Malayalam
പ്രണയിക്കാന്‍ പെണ്ണിന്റെ ആവശ്യമില്ല, പറഞ്ഞ് പറഞ്ഞ് ഇന്റര്‍വ്യൂ നടത്തിയ ആളുടെ ഭാര്യയെ തന്നെ പ്രണയിച്ചു; ഇതൊക്കെ എങ്ങനെ സാധിക്കുന്നു?, ഗോപി സുന്ദറെ ഇന്റര്‍വ്യു ചെയ്ത് ബാല
പ്രണയിക്കാന്‍ പെണ്ണിന്റെ ആവശ്യമില്ല, പറഞ്ഞ് പറഞ്ഞ് ഇന്റര്‍വ്യൂ നടത്തിയ ആളുടെ ഭാര്യയെ തന്നെ പ്രണയിച്ചു; ഇതൊക്കെ എങ്ങനെ സാധിക്കുന്നു?, ഗോപി സുന്ദറെ ഇന്റര്‍വ്യു ചെയ്ത് ബാല
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. കളഭത്തിന് ശേഷം ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍ എന്ന സിനിമയിലാണ് ബാല അഭിനയിച്ചത്.
ബിഗ് ബി, ആയുധം, ബുള്ളറ്റ്, ചെമ്പട, പുതിയ മുഖം, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയവയാണ് ബാലയുടേതായി എടുത്തു പറയേണ്ട പ്രധാന സിനിമകള്‍. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. അതിലൂടെയാണ് താരം നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ബാലയുടെയും അമൃതയുടെയും പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ ചര്‍ച്ചയായിരുന്നു. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം കുറച്ചു നാള്‍ സംഗീതം പോലും ഉപേക്ഷിച്ച അവസ്ഥയിലായിരുന്നു അമൃത. എന്നാല്‍ വീണ്ടും സംഗീത ലോകത്തേക്ക് ശക്തിയായി തിരിച്ചു വരികയായിരുന്നു. ബാല രണ്ടാം വിവാഹം കഴിച്ചതോടു കൂടിയാണ് അമൃതയും ഗോപിസുന്ദറും ഒന്നിക്കുന്നത്.
എലിസമ്പത്ത് ഉദയനെയാണ് ബാല രണ്ടാമത് വിവാഹം കഴിക്കുന്നത്. ഇതിന് പിന്നാലെ ബാലയ്‌ക്കെതിരെയും ഭാര്യ എലിസബത്തിനെതിരെയുംവലിയ രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. അതുപോലെ ഗോപി സുന്ദറും അമൃതയും ഒരുമിച്ചതോടു കൂടി ഇവരുടെ പിന്നാലെയും വിമര്‍ശനങ്ങള്‍ തേടിയെത്തിയിരുന്നു. ഇവരൊക്കെ നേരിട്ട് പ്രതികരിക്കുകയും ഇതിനെതിരെ ചെയ്തിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ ഇവരുടെ ദാമ്പത്യ ജീവിതം വളരെ സന്തോഷത്തോടു കൂടിയാണ് മുന്നോട്ടു കൊണ്ടു പോകുന്നത്. അമൃതയും ഗോപി സുന്ദറും ഒന്നിച്ചതോടെ ബാലയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
നല്ലത് ചെയ്താല്‍ നല്ലത് നടക്കും. ചീത്ത ചെയ്താല്‍ ചീത്തയും. എന്റെ ലൈഫ് അല്ല അത്. ഞാന്‍ പുതിയ ജീവിതത്തില്‍ നന്നായി ജീവിക്കുന്നുണ്ട്. ചിലര്‍ അങ്ങനെ പോകുവാണേല്‍ പോകട്ടെ. എനിക്ക് അഭിപ്രായം പറയാന്‍ അവകാശമില്ല. അവരും നന്നായിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. എന്നായിരുന്നു ഭാര്യ എലിസബത്തിനൊപ്പമുള്ള വീഡിയോയില്‍ ബാല പറഞ്ഞത്.
