തിയത്. അതുപോലെ ഒരു അമ്മയുടെ വാത്സല്യമാണ് ഭാര്യയായ കോകിലയിൽ നിന്ന് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റൊരു പെണ്ണിനെ നോക്കുമ്പോൾ കാമമോ പ്രേമമോ എനിക്ക് വരില്ല. അതെല്ലാം ഇവൾ എനിക്ക് തന്നു. തെറ്റ് ചെയ്യാതിരിക്കാൻ ആണുങ്ങൾക്ക് മേൽ നിയന്ത്രണം വെക്കണമെന്ന് പറയുമല്ലോ, അങ്ങനെ വെച്ചത് കൊണ്ട് ഒരു കാര്യവുമില്ല, കാരണം തെറ്റ് ചെയ്യണമെങ്കിൽ അവൻ തീർച്ചയായും ചെയ്യും. ആണായാലും പെണ്ണായാലും നമ്മൾ കമ്മിറ്റഡ് ആണെങ്കിൽ വേറെ ആരുമായെങ്കിലും ബന്ധം ഉണ്ടാകേണ്ടെന്ന് തോന്നിയാൽ ഒരിക്കലും വേറൊരു ബന്ധം സംഭവിക്കില്ല.
കല്യാണത്തിന് ശേഷമാണ് കോകിലയുടെ ഡയറി ഞാൻ കാണുന്നത്. അവളുടെ കൈയ്യെഴുത്തിലെ വ്യത്യാസങ്ങൾ തന്നെ അവർ എപ്പോൾ ആ ഡയറി എഴുതി തുടങ്ങിയെന്ന് മനസിലാകും. നമ്മൾ എപ്പോഴാണ് കണ്ടത്, കണ്ട് പോയത് എന്നതൊക്കെ അവൾ അതിൽ എഴുതിയിട്ടുണ്ട്. എനിക്ക് കോകിലയിൽ എല്ലാം ഇഷ്ടമാണ്. കോകില സിനിമ നടിയോ ഗായികയോ വലിയ നീളമുള്ള ആളോ ഒന്നുമല്ല. തടിയുള്ള സ്ത്രീയാണ്. പക്ഷെ അവൾ തന്നെയാണ് എനിക്ക് ഈ ലോകത്തിൽ തന്നെ ഏറ്റവും സുന്ദരിയായ സ്ത്രീ. ഞാൻ ചെറിയ വയസ് തൊട്ട് കോകിലയെ കാണുന്നുണ്ട്. എന്നാൽ ഒരിക്കലും അങ്ങനെയൊരു തോന്നൽ അവളോട് ഉണ്ടായിട്ടില്ല.
ജീവിതത്തിൽ എനിക്ക് തുണ വേണമെന്ന് തോന്നിയൊരു സമയം ഉണ്ട്. അപ്പോഴാണ് അമ്മ പറയുന്നത് അവൾ നിന്നെ ആഗ്രഹിക്കുന്നുണ്ടെന്ന്. ഞാൻ പറഞ്ഞത് എനിക്ക് കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞതാണ് വേണ്ടെന്ന്. എന്നാൽ ഞാൻ എന്ന തീരുമാനത്തിൽ അവൾ ഉറച്ചുനിന്നു. ഞാൻ കോകിലയെ മറ്റൊരു രീതിയിൽ കണ്ടിരുന്നില്ല. അതുകൊണ്ട് തന്നെ ശരിയാവില്ലെന്ന് പറഞ്ഞപ്പോൾ അമ്മ പറഞ്ഞത് ഇടപെട്ട് നോക്കൂ, മനസിലാകും എന്നാണ്. അങ്ങനെ ഇടപെട്ടപ്പോൾ എനിക്ക് മനസിലായി, കാതൽ, കാമം, നട്പ് എല്ലാം ഞാൻ തിരിച്ചറിഞ്ഞു, ഇതെല്ലാം ഒരു ഇടത്ത് നിന്ന് ലഭിക്കുമ്പോൾ വീട് ഒരു സ്വർഗമാവും. ശരിയായ സമയത്ത്, ശരിയായ ആളിനെ ശരിയായ സാഹചര്യത്തിൽ ദൈവത്തിന്റെ അനുഗ്രഹത്തോടെ ലഭിക്കുമ്പോൾ ജീവിതത്തിൽ എല്ലാം ശരിയാകും.
ഞങ്ങൾ വിവാഹം കഴിച്ചിട്ട് ഹണിമൂൺ പോയിട്ടില്ല. വിവാഹം കഴിച്ചിട്ട് മൂന്നുമാസമേ ആയുള്ളൂ. അതിനോടകം തന്നെ ആളുകൾ ചോദിക്കുന്നത് എപ്പോഴാണ് കുട്ടികൾ ആകുകയെന്നാണ്. ഞാൻ അവൾക്കും അവൾക്ക് ഞാനും തന്നെയാണ് കുട്ടികൾ. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഒരു പെൺകുട്ടിയെ പ്രേമിച്ചിരുന്നു. ഞാൻ ആ പെൺകുട്ടിയെ വിവാഹം കഴിച്ചതാണെന്നൊക്കെ തെറ്റായ വാർത്തകൾ വന്നിരുന്നു. അവൾ ഇപ്പോൾ അമേരിക്കയിലാണ്. രണ്ട് കുട്ടികളുണ്ട്. അടുത്തിടെ എന്നെ വിളിച്ചിരുന്നു. ആദ്യം ഞാൻ ഫോൺ കൊടുത്തത് കോകിലയ്ക്കാണ്. ഇപ്പോൾ അവർ രണ്ടും നല്ല സുഹൃത്തുക്കളാണ്.
