Malayalam
അജുവിന് 50 ലക്ഷം കൊടുത്തില്ലെങ്കിൽ എലിസബത്തിനെ കൊണ്ട് വീഡിയോ ചെയ്ത് നാറ്റിയ്ക്കും എന്ന് കോൾ വന്നു, എന്റെ വീടിന്റെ ഭാഗം വെപ്പ് കഴിഞ്ഞതോടെ ആദ്യ ഭാര്യയും എലിസബത്തും ഭീഷണിപ്പെടുത്തികൊണ്ടിരിക്കുന്നു; പരാതിയുമായി ബാല
അജുവിന് 50 ലക്ഷം കൊടുത്തില്ലെങ്കിൽ എലിസബത്തിനെ കൊണ്ട് വീഡിയോ ചെയ്ത് നാറ്റിയ്ക്കും എന്ന് കോൾ വന്നു, എന്റെ വീടിന്റെ ഭാഗം വെപ്പ് കഴിഞ്ഞതോടെ ആദ്യ ഭാര്യയും എലിസബത്തും ഭീഷണിപ്പെടുത്തികൊണ്ടിരിക്കുന്നു; പരാതിയുമായി ബാല
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് രംഗത്തെത്തിയിരുന്നത്. ബാല പീഡിപ്പിച്ചുവെന്നും മർദ്ദിച്ചുവെന്നും അടക്കമുളള ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ ബാലയ്ക്ക് എതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നു. ഇതോടെ ആരോപണങ്ങൾക്ക് മറുപടിയുമായി ബാല രംഗത്ത് വന്നിരിക്കുകയാണ്. എലിസബത്തിനെതിരെ നിയമനടപടിയിലേക്ക് തന്നെ നീങ്ങിയിരിക്കുകയാണ് ബാല.
സോഷ്യൽ മീഡിയ വഴി നിരന്തരം അപമാനിക്കുന്നു എന്ന് ആരോപിച്ച് ബാല പോലീസിൽ പരാതി നൽകി. മാത്രമല്ല യൂട്യൂബർ ചെകുത്താൻ എന്ന അജുവിന് എതിരെയും പരാതി നൽകിയിട്ടുണ്ട്. അജുവിന് 50 ലക്ഷം കൊടുത്തില്ലെങ്കിൽ എലിസബത്തിനെ കൊണ്ട് വീഡിയോ ചെയ്ത് നാറ്റിയ്ക്കും എന്ന് തനിക്ക് കോൾ വന്നതായി ബാല പരാതിയിൽ പറയുന്നു. കൊച്ചി ഡിസിപി ഓഫീസിൽ കോകിലയ്ക്ക് ഒപ്പമെത്തിയാണ് ബാല പരാതി നൽകിയത്.
മലയാളം, തമിൽ സിനിമ വ്യവസായത്തിൽ കഴിഞ്ഞ 20 വർഷമായി ആക്ടർ, പ്രൊഡ്യൂസർ, ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്ന ഞാൻ മേൽപറഞ്ഞ വിലാസത്തിൽ എന്റെ ഭാര്യ കോകിലയും ആയി സ്ഥിര താമസം ആണ്. എനിക്കും ഭാര്യക്കും കൂടി ബാല – കോകില യൂട്യൂബ് ചാനൽ എന്ന പേരിൽ ഒരു ഫാമിലി എന്റർടൈൻമെന്റ് ചാനലും ഉണ്ട്. എന്റെ ആദ്യ ഭാര്യ അമൃത സുരേഷും ഞാനും ആയി വിവാഹബന്ധം നിയമപരമായി 23/12/2019 ന് വേർപെടുത്തിയിട്ടുള്ളതും അതിനു ശേഷം 2021 ഫെബ്രുവരിയിൽ തൃശൂർ സ്വദേശിനി ആയ എലിസബത് ഉദയൻ എന്ന സ്ത്രീ എന്റെ വലിയ ഫാൻ ആണ്, എന്നോട് പ്രേമമാണ്, ഞാൻ ഇല്ലാതെ ജീവിക്കില്ല എന്നൊക്കെ പറഞ്ഞു.
