Malayalam
യെസ് ഓർ നോ പറയേണ്ട ഒരു ചോദ്യത്തിന് ബാല ഉരുണ്ട് കളിക്കുകയാണ്, ബാലയുടെ യഥാർത്ഥ നിറം എന്താണെന്ന് എല്ലാവരും അറിയട്ടെ; കമന്റുകളുമായി സോഷ്യൽ മീഡിയ
യെസ് ഓർ നോ പറയേണ്ട ഒരു ചോദ്യത്തിന് ബാല ഉരുണ്ട് കളിക്കുകയാണ്, ബാലയുടെ യഥാർത്ഥ നിറം എന്താണെന്ന് എല്ലാവരും അറിയട്ടെ; കമന്റുകളുമായി സോഷ്യൽ മീഡിയ
കഴിഞ്ഞ ദിവസം നടൻ ബാലയ്ക്കെതിരെ മുൻഭാര്യ അമൃത നൽകിയ പരാതിയുടെ പുറത്ത് നടനെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റിൽ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയിൽ പറയുന്നു. മകളുടെ ഇൻഷൂറൻസ് പോളിസിയുമായി ബന്ധപ്പെട്ട പേജ് മൊത്തത്തിൽ മാറ്റിയെന്ന് അമൃത ചാനലുകളോടും പ്രതികരിച്ചു.
രേഖ പരിശോധിച്ചപ്പോൾ ഇത് സംബന്ധിച്ച ഭാഗങ്ങൾ കാണാനില്ല. ബാങ്കിൽ വിളിച്ച് അന്വേഷിച്ചതപ്പോൾ ഇൻഷൂറൻസ് സറണ്ടർ ചെയ്തതായും പണം പിൻവലിച്ചതായും അറിഞ്ഞു. കേസുമായി മുന്നോട്ട് പോകണം എന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കേസിന് ആഗ്രഹിച്ചിതല്ല. മകൾക്ക് അവകാശപ്പെട്ടതാണ്. അവൾക്ക് ആകെ കിട്ടുന്ന പൈസയാണ്. അതെടുത്തു എന്ന് പറയുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും അമൃത പറഞ്ഞു.
മകൾക്ക് വലിയ പൈസയൊന്നും നീക്കിവെച്ചിട്ടില്ല. വിവാഹ മോചന ഉടമ്പടി പ്രകാരം ആകെ 15 ലക്ഷം രൂപയാണ് മുഴുവൻ ജീവിതകാലത്തേക്കുമായി നൽകിയത്. കല്യാണം, പഠിത്തം എല്ലാത്തിനുമായി 15 ലക്ഷത്തിന്റെ എഫ് ഡിയും 1 ലക്ഷം വീതം 7 വർഷത്തേക്കുളള ഇൻഷൂറൻസ് പോളിസിയുമാണ് ഉളളത്. ഇദ്ദേഹം പ്രീമിയം അടച്ച് റെസീപ്റ്റ് നമുക്ക് തരണം എന്നായിരുന്നു ഉടമ്പടി.
എന്നാൽ അദ്ദേഹം പണം അടക്കാതിരുന്നിട്ടും ഞങ്ങൾ കേസിനൊന്നും പോയിട്ടില്ല. മകൾക്ക് വലിയ സഹായം ചെയ്തെന്നൊക്കെ പറയുമെങ്കിൽ ആകെ കൊടുത്തത് ഇൻഷൂറൻസ് പോളിസിയിലെ ചെറിയ തുകയാണ്. അതും എടുത്തപ്പോഴാണ് കേസ് കൊടുക്കാൻ തീരുമാനിച്ചതെന്നും അമൃത പറഞ്ഞു.
കേസുമായി മുന്നോട്ട് വന്നതിന് പിന്നാലെ പതിവ് പോലും അമൃത സുരേഷിനെതിരെ ഒരുവിഭാഗം വലിയ വിമർശനവും അധിക്ഷേപവുമാണ് നടത്തുന്നത്. അതേസമയം തന്നെ വിഷയത്തിൽ ചാനലിനോട് പ്രതികരിച്ച ബാലയ്ക്ക് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല. മകളുടെ പേരിൽ അടച്ച ഇൻഷൂറൻ ബാല പിൻവലിച്ചോ എന്ന് ഒരു അവതാരകൻ ചോദകി്കുമ്പോൾ “നിറയെ കേസുകൾ കൊടുത്തിട്ടുണ്ട്. അതേക്കുറിച്ച് ഒന്ന് അന്വേഷിക്കട്ടെ” എന്നാണ് ബാല പറയുന്നത്.