അമേരിക്കയിൽ നിന്നുള്ള ഒരു പെൺകുട്ടി എന്നെ എട്ട് വർഷം മുൻപ് പ്രൊപ്പോസ് ചെയ്തിരുന്നു. അവർ എട്ട് വർഷത്തിന് ശേഷം എന്നെ പ്രൊപ്പോസ് ചെയ്യാൻ വന്നു. തൃഷയെ പോലെയാണ് കാണാൻ. അവർ എന്റെ മറ്റൊരു വീട്ടിലാണ് വന്നത്. വീണ്ടും വന്നത് വീണ്ടുമെന്നെ പ്രെപ്പോസ് ചെയ്യാനാണ്. വീട്ടിൽ സിസിടിവി ഉണ്ട്. ഈ ദൃശ്യങ്ങൾ സിസിടിവിൽ ഉണ്ട്.
ദൂരെ നിന്ന അവർ മെല്ലെ മെല്ലെ അടുത്ത് വന്നു, ദേഹത്ത് കൈവെച്ചു. ബാല ചേട്ടാ എന്ന് വിളിച്ചു, ഇതിനിടയിൽ കോകില മുറിയിൽ നിന്ന് വന്നു, ഇതാരാണെന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു മാമ പൊണ്ണ് ആണെന്ന്. ഓ കഴിഞ്ഞ ദിവസം വന്നതാണോയെന്ന് ചോദിച്ചു, അല്ല കുറേയായി അവർ ഇവിടെ കഴിയുന്നുവെന്ന് ഞങ്ങൾ പറഞ്ഞു. ഇതോടെ മുഖം വല്ലാതെയായി.തനിക്ക് വല്ല സാധ്യതയും ഉണ്ടോയെന്ന് ചോദിച്ചു, ഇല്ലെന്ന് പറഞ്ഞു.
സാധാരണ ഇങ്ങനെയൊരു പെൺകുട്ടിയൊക്കെ വന്നാൽ എന്തായിരിക്കും ഭാര്യമാരുടെ പ്രതികരണം. അവർക്ക് ദേഷ്യം വരില്ലേ, എന്നാൽ കോകില ചിരിച്ചാണ് അതിനെ കൈകാര്യം ചെയ്തത്. ഇതുവരെ എന്റെ ഫോണിന് ഒരു പാസ്വേഡ് പോലും ഞാൻ ഇട്ടിട്ടില്ല. എന്റെ ഫോൺ തന്നെ കോകിലയുടെ കൈയ്യിലാണ്. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമുമെല്ലാം അവളാണ് നോക്കുന്നത്. ഞാനും ഒരു കാലഘട്ടത്തിൽ എല്ലാം കണ്ടുവന്ന ആളാണ് ഞാൻ. ഞാൻ ഒരു ഗാന്ധിയനൊന്നും അല്ല. പക്ഷേ ഇപ്പോൾ എല്ലാം മാറി’, ബാല പറഞ്ഞു. അതേസമയം ബാലയുടെ പുതിയ അഭിമുഖത്തിന് താഴെയും നടനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ബാല മാധ്യമങ്ങൾക്ക് മുൻപിൽ അഭിനയിക്കുകയാണെന്നും ലൈംലൈറ്റിൽ നിൽക്കാനുള്ള തന്ത്രങ്ങളാണ് ഇതൊക്കെയെന്നുമാണ് ചിലരുടെ വിമർശനം.
മൂന്ന് വിവാഹം കഴിച്ചയാളാണ് ബാലയെന്നും മുൻ ഭാര്യമാരെ കുറിച്ചും ഇതൊക്കെ തന്നെയാണ് ഇയാൾ പറഞ്ഞിരുന്നതെന്നും ചിലർ വിമർശിക്കുന്നു. ആ മൂന്ന് സ്ത്രീകളേയും ഇയാൾ ചതിച്ചു, എന്നിട്ടാണ് ഇത്തരത്തിൽ വന്ന് സംസാരിക്കുന്നതെന്നും കമന്റിൽ ചിലർ കുറ്റപ്പെടുത്തുന്നുണ്ട്. ബാലയുടെ രണ്ടാം ഭാര്യയായ എലിസബത്ത് നടത്തിയ ചില വെളിപ്പെടുത്തലിന് പിന്നാലെ ബാലയ്ക്കെതിരെ കടുത്ത വിമർശനമായിരുന്നു ഉയർന്നത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ബാലയിൽ നിന്നും താൻ നേരിടേണ്ടി വന്ന ക്രൂരതകൾ എന്തൊക്കെയാണെന്ന് മുൻ ഭാര്യ എലിസബത്ത് വിവരിച്ചത്. കടുത്ത മാനസിക-ശാരീരിക പീഡനം തനിക്ക് അനുഭവിക്കേണ്ടി വന്നുവെന്നും ഒടുവിൽ ഗത്യന്തരമില്ലാതെ ബാലയുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നുവെന്നുമാണ് എലിസബത്ത് ആരോപിച്ചത്.