നിരന്തരമായി എന്നെ കോൺടാക്ട് ചെയ്യുമായിരുന്നു. എന്നാൽ അവർ മാതാപിതാക്കളെ കൂട്ടി എന്റെ വീട്ടിൽ വന്നപ്പോൾ ആണ് അവർ സീരിയസ് ആയി ആണ് ഇത് കാണുന്നത് എന്നും മറ്റും എനിക്ക് മനസിലായത്, 2021 മാർച്ച് മുതൽ അവർ എന്റെ കൂടെ വന്ന് താമസിക്കാൻ തുടങ്ങുകയാണ് ചെയ്തത്. അന്ന് വിഭാര്യനായ ഞാൻ അവരോടൊപ്പം ജീവിക്കാൻ തീരുമാനിക്കുകയും പിന്നീട് തൃശൂർ വെച്ചു ഞങ്ങൾ ഒന്നിച്ചു താമസിക്കുന്നതായി കാണിച്ചു കൊണ്ട് സുഹൃത്തുക്കൾക്കും മറ്റും പാർട്ടി നൽകുകയും ചെയ്തു.
പിന്നീട് പലപ്പോഴും എലിസബത്തിന്റെ ചെയ്തികളും ഉറക്കം ഇല്ലായ്മയും ഒക്കെ മനസിലാക്കി ഒരു ഡോക്ടർ ആയിരുന്ന അവർ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിലും സ്ഥിരമായി തുടരാത്തതും ഒക്കെ പരിശോധിച്ചപ്പോൾ ആണ് കഴിഞ്ഞ 15 വർഷമായി സീരിയസ് ആയുള്ള സൈക്കിക്ക് ഡെസോഡാർന് അവർ മരുന്ന് മുടങ്ങാതെ കഴിക്കുന്നുണ്ട് എന്നും എനിക്ക് മനസിലായത്. പ്രസ്തുത കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ പലപ്പോഴും അവർ ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ് ചെയ്തത്. തുടർന്ന് പലപ്പോഴും അവർ പിണങ്ങി പോകുന്നത് പതിവായി.
തുടർന്ന് എന്റെ ലിവർ ട്രാൻസ്പ്ലാന്റ് സർജറി ഏപ്രിൽ 2022 ന് കഴിയുന്ന സന്ദർഭത്തിൽ അവർ വീണ്ടും തിരിച്ചു വരുകയും എന്റെ കൂടെ താമസിക്കുകയും ചെയ്തു. പിന്നെയും പലപ്പോഴും മെഡിസിൻ കഴിക്കാത്ത അവസരത്തിൽ അവർക്ക് ഡിപ്രഷൺ ഉണ്ടാകുകയും വീട്ടിൽ പലപ്പോഴും ആകുകയും ചെയ്യാറുണ്ട്. ഇത് പതിവായപ്പോൾ എന്റെ അസുഖകാരണം ഉള്ളത് കൊണ്ടും അവർക്ക് എന്നോട് ഒപ്പം ജീവിതം തുടരാൻ കഴിയില്ല എന്ന് തുറന്നു പറയുകയും 2023 സെപ്റ്റംബർ മാസം 8ാം തീയതി, എന്റെ പാലരിവട്ടത്തെ ഫ്ലാറ്റിൽ നിന്നും അവർ എന്നന്നേക്കും ആയി അവരുടെ അച്ഛന്റെ യും അമ്മയുടെയും കൂടെ പോകുകയും ചെയ്തു.
