കഴിഞ്ഞ ദിവസമായിരുന്നു ബാലയ്ക്കൊപ്പം ജീവിച്ചതിന്റെ പേരിൽ മാനസീകവും ശാരീരികവുമായി നിരവധി ബുദ്ധിമുട്ടുകളിലൂടെ താൻ കടന്നുപോയി എന്നും, തനിക്ക് സംഭവിച്ചത് പുറത്ത് പറയാൻ ഭയമായിരുന്നുവെന്നും ബാല തന്നെ ഭീഷണിപ്പെടുത്തിയിരുന്നതിലാണ് ഒന്നും തുറന്ന് പറയാതിരുന്നതെന്നും എലിസബത്ത് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
അതേസമയം ബാലയിൽ നിന്നും കൊടിയ പീഡനങ്ങളാണ് എലിസബത്ത് നേരിടേണ്ടതായി വന്നത്. ഇപ്പോഴിതാ താൻ നേരിട്ട ദുരനുഭവങ്ങളും നടനെ ന്യായീകരിച്ച് കമന്റിടുന്ന ‘കസ്തൂരി’ എന്ന പ്രൊഫൈലിനെതിരേയും പ്രതികരിക്കുകയാണ് തന്റെ പുതിയ വീഡിയോയിൽ എലിസബത്ത്.
ബാലയെ മാത്രം അനുകൂലിക്കുന്ന കസ്തൂരി ആരാണെന്ന് തനിക്ക് അറിയമെന്നും അതുകൊണ്ടാണ് കസ്തൂരിയ കുറിച്ച് മാത്രം പറയുന്നതെന്നും എലിസബത്ത് പറഞ്ഞു. തന്നെ കൂടുതലായി മനസിലാക്കിയൊരാൾ താൻ സ്നേഹിച്ചയാളാണ്.
പക്ഷെ അയാൾ തന്നെ സ്നേഹിക്കുന്നതിന് പകരം ഉപദ്രവിച്ചെന്നും തനിക്ക് എന്തെങ്കിലും ആപത്ത് സംഭവിക്കുമോയെന്നത് കൊണ്ടാണ് ഇപ്പോൾ ഇതൊക്കെ പറയുന്നതെന്നും എലിസബത്ത് വ്യക്തമാക്കി.
അതേസമയം ഇവരൊക്കെ ഇപ്പോൾ ഗുണ്ടായിസം വിട്ട് കൂടോത്രം തുടങ്ങിയോ എന്നാണ് എന്റെ സംശയമെന്നാണ് എലിസബത്ത് പറയുന്നത്.
നേരത്തെ ഇവർക്കൊക്കെ കൂടോത്രത്തിന്റെ പരിപാടി ഉണ്ടെന്ന് കേട്ടിട്ടുണ്ടെന്നും പ്രേതബാധ ഉണ്ടെന്ന് പറഞ്ഞ് പലപ്പോഴായി തന്നെ അപമാനിച്ചിരുന്നെന്നും പല പൂജകളും നടത്തി, ഇല്ലെങ്കിൽ ഇറക്കിവിടുമെന്നൊക്കെ പറഞ്ഞെന്നും എലിസബത്ത് വ്യക്തമാക്കി. കൂടോത്രം സംശയിക്കാൻ കാരണം തന്റെ പിതാവിന് അടുത്തിടെ നെഞ്ച് വേദന വന്നു സിവിയർ ആയി. ബ്ലോക്ക് ഉണ്ടായിരുന്നു. ആഞ്ചിയോപ്ലാസ്റ്റി ചെയ്തു എന്നാണ് എലിസബത്ത് പറയുന്നത്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...