താൻ കൂടെയുള്ളപ്പോൾ തന്നെ നിരവധി സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നുവെന്നും എലിസബത്ത് ആരോപിച്ചിരുന്നു. അമേരിക്കയിൽ നിന്നും ഒരു പെൺകുട്ടി ബാലയെ തേടി വന്നുവെന്നും ആ പെൺകുട്ടിയടക്കമുള്ളവരെ വിവാഹ വാഗ്ദാനം നൽകി ബാല വഞ്ചിച്ചുവെന്നാണ് എലിസബത്ത് ആരോപിച്ചത്. അതേസമയം എലിസബത്തിന്റെ വിവാദ വീഡിയോകൾക്ക് പിന്നാലെ അവർക്കെതിരെ ബാല നിയമ നടപടി സ്വീകരിച്ചിരുന്നു. തനിക്കെതിരെ അനാവശ്യ ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിക്കുന്നതെന്നും അവർ അടിയന്തരമായി മാനസിക ആരോഗ്യത്തിന് ചികിത്സ തേടണമെന്നുമാണ് ബാല പറഞ്ഞത്. എലിസബത്തിനെ ചിലർ ആയുധമാക്കുകയാണെന്നും ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ചിലർ കൂടി ഉണ്ടെന്നും ബാല ആരോപിച്ചിരുന്നു.
അതേസമയം താൻ മാനസികമായി തകർന്നിരുന്നു സമയത്ത് ബാലയ്ക്കെതിരെ കേസ് കൊടുക്കണമെന്നു പറഞ്ഞ് നടന്റെ മുൻഭാര്യ തന്നെ സമീപിച്ചിരുന്നെന്നും താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയെന്നും എലിസബത്ത് പറയുന്നു. പുറത്ത് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് താൻ കേസ് കൊടുക്കാൻ തയാറാകാത്തതുകൊണ്ട് അവർ വെളിപ്പെടുത്തിയത്. മാനസികമായി മോശം അവസ്ഥയിലിരുന്ന തന്നെ പിന്നിൽ നിന്ന് കുത്തിയ അവരെ ഇനിയും വിശ്വസിക്കാൻ കഴിയില്ലെന്ന് എലിസബത്ത് പറയുന്നു.
നവംബറിൽ ഞാൻ സുഖമില്ലാതെ ഇരിക്കുന്ന സമയത്ത് ചില ആൾക്കാർ വിളിച്ചു, ഇയാൾക്കെതിരെ കേസ് കൊടുക്കണം എന്ന് പറഞ്ഞു. ഞാൻ ഡിപ്രഷനിൽ ഇരിക്കുന്ന സമയത്താണ്, ഐസിയുവിൽ കിടക്കുന്ന സമയത്ത് തുടർച്ചയായി കോൾ ചെയ്തുകൊണ്ടിരുന്നു. ഗുജറാത്തിൽ ആശുപത്രിയിൽ ബൈസ്റ്റാൻഡർ പോലും ഇല്ലാതെ കിടക്കുന്ന സമയത്ത് ഇവർ വിളിയോട് വിളിയാണ്, പോയി കേസ് കൊടുക്ക്, കേസ് കൊടുക്ക് എന്നാണ് പറയുന്നത്.
എനിക്ക് പേടിയാണ്, ഞാൻ ഓൾ റെഡി സ്ട്രെസ്സിലാണ്, എനിക്ക് ഈ സ്ട്രെസ്സും കൂടി എടുക്കാൻ വയ്യ’’ എന്നു പറഞ്ഞു. അതിനു ശേഷമാണ് എന്റെ മാതാപിതാക്കൾ ഒക്കെ എത്തിയത്. അവർ വരുന്നതിനു മുമ്പ് നമുക്ക് ഇതിൽ തീരുമാനം ഉണ്ടാക്കണം എന്നൊക്കെയാണ് പറഞ്ഞത്. അന്ന് ഞാൻ അവരുടെ കരച്ചിൽ കണ്ട് എന്റെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളൊക്കെ അവരോട് പങ്കുവച്ചിരുന്നു. ഇതൊന്നും റെക്കോർഡ് ചെയ്യരുത്, ഇത് ആരുമായും ഷെയർ ചെയ്യാൻ ഇഷ്ടമില്ല, എന്നൊക്കെ പറഞ്ഞതാണ് എന്നുമാണ് എലിസബത്ത് പറഞ്ഞിരുന്നത്.
