Connect with us

ആ പെൺകുട്ടിയുടെ കണ്ണീരിന്റെ ശിക്ഷ തനിക് കിട്ടും, എല്ലാം അനുഭവിച്ചേ താൻ ഭൂമിയിൽ നിന്ന് മടങ്ങൂ; എലിസബത്ത് ഫ്ലവറല്ല ഫയർ; ബാലയെ ഞെട്ടിച്ച് അവർ

Actor

ആ പെൺകുട്ടിയുടെ കണ്ണീരിന്റെ ശിക്ഷ തനിക് കിട്ടും, എല്ലാം അനുഭവിച്ചേ താൻ ഭൂമിയിൽ നിന്ന് മടങ്ങൂ; എലിസബത്ത് ഫ്ലവറല്ല ഫയർ; ബാലയെ ഞെട്ടിച്ച് അവർ

ആ പെൺകുട്ടിയുടെ കണ്ണീരിന്റെ ശിക്ഷ തനിക് കിട്ടും, എല്ലാം അനുഭവിച്ചേ താൻ ഭൂമിയിൽ നിന്ന് മടങ്ങൂ; എലിസബത്ത് ഫ്ലവറല്ല ഫയർ; ബാലയെ ഞെട്ടിച്ച് അവർ

മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതോടെ എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ ഉണ്ടായത്. തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള എലിസബത്ത് ഒരിടയ്ക്ക് വെച്ച് ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെയ്ക്കെതെയായി. അതോടെയാണ് പ്രേക്ഷകർ ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന് സംശയിച്ച് തുടങ്ങി. പിന്നാലെ സത്യം വെളിപ്പെടുത്തി ബാല രംഗത്തു വന്നു, പിന്നാലെ കോകിലയുമായി വിവാഹം കഴിക്കുകയും ചെയ്തു.

ഇപ്പോൾ അഹമ്മദാബാദിൽ ജോലി ചെയ്യുകയാണ് എലിസബത്ത്. ബാലയുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷമാണ് എലിസബത്ത് ഡോക്ടർ ജോലി തുടരുന്നതിന്റെ ഭാഗമായി അഹമ്മദാബാദിലേക്ക് പോയത്. നേരത്തെ, ഡിപ്രഷനിലാണെന്നും, ഇപ്പോൾ നാട്ടിലേയ്ക്ക് തിരികെ വന്നു എന്നും എലിസബത്ത് പറഞ്ഞിരുന്നു.

പുതിയ വീഡിയോയിലും ഡിപ്രഷനെക്കുറിച്ചായിരുന്നു സംസാരിച്ചത്. മമ്മിയാണ് വീഡിയോ എടുത്ത് തരുന്നത്. ഇവൾ ഇനി എന്തെങ്കിലും പറയുമോ എന്ന ടെൻഷനിലാണ് മമ്മി. ഞാൻ എന്തെങ്കിലും പറയുമോ എന്ന പേടിയാണ് എന്നും പറഞ്ഞിരുന്നു.

എന്നാൽ ആദ്യമായാണ് എലിസബത്ത് ബാലയ്ക്കെതിരെ രംഗത്ത് എത്തുന്നത്. ബാലയുമായി പിരിയാനുണ്ടായ സാഹചര്യം ഇതുവരെ എവിടെയും പറയാഞ്ഞതിന്റെ കാരണം സഹിതമാണ് എലിസബത്ത് രംഗത്ത് വന്നത്. എലിസബത്ത് ബാല വിഷയം ഒരിക്കൽ കൂടി ചർച്ചയാകുമ്പോൾ എലിസബത്തിന് പിന്തുണ നൽകി കൂടുതൽ ആളുകൾ രംഗത്ത്.

കൊച്ചിയിൽ നിന്നും വൈക്കത്തേക്ക് താമസം മാറിയശേഷമാണ് ബാലയും കോകിലയും യുട്യൂബ് ചാനൽ ആരംഭിച്ചത്. അമ്പതിനായിരത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ചാനലിൽ ഏറ്റവും പുതിയതായി കോകിലയുടെ കുക്കിങ് വീഡിയോയാണ് ബാല പങ്കുവെച്ചത്. എന്നാൽ ഇതോടെ നിരവധിപേരാണ് വിമർശനവുമായി എത്തുന്നത്. ഇവരുടെ യുട്യൂബ് ചാനൽ പല പ്രേക്ഷകരും അൺസബ്സ്ക്രൈബ് ചെയ്തു. മാത്രമല്ല കമന്റ് ബോക്സ് മുഴുവൻ ബാലയ്ക്കും കോകിലയ്ക്കുമെതിരെ തിരി‍ഞ്ഞു. എലിസബത്തിന് നീതി കിട്ടാൻ‌ അവർക്കൊപ്പം ഞങ്ങൾ‌ നിൽക്കുമെന്നാണ് കമന്റുകളിലൂടെ ആരാധകർ പറയുന്നത്.

