ഒരു ലൈഫേ ഉള്ളൂ. മനസിലുള്ള ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാവര്‍ക്കും പറ്റും, ഇനി എവിടെ 3333 നമ്പര്‍ കണ്ടാലും താന്‍ ഉണ്ടോ എന്ന് നോക്കണം; പുതിയ കാര്‍ സ്വമന്തമാക്കി ബാല
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ്. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ ബാല പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോയാണ് വൈറലാകുന്നത്. പുത്തന്‍ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് നടന്‍. ലെക്‌സസ് കാര്‍ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഷോറൂമില്‍ നിന്നും കാര്‍ പര്‍ച്ചേഴ്‌സ് ചെയ്ത ബാല, ശേഷം അമ്പലത്തില്‍ കൊണ്ടുവന്ന് പൂജ കഴിപ്പിച്ചു. കെഎല്‍ 55 വൈ 3333 എന്നാണ് കാറിന്റെ നമ്പര്‍. പൊലൂഷന്‍ ഫ്രീ ആണ് ഈ കാര്‍ എന്ന് ബാല പറയുന്നു.
ഈസി ഗോ ഈസി കം ആണ് ഇതെന്നും അതുകൊണ്ടാണ് ഇപ്പോള്‍ പല സംവിധായകരും നടന്മാരും ലെക്‌സസ് കാര്‍ ചൂസ് ചെയ്യുന്നതെന്നും ബാല പറഞ്ഞു. നല്ല മൈലേജുണ്ട്. സര്‍വീസും വളരെ കുറവാണ്. നല്ല ലുക്കാണ്. രാത്രിയില്‍ ആയിരുന്നു ഈ കാര്‍ ഞാന്‍ ആദ്യം കാണുന്നത്. അന്നേരം മൂണ്‍ ലൈറ്റ് ഇറങ്ങുന്നത് പോലത്തെ ഫീല്‍ ആയിരുന്നു. എന്റടുത്ത് ജാഗ്വാര്‍ ഉണ്ട്.
ഫ്രണ്ടില്‍ ഒരു പോഷന്‍ ബാക്കില്‍ ഒരു പോഷന്‍ എന്ന രീതിയില്‍ ആണ് മുകള്‍ ഭാഗം ഓപ്പണ്‍ ആകുക. ലെക്‌സസില്‍ ഫസ്റ്റ് മുതല്‍ എന്‍ഡ് വരെ ഫുള്‍ ഓപ്പണ്‍ ആകും. വേണമെങ്കില്‍ ഫുള്‍ ഡാര്‍ക്കും ആക്കാം. എല്ലാം ടച്ചാണ്. സ്റ്റിയറിംഗ് അടക്കം ടച്ചാണ്. പെട്ടെന്ന് പഠിക്കാന്‍ പറ്റുന്ന കാറ് കൂടിയാണിത്’, എന്നും കാറിനെ കുറിച്ച് ബാല പറയുന്നു.
കാര്‍ നമ്പറാണ് തനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്നും ഇനി എവിടെ 3333 നമ്പര്‍ കണ്ടാലും താന്‍ ഉണ്ടോ എന്ന് നോക്കണമെന്നും മാധ്യമങ്ങളോട ബാല പ്രതികരിച്ചു. വണ്ടിയുടെ വില എത്രയെന്ന് താന്‍ പറയില്ലെന്നും ബാല പറയുന്നുണ്ട്. ഒരു ലൈഫേ ഉള്ളൂ. മനസിലുള്ള ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാവര്‍ക്കും പറ്റും. കാറാകട്ടെ വീടാകട്ടെ. നിങ്ങള്‍ അതിനോട് ആഗ്രഹം പുലര്‍ത്തി മുന്നോട്ട് പോയാല്‍ ഉറപ്പായും അത് നേടാന്‍ സാധിക്കുമെന്നും ബാല കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ എലിസബത്തും ബാലയും വേര്‍പിരിഞ്ഞെന്ന തരത്തിലും വാര്‍ത്തകള്‍ പരന്നിരുന്നു. ബാല്‌ക്കൊപ്പമുള്ള വീഡിയോകളിലെല്ലാം സജീവസാന്നിധ്യമായിരുന്ന എലിസബത്തിനെ പെട്ടെന്ന് കാണാതായതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ സ്വന്തം വീട്ടില്‍ തന്റെ യൂട്യൂബ് ചാനലുമായി സജീവമായിരുന്നു എലിസബത്ത്. അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിതത്തിലെ ഇത്തിരി വലിയ സന്തോഷങ്ങള്‍ എലിസബത്ത് ആഘോഷമാക്കുകയാണ്.
