featured
42-ാം വയസിൽ നടൻ ബാലയെ തേടി വീണ്ടും ആ സന്തോഷ വാർത്ത ; കോകില വന്നതോടെ ആ ഭാഗ്യം
42-ാം വയസിൽ നടൻ ബാലയെ തേടി വീണ്ടും ആ സന്തോഷ വാർത്ത ; കോകില വന്നതോടെ ആ ഭാഗ്യം
തമിഴ്നാട് സ്വദേശിയാണെങ്കിലും മലയാളികൾക്കേറെ പ്രിയങ്കരനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടുത്തിടെയായി നടന്റെ വിവാഹവും ഭാര്യ കോകിലയുടെ വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയലെ ചർച്ചാ വിഷയം.
ഗായിക അമൃതയുമായി പിരിഞ്ഞതിന് ശേഷമാണ് ഡോക്ടറായ എലിസബത്ത് ഉദയനെ വിവാഹം കഴിക്കുന്നത്. എന്നാൽ ലീഗലി വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നു. ഇപ്പോൾ തന്റെ അമ്മാവന്റെ മകളെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നാണ് നടൻ പറയുന്നത്.
അടുത്തിടെയാണ് ബാലകോകില എന്ന പേരിൽ നടൻ യുട്യൂബ് ചാനൽ ആരംഭിച്ചത്. പാചകം, വീട്ടുവിശേഷങ്ങൾ, ആഘോഷങ്ങളുടെ വീഡിയോകൾ എല്ലാം ആണ് രണ്ടാളും പങ്കു വെക്കുന്നത്. പാചകം ഏറെ താൽപര്യമുള്ളയാളാണ് കോകില. ഭക്ഷണം കഴിക്കാൻ താൽപര്യമുള്ളയാളാണ് ബാല. ഇടയ്ക്കിടെ ഇരുവരും തമിഴ്നാട് സ്റ്റൈലിലുള്ള റെസിപ്പികൾ മലയാളികളായ പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം കാരുണ്യ ലോട്ടറി അടിച്ചതിൻറെ സന്തോഷം പങ്കുവെച്ച് നടൻ ബാല രംഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ബാല ലോട്ടറിയടിച്ച വിവരം പങ്കുവച്ചത്. 4935 നമ്പറിലുള്ള കാരുണ്യ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 25,000 രൂപയാണ് സമ്മാനം. ‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’ എന്ന അടിക്കുറിപ്പോടെയാണ് ബാല വിഡിയോ പങ്കുവച്ചത്. കോകിലയോട് ലോട്ടറിയുടെ വിവരങ്ങൾ പറയുന്നതും ലോട്ടറിയുടെ നമ്പർ കാണിക്കുന്നതും അടക്കമുള്ള 59 സെക്കൻഡ് വിഡിയോയാണ് ബാല ഫെയസ്ബുക്കിൽ പങ്കുവച്ചത്.
എന്നാൽ ഇപ്പോഴിതാ രണ്ടാം തവണയും ബാലയ്ക്ക് ലോട്ടറി അടിച്ചിരിക്കുകയാണ്. ഇത്തവണ അടിച്ചിരിക്കുന്നത് ഭാഗ്യതാര ലോട്ടറിയാണ്. കഴിഞ്ഞ ദിവസം 25000 ആണെങ്കില്‍ ഇത്തവണ ലഭിച്ചത് 100 രൂപയാണ്. അന്‍പത് രൂപയുടെ ടിക്കറ്റിനാണ് ലോട്ടറിയടിച്ചിരിക്കുന്നത്. ഈ വീഡിയോ പങ്കിട്ടതോടെ നിരവധിപേരാണ് കമന്റുകളുമായി എത്തുന്നത്. താരത്തിന്റെ ഭാഗ്യത്തെക്കുറിച്ച് പുകഴ്ത്തി നിരവധി പേര്‍ എത്തുന്നുണ്ട്. ‘എന്താ ജോഡി നിങ്ങള്‍. ചെരേണ്ടവര്‍ ചേരുമ്പോള്‍ ആകുന്നു കുടുംബജീവിതം. ഇങ്ങനെ മുന്നോട്ടു പോകൂ എന്നാണ് കമന്റുകൾ.
കഴിഞ്ഞ ദിവസം . 25,000 രൂപ സമ്മാനം ലഭിച്ചപ്പോൾ ‘ആർക്കെക്കിലും എന്തെങ്കിലും നല്ലത് ചെയ്യൂ’ എന്ന് പറഞ്ഞ് ഭാര്യ കോകിലയുടെ കയ്യിൽ പണം നൽകുന്നതും വിഡിയോയിൽ കാണാം. ആർക്കെങ്കിലും നല്ലത് ചെയ്യാൻ പറഞ്ഞ ബാലയുടെ മനസ്സിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ‘ആ മനസിനെ അഭിനന്ദിക്കുന്നു, ആർക്കെങ്കിലും നല്ലത് ചെയ്യു അപൂർവം ചിലർ പറയുന്ന വാക്ക്’ എന്നാണ് ഒരു കമന്റ്. ബാലയ്ക്ക് കോകില വന്നതോടെ ഭാഗ്യം വന്നു, ഭാഗ്യം തേടി വന്നത് കണ്ടോ, എന്തായാലും ബാലയ്ക്കും കോകിലയ്ക്കും നല്ലത് മാത്രം വരട്ടെ എന്നെല്ലാമാണ് നിരവധി പേർ കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ കമന്റുകളോടൊന്നും ബാല പ്രതികരിച്ചിട്ടില്ല.
