കോകിലയെ പോലെ തമിഴത്തി പെണ്ണുങ്ങൾ തന്നെയാണ് ഇയാൾക്ക് നല്ലത്; കമന്റുകളുമായി സോഷ്യൽ മീഡിയ
കഴിഞ്‍ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും പറയാൻ പറ്റാത്ത തരത്തിലുള്ള പീ ഡനങ്ങളാണ് നേരിട്ടതെന്നാണ് അമൃത പറഞ്ഞിരുന്നത്. ഇതേ അനുഭവങ്ങൾ തന്നെയാണ് എലിസബത്തിനും തുറന്ന് പറയേണ്ടി വന്നത്.
പല സ്ത്രീകളെയും ഫ്‌ളാറ്റിലേക്ക് കൊണ്ട് വരികയും ഇത് ചോദ്യം ചെയ്താൽ തന്നെ ഉപദ്രവിക്കുമായിരുന്നു എന്നുമൊക്കെ എലിസബത്ത് തുറന്ന് പറഞ്ഞു. ഇതിനിടെ അനപുടെ പഴയൊരു വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വിവാഹ ശേഷമുള്ള ഓണത്തിനെടുത്ത വീഡിയോയിലെ ബാലയുടെ പ്രവൃത്തിയും ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചുമാണ് ചർച്ചകൾ.
നേരത്തേ എലിസബത്ത് തന്നെ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ ആണ് ഇത്. വീഡിയോയിൽ ഓണ സദ്യ കഴിക്കുന്ന എലിസബത്തിനെ കാണാം. സന്തോഷത്തോടെ ഓണസദ്യയെ ആരാധകർക്ക് കാണിച്ച് നൽകുകയാണ് എലിസബത്ത്. ഓണാശംസകളും പങ്കുവെച്ചു. ഇതിനിടയിലാണ് ബാല വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
തനിക്ക് ആദ്യം ഭക്ഷണം വായിൽ വെച്ച് തരാൻ ബാല ആവശ്യപ്പെടുകയാണ്. ഓരോ ഭക്ഷണങ്ങളും എടുത്ത് കുഴച്ച് എലിസബത്ത് വായിൽ വെച്ച് കൊടുക്കാൻ നേരം ബാല എലിസബത്തിന്റെ കൈയ്യിൽ നിന്നും അത് പിടിച്ചുവാങ്ങി എലിസബത്തിന്റെ വായിൽ ബലമായി കുത്തിനിറയ്ക്കുകയാണ്. തന്റെ സങ്കടം ഈ സമയത്ത് എലിസബത്തിന്റെ മുഖത്ത് പ്രകടമാണ്. എന്നിട്ടും താങ്കൾക്ക് ഭക്ഷണം വേണ്ടേയെന്ന് ചോദിക്കുമ്പോൾ വേണ്ടെന്ന് പറഞ്ഞ് ദേഷ്യത്തോടെ ബാല എഴുന്നേറ്റ് പോകുന്നതും വീഡിയോയിൽ കാണാം.
ഇതിൽ നിന്ന് തന്നെ എലിസബത്ത് എത്ര മാത്രം സഹിച്ചുവെന്ന് മനസിലാക്കാമെന്നാണ് ആരാധകർ പറയുന്നത്. ബാലയുടെ റിയൽ ക്യാരക്ടറും ക്രൂ രതയും എന്തെന്ന് അറിയാൻ ഈ വീഡിയോ മാത്രം മതിയെന്നാണ് ഇതിനെ താഴെ പലരും കുറിച്ചിരിക്കുന്നത്. ബാലയെ ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ട് വന്നത് എലിസബത്ത് ആണെന്നും അത് മറക്കരുതെന്നും ആരെയൊക്കെ കൈവിട്ടാലും അത്രയേറെ മോശമായ സാഹചര്യത്തിൽ തനിക്കൊപ്പം ഉറക്കമൊഴിച്ച് നിന്ന എലിസബത്തിനെ തന്നെ ഉപദ്രവിച്ചുവെന്നും പലരും കമന്റ് ചെയ്യുന്നു.
അതേസമയം ഇപ്പോൾ കോകിലയുടെ കൂടെയുള്ള ബാലയുടെ ജീവിതത്തെ കുറിച്ചും പലരും കമന്റ് ചെയ്യുന്നുണ്ട്. കോകിലയുമായിട്ടുള്ള വിവാഹത്തിന് ശേഷം കൊച്ചി വിട്ട് വൈക്കത്തേക്ക് താമസം മാറിയ ബാല ഇപ്പോൾ സന്തുഷ്ടനായി ജീവിക്കുകയാണ്. ബാല-കോകില എന്ന പേരിൽ യൂട്യൂബ് ചാനൽ തുടങ്ങുകയും അതിൽ കുക്കിംഗ് വീഡിയോ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ശേഷം ഭാര്യയുണ്ടാക്കുന്ന ഭക്ഷണമൊക്കെ ആസ്വദിച്ച് കഴിക്കുകയും ചെയ്യുന്നത് കാണാം.
ഭൂരിഭാഗം സമയവും ബാലയ്ക്ക് ഭാര്യ വാരി കൊടുക്കുന്നതും വീഡിയോയിൽ കാണാം. ഇതിൽ നിന്ന് തന്നെ മുൻഭാര്യയെ എത്രത്തോളം മാറ്റി നിർത്തിയെന്നുള്ളത് വ്യക്തമാണ് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, ഇപ്പോഴത്തെ ഭാര്യയായ കോകിലയെ ബാലയ്ക്ക് പേടിയാണെന്നാണ് ആരാധകർ പറയുന്നത്. കോകിലയെ പോലെ തമിഴത്തി പെണ്ണുങ്ങൾ തന്നെയാണ് ഇയാൾക്ക് നല്ലത്. ശരിക്കും ഇയാൾക്ക് മാനസികമായ എന്തെങ്കിലും തകരാറുണ്ടോ എന്ന് പരിശോധിക്കണമെന്നും പലരും പറയുന്നു.
എന്റെ കഴുത്തൊക്കെ പിടിച്ച് ഞെരിച്ചിട്ട് ഞങ്ങൾ തമ്മിൽ ഒരു മൽപ്പിടുത്തമൊക്കെ നടന്നിരുന്നു. എന്നെ ഒരുപാട് തല്ലി. ആ സമയത്ത് നമ്മൾ മരണവെപ്രാളത്തിൽ പലതും ചെയ്യുമ്പോൾ ചിലപ്പോൾ ഒരു പോറൽ ഒക്കെ വന്നു എന്ന് വരാം. എന്റെ മുടിയൊക്കെ പിടിച്ചു വലിച്ചു. എന്റെ കയ്യിലും ചുണ്ടിലും ചോര വന്ന കുറെ ഫോട്ടോ ഞാൻ എടുത്തിരുന്നു. എന്റെ മുഖത്ത് നീര് വന്നു. പൊലീസുകാർ വന്നപ്പോൾ എന്റെ മുഖത്തെ നീര് കണ്ടിട്ടാണ് എന്നോട് അന്ന് പരാതി എഴുതികൊടുക്കാൻ പറഞ്ഞത്. തങ്ങളുടെ കിടപ്പറയിലെ വീഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞ് ബാല ഭീഷണിപ്പെടുത്തിയെന്നും എലിസബത്ത് പറഞ്ഞിരുന്നു.