ബാല ഒരു പാവം പെണ്ണിനെ ദ്രോഹിച്ചിട്ടു താൻ ഇവിടെ സന്തോഷിക്കുവാണല്ലേ. ആ പെൺകൊച്ചു ഡിപ്പ്രെഷന്റെ വക്കിൽ ആണ്. താൻ പണം കൊണ്ടും ആൾബലം കൊണ്ടും എല്ലാം നേരിടുമായിരിക്കും. ആ പെൺകുട്ടിയുടെ കണ്ണീരിന്റെ ശിക്ഷ തനിക് കിട്ടും. ഉറപ്പാണ്. എല്ലാം കാണാൻ ഞങ്ങളൊക്കെ ഇവിടെ തന്നെ കാണും, ചെയ്ത പാപങ്ങൾക്ക് വില നൽകാതെ ഭൂമി വിട്ട് ആരും പോയിട്ടില്ലെന്നും ക്യാമറയ്ക്ക് മുമ്പിൽ നിന്ന് കാണിക്കുന്ന അഭിനയം അവസാനിപ്പിക്കാനും ചിലർ നടനെ വിമർശിച്ച് കുറിച്ചത്.

ബാലസേട്ടാ… ഞാൻ എലിസബത് എന്ന സ്ത്രീയെ കല്യാണം കഴിച്ചത്, ഇതാണെന്റെ ഭാര്യ എന്നൊക്കെ അണ്ണൻ പരിചയപ്പെടുത്തുന്ന ധാരാളം വീഡിയോകൾ കണ്ടല്ലോ, അണ്ണ ന തൊക്കെ ഒന്ന് തിരഞ്ഞു നോക്കി കണ്ടു നോക്ക്, കരളു മാറ്റുമ്പോൾ ഓർമ്മശക്തിയും പോകുമോ? എങ്കിൽ അണ്ണന്റെ ചെയ്തികളെല്ലാം ഓർമിപ്പിക്കണ ധാരാളം വീഡിയോ യൂ ട്യൂബിൽ കിടക്കുന്നുണ്ട്, ഇനി അത് അണ്ണന്റെ പ്രേതം വല്ലത് മാണോ? എത്ര സമർത്ഥമായിട്ടാണ് അണ്ണൻ മലയാളികളുടെ മുന്നിൽ തെളിവുള്ള കാര്യങ്ങളെ പറ്റി നാൻ 2 കല്യാണമേ കഴിച്ചുള്ളൂ എന്നൊക്കെ പറഞ്ഞത്, എന്നാലും അപാര തൊലിക്കട്ടി തന്നെ അണ്ണോ,. എലിസബത്തിൻ്റെ സ്വകാര്യ വീഡിയോയും അവരുടെ സ്വകാര്യ മായ. ഫോട്ടോസൊക്കെ പുറത്ത് വിടുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്താൻ നാണമില്ലെടാ ? താൻ എത്ര കളിക്കും എന്ന് ദൈവം നോക്കുകയാ. .എല്ലാ ത്തിനും പലിശ അടക്കം അനുഭവിച്ചേ താൻ ഭൂമിയിൽ നിന്ന് മടങ്ങൂ. എന്നിങ്ങനെയാണ് ബാലയെ വിമർ‌ശിച്ച് കമന്റുകൾ

അതേസമയം കേരളത്തിലെ ആൾക്കാരെയൊക്കെ കുറ്റം പറഞ്ഞ് ഇയാളുടെ ചാനലിരുന്ന് കേരളത്തിലുള്ളവര അത് ആരെങ്കിലും കാണുന്നുണ്ടോ? എന്ന് ചോദിക്കുന്നവരും കുറവല്ല. ബാലയെ പോലൊരു നടനെതിരെ പ്രതികരിക്കാൻ ധൈര്യം കാണിച്ചതിന് എലിസബത്തിനെ പ്രശംസിച്ചും പിന്തുണച്ചും കമന്റുകളുണ്ട്. എലിസബത്ത് ഫ്ലവറല്ല ഫയർ, ജസ്റ്റിസ് ഫോർ എലിസബത്ത് , എന്തൊരു വൃത്തികെട്ട മനുഷ്യൻ.. എലിസബത് തങ്കം ആണെന്ന് പറഞ്ഞ നാക്കുകൊണ്ടു തന്നെ അവരെ നീ എന്തൊക്കെ പറഞ്ഞു.. ദുഷ്ടൻ… എന്നിങ്ങനേയും കമന്റുകളുണ്ട്.

Continue Reading
You may also like...

More in Actor

Trending

Recent

To Top