അന്ന് ഹയർ സ്റ്റഡീസ് ചെയ്യുന്നതിനാണ് പോകുന്നത് എന്നാണ് പറഞ്ഞത്. പിന്നീട് ഞാനുമായി ഒരു കോൺടാക്ട് ഉം ഇല്ലാത്തതാണ്. 2024 ഒക്ടോബറിൽ ഞാൻ എന്റെ ബന്ധു കൂടിയായ കോകിലയെ നിയമനുസൃതമായി വിവാഹം കഴിക്കുകയും ചെയ്തു. തുടർന്ന് കാര്യങ്ങൾ ഇപ്രകാരമിരിക്കെ എന്റെ വീടിന്റെ ഭാഗം വെപ്പ് കഴിയുകയും എനിക്ക് സ്വത്തുക്കൾ കൈവരുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ എന്റെ ആദ്യ ഭാര്യയും പിന്നീട് എലിസബത്തും സോഷ്യൽ മീഡിയയിലും മറ്റും തുടർച്ചയായി വീഡിയോ ഇട്ടു കൊണ്ട് എന്ന ഭീഷണി പെടുത്തി കൊണ്ടിരിക്കുന്നു.
വാസ്തവത്തിന് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞു തന്നെ അക്രമസക്ത കൊണ്ടാണ് അവർ എനിക്ക് എനിക്കെതിരേ തന്മൂലം പരസ്യ പ്രചാരണം നടത്തുകയും സമൂഹത്തിൽ വലിയ മാനഹാനി ഉണ്ടായിട്ടുള്ളതും ആണ്. ഇക്കഴിഞ്ഞ മാസം എനിക്ക് ഒരു അനോനിമസ് ഫോൺ കോൾ വരികയും ഉടനെ 50 ലക്ഷം രൂപ അജു അലക്സ് എന്ന ചെകുത്താൻ, യൂട്യൂബർ കൊടുത്തില്ലെങ്കിൽ എനിക്കെതിരെ എന്റെ കൂടെ പണ്ട് ലിവിങ് ടുഗെതർ ആയി താമസിച്ചിരുന്ന എലിസബതിനെ കൊണ്ട് വീഡിയോ ചെയ്യിച്ചു നാറ്റിക്കും, നീ ഈ നാട്ടിൽ നിന്നും പോകേണ്ടി വരും എന്നൊക്കെ പറഞ്ഞു. ഞാൻ അത് കാര്യമാക്കിയില്ല.
എന്നാൽ ഇപ്പോൾ കഴിഞ്ഞ രണ്ടാഴ്ചയായി തുടർച്ചയായി എനിക്കെതിരെ സോഷ്യൽ മീഡിയയിൽ വളരെ അറപ്പുളവാക്കുന്ന തരത്തിൽ ഉള്ള പ്രചരണം ആണ് നടത്തുന്നത്. എന്റെ മാതാപിതാക്കളെ പോലും അപമാനിക്കുന്ന തരത്തിൽ ആണ് വീഡിയോ ചെയ്യുന്നത്. അതിൽ നിന്നും വലിയ രീതിയിൽ യൂട്യൂബിൽ അവർ വരുമാനം നേടുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ അജു അലക്സും എലിസബതും കൂടി ചേർന്ന് തുടർച്ചയായി എന്നെ അപമാനിച്ചു.
അന്യായ ലാഭം ഉണ്ടാക്കണം എന്ന കരുതലോടെ കൂടി ആണ് ഇത് ചെയ്തു കൊണ്ടിരിക്കുന്നത്. എനിക്ക് അവരുടെ ഭീഷണിയിൽ നിന്നും മരണഭയം ഉണ്ടായിട്ടുള്ളതും, കൂടാതെ എന്റെ എഗ്രിമെന്റ് ചെയ്ത സിനിമ അടക്കം എനിക്ക് നഷപെട്ടിട്ടുള്ളതും അക്കാര്യത്തിൽ എനിക്ക് വലിയ നഷ്ടം ഉണ്ടായിട്ടുള്ളതും ആണ്. അതാനാൽ ദയവുണ്ടായി ഈ ആളുകൾക്കെതിരെ ഉടനടി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തണം എന്നും എനിക്ക് നീതി ലഭ്യമാക്കി തരണം എന്നും അഭ്യർത്ഥിക്കുന്നു എന്നാണ് ബാല പരാതിയിൽ പറയുന്നത്.