വീട്ടുകാര്‍ക്ക് ഒപ്പമാണ് എലിസബത്ത് പിറന്നാള്‍ ആഘോഷിച്ചതെല്ലാം. അതിനു മുന്‍പ് താന്‍ ഒരു വിഷമത്തിലാണെന്നും തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞ് എലിസബത്ത് ഒരു പോസ്റ്റും പങ്കുവച്ചിരുന്നു. ഇതൊക്കെയാണ് ബാലയും എലിസബത്തും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്ന സംശയത്തിലേക്ക് ആരാധകരെ കൊണ്ടെത്തിച്ചത്.
പിന്നാലെ ഓരോ ദിവസം ഒരു പുതിയ പോസ്റ്റുമായി എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയുണ്ടായി. എന്നാല്‍ ബാലയെ കുറിച്ച് എവിടെയും സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. മറുവശത്തു ബാലയും പോസ്റ്റുകളുമായി എത്തിയിരുന്നു. എലിസബത്തിനെ കുറിച്ചൊന്നും ബാലയും സംസാരിച്ചിരുന്നില്ല. അതിനിടെ താന്‍ ചെന്നൈയില്‍ അമ്മയുടെ കൂടെയാണ് എന്ന് പറഞ്ഞുള്ള വീഡിയോയുമായി ബാല എത്തിയിരുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ അമ്മ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ബാല വ്യക്തമാക്കി. ഇതിനു താഴെ എലിസബത്തിനെ കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരും എത്തിയിരുന്നു.
എലിസബത്തുമായുള്ള പിണക്കങ്ങള്‍ തീര്‍ക്കണം എന്ന മട്ടില്‍ വന്ന ഒരു കമന്റിനോട് ബാല പ്രതികരിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും കുറച്ചു നാളത്തേക്ക് താന്‍ ബ്രേക്ക് എടുക്കുന്നു എന്ന് അറിയിച്ചുകൊണ്ട് ബാല പങ്കുവച്ച വീഡിയോക്ക് താഴെയാണ് കമന്റ്. കുടുംബത്തിന്റെ ചില ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ട് എന്ന് ബാല വീഡിയോയില്‍ പറഞ്ഞു.
അതേസമയം താന്‍ ഇതുവരെ ചെയ്ത ചില പ്രവര്‍ത്തനങ്ങളുടെ അപ്‌ഡേറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിക്കും എന്നും ബാല അറിയിച്ചു. ഇതിനു താഴെയാണ് ഉപദേശ കമന്റുമായി ആരാധിക എത്തിയത്. ‘ബാല ചെയ്യുന്ന കാര്യങ്ങള്‍ നല്ലതാണ്. ഭാര്യ എലിസബത്തിനൊപ്പം താമസിക്കണം. ഞങ്ങള്‍ എല്ലാപേരും ഹാപ്പിയാകും. ഇതൊരു അഭ്യര്‍ത്ഥനയാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്ന് പറഞ്ഞാണ് കമന്റ്.
ബാല മറുപടിയും നല്‍കി. ‘ഒരു പൊതു പ്ലാറ്റ്‌ഫോമില്‍, മറ്റൊരാളുടെ കുടുംബത്തെപ്പറ്റി യാതൊരു അറിവും ഇല്ലാതെ ഉപദേശം നല്‍കരുത്. കുടുംബം നന്നായി പോകുന്നു. താങ്കളുടെ കുടുംബത്തെ നന്നായി നോക്കുക,’ എന്നായിരുന്നു ബാലയുടെ ഉപദേശം. അത്യന്തം ബഹുമാനത്തോടെയാണ് ഇക്കാര്യം പറയുന്നത് എന്നും ബാല വ്യക്തമാക്കിയിരുന്നു.