ഇപ്പോഴിതാ ബാലയും ഗോപിസുന്ദറും തമ്മിലുള്ള ഒരു പഴയ ഇന്റര്‍വ്യൂ ആണ് വൈറല്‍ ആയിരിക്കുന്നത്. ഇതിന് പിന്നാലെ ട്രോളകളും എത്തിയിരിക്കുകയാണ്. അതില്‍ ഇരുവരും പറയുന്ന ചില കാര്യങ്ങളാണ് ആരാധകര്‍ക്ക് ചിരിക്കാനുള്ള വകയാക്കിയത്. 2022 ല്‍ ബാല ഗോപി സുന്ദറെ ഇന്റര്‍വ്യൂ ചെയ്യുകയായിരുന്നു. നല്ല സുഹൃത്തുക്കളെ പോലെ ആയിരുന്നു ഇരുവരും സംസാരിച്ചത്. ഗോപി സുന്ദര്‍ തന്റെ പ്രണയത്തെ കുറിച്ചു അഭിമുഖത്തില്‍ പറയുന്നു.
അമൃതയ്ക്ക് മുന്‍പ് അഭയ ഹിരണ്‍മയിയുമായി ഒരുമിച്ച് ജീവിച്ചിരുന്നു ഗോപി സുന്ദര്‍. ബാച്‌ലര്‍ ആണോ എന്നായിരുന്നു ബാലയുടെ ചോദ്യം. അപ്പോള്‍ ഗോപി സുന്ദര്‍ പറയുന്നു. വിവാഹം ചെയ്തില്ല. എന്നാല്‍ അഭയയുമായി 10 വര്‍ഷം ലിവിങ് ടുഗെതറിലാണ് താന്‍. എന്നിട്ട് തന്റെ പ്രണയിനിയുടെ പേര് കൈത്തണ്ടയില്‍ പച്ച കുത്തിയിരിക്കുന്നത് ഗോപി സുന്ദര്‍ ബാലയെ കാണിക്കുന്നു. ഇത്രയും നല്ല പ്രണയം മനസില്‍ കാത്തുസൂക്ഷിക്കുന്നവര്‍ക്കേ നല്ല പ്രണയ ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ കഴിയു എന്നായിരുന്നു ബാലയുടെ മറുപടി. പെണ്ണിനെ തന്നെ പ്രണയിക്കണം എന്നില്ല. നമ്മുടെ ജീവിതത്തെയും പ്രണയിക്കാം. അപ്പോഴാണ് നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ തോന്നുക.
നമ്മുടെ ജീവിത പങ്കാളി ഇതൊന്നും ചെയ്യാന്‍ സമ്മതിച്ചില്ലെങ്കിലും ലൈഫിനോട് നീതി പുലര്‍ത്തണം. എന്‍ജോയ് മാക്‌സിമം എന്നാണ് എനിക്ക് പറയാനുള്ളത് ഗോപി സുന്ദര്‍ പറഞ്ഞു.എനിക്ക് പ്രണയിക്കാന്‍ തോന്നുന്നില്ല. താങ്കളുടെ പാട്ടുകള്‍ കേട്ട് പ്രണയം വരുമോ എന്ന് നോക്കാം. താങ്കളുടെ വ്യക്തി ജീവിതത്തെ കുറിച്ചു ഒന്നും ചോദിക്കുന്നില്ല. കഷ്ടപ്പെടുന്നവര്‍ക്ക് മാത്രമേ നന്നായിട്ട് അറിയൂ എന്ന് ബാല പറയുന്നു. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുമ്പോള്‍ നന്നായി ആലോചിക്കണം. പോസ്റ്റ് ചെയ്തിട്ട് പിന്നെ അതിനെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല. വ്യക്തി ജീവിതത്തില്‍ എത്തി നോക്കാനാണ് എല്ലാവര്‍ക്കും ആഗ്രഹം ഗോപി സുന്ദര്‍ പറയുന്നു.
ഇതിന് പിന്നലെ എങ്ങനെ സാധിക്കുന്നെടാ ഇങ്ങനൊക്കെ, ആരാ ഗോപി സുന്ദര്‍ തന്നെയാണോ ഇതൊക്കെ പറയുന്നത്, പറഞ്ഞ് പറഞ്ഞ് ഇന്റര്‍വ്യൂ നടത്തിയ ആളുടെ ഭാര്യയെ തന്നെ പ്രണയിച്ച ഗോപി സുന്ദര്‍ ആണ് എന്റെ ഹീറോ എന്നുതുടങ്ങി നിരവധി കമന്റുകളും ട്രോളുകളുമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