യെസ് ഓർ നോ പറയേണ്ട ഒരു ചോദ്യത്തിന് ബാല ഉരുണ്ട് കളിക്കുകയാണ് എന്നാണ് ബാല അമൃത വിഷയത്തിൽ നേരത്തേയും ഇടപെട്ടുകൊണ്ടിരുന്ന വിവി ഹിയർ എന്ന യൂട്യൂബ് ചാനലിലെ വിവേക് അഭിപ്രായപ്പെടുന്നത്. മകളുടെ പേരിൽ എടുത്തിരിക്കുന്ന പ്രീമിയത്തിന്റെ കാര്യത്തിൽ പോലും ഇവർക്ക് യാതൊരു വിവരവും ഇല്ല. ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാൻ കഴിയും ബാലയുടെ കള്ളത്തരം എത്രത്തോളം ഉണ്ടെന്ന്. ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും വിവേക് പറയുന്നു.
പിന്നാലെ നിരവധി പേരാണ് ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബാലയുടെ യഥാർത്ഥ നിറം എന്താണെന്ന് എല്ലാവരും അറിയട്ടെ, സത്യം പുറത്ത് വരണം. എന്തിനാണ് എല്ലാവരെയും പറ്റിക്കുന്നത് എന്ന് തുടങ്ങി നിരവധി പേരും കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ബാലയും ഭാര്യയും പ്രതികരണവുമായും രംഗത്തെത്തിയിരുന്നു.
വളരെ പ്രയാസകരമായ സാഹചര്യമാണ്. കോടതിയിൽ ഞാൻ വാക്ക് കൊടുത്തിരിക്കുകയാണ്. പൊലീസിനും വാക്ക് കൊടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് ഇനിയൊരിക്കലും പേരെടുത്ത് സംസാരിക്കില്ലെന്ന്. അന്ന് മുതൽ ഇന്ന് വരെ എന്റെ വാക്ക് ഞാൻ പാലിക്കുന്നുണ്ട്. പിന്നെ കേസിന് മേൽ കേസ് കൊടുത്ത്, എന്റെ വായടപ്പിച്ചാൽ മറ്റുള്ളവർ സംസാരിക്കും എന്നാണ് ബാല പറയുന്നത്.
മാമ സമാധാനമായി ജീവിക്കാനും, ഒന്നിലും തലയിടാതെ ജീവിക്കണം എന്നുമാണ് ആഗ്രഹിക്കുന്നത്. പക്ഷെ ആ വശത്തു നിന്നുമാണ് ഒന്നിന് പുറകെ ഒന്നായി എന്തെങ്കിലുമൊക്കെ വന്നു കൊണ്ടിരിക്കുന്നതെന്നാണ് കോകില പറയുന്നത്. മുമ്പും വിവാദങ്ങളിൽ ബാലയ്ക്ക് പിന്തുണയുമായി കോകില രംഗത്തെത്തിയിരുന്നു.
എന്റെ അവസ്ഥ മനസിലാക്കാൻ വേണ്ടി പറയുകയാണ്. ഞാൻ സംസാരിച്ചാൽ എന്റെ പേരിൽ അടുത്ത കേസ് വരും. സംസാരിച്ചില്ലെങ്കിൽ യൂട്യൂബുകാരും ചാനലുകാരും അതിന് മേലെ പ്രശ്‌നമാക്കും. ഞാൻ എന്ത് ചെയ്യണം? മിണ്ടണോ അതോ മിണ്ടാതിരിക്കണമോ? മിണ്ടിയാലും കുഴപ്പം, മിണ്ടിയില്ലെങ്കിലും കുഴപ്പം. ഞാൻ എന്ത് ചെയ്യണം എന്നും ബാല ചോദിച്ചിരുന്നു.