എലിസബത്തിനെതിരെ പരാതി നൽകിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ വെെകാരികമായാണ് ബാലയും കോകിലയും സംസാരിച്ചത്. ആരോപണങ്ങൾ തെറ്റാണെന്നും തന്റെ സമാധാന ജീവിതം തകർക്കാനാണ് ശ്രമമെന്നും ബാല വാദിച്ചു. താൻ റേപ്പ് ചെയ്യുമെന്ന് പോലും പറഞ്ഞു. അമ്മയുടെ പ്രായത്തിലുള്ളവരോട് എനിക്ക് ലെെം ഗിക താൽപര്യമുണ്ടെന്ന് പറഞ്ഞു.
ഇങ്ങനെ ഒരു ഡോക്ടർ സംസാരിക്കുമോ എന്നായിരുന്നു ബാലയുടെ ചോദ്യം. വെബ് സീരീസ് പോലെ എപ്പിസോഡ് ആയിട്ടല്ലേ വരുന്നത്. മനസ് നൊന്ത് ഒരു കാര്യം ചോദിക്കട്ടെ. ഞാൻ റേപ്പ് ചെയ്യുന്ന ആളാണോ. ഒരു സ്ത്രീയെ ഒരാൾ ഒന്നര വർഷം റേപ്പ് ചെയ്ത് കൊണ്ടിരിക്കുമോയെന്നും ബാല ചോദിച്ചു. വളരെ മോശം ആരോപണമാണ് എലിസബത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പറഞ്ഞ് കോകില സോഷ്യൽ മീഡിയയിൽ പലരും അധിക്ഷേപിക്കുന്നെന്നും പറഞ്ഞു.
ബാല തനിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ തന്റെ ആരോപണങ്ങളുടെ തെളിവ് പുറത്ത് വിട്ട് എലിസബത്ത് രംഗത്തെത്തിയിരുന്നു. . ബാല ബെഡ്റൂമിലേക്ക് മറ്റൊരാളെ ക്ഷണിച്ചെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് എലിസബത്ത് പുറത്ത് വിട്ടത്. ബാല ബെഡ്റൂമിലേക്ക് കയറ്റിയ ആളോട് എലിസബത്ത് എതിർപ്പ് പ്രകടിപ്പിക്കുന്നത് ആണ് ശബ്ദ രേഖയിൽ കേൾക്കാനാകുന്നത്. ചേട്ടാ, ഒന്നരയ്ക്ക് ബെഡ്റൂമിൽ കയറുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒന്നരയാണിപ്പോൾ സമയം എന്ന് എലിസബത്ത് പറയുമ്പോൾ നീ പുറത്ത് പൊയ്ക്കോ എന്ന് ബാല തിരിച്ച് പറയുന്നുണ്ട്.
എനിക്ക് പുറത്ത് പോകാൻ പറ്റില്ല, ഒന്നരയാണിപ്പോൾ സമയം, ബാക്കിയുള്ളവർക്ക് കിടക്കേണ്ടേ എന്ന് എലിസബത്ത് ചോദിക്കുന്നു. എന്റെ വീടാണിതെന്ന് ബാല പറയുമ്പോൾ നിങ്ങൾ കല്യാണം കഴിച്ചിട്ട് വന്നയാളാണ് ഞാൻ, വലിഞ്ഞ് കയറി വന്നതല്ലെന്ന് എലിബസത്ത് മറുപടി നൽകുന്നു. ശരിയെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ബാലയുടെ ശബ്ദമാണ് പിന്നീട് കേൾക്കുന്നത്. ഞാൻ പാതി വസ്ത്രം ധരിച്ചിരിക്കെ ഞങ്ങളുടെ ബെഡ്റൂമിലേക്ക് മറ്റൊരാൾ വന്നപ്പോഴുള്ള വോയിസ് റെക്കോഡ് എന്നാണ് വീഡിയോക്ക് എലിസബത്ത് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്. ഞാൻ കൂടെ ഉണ്ടായിരുന്ന സമയത്ത് കോളുകളും പല മെസേജുകളും കണ്ടിട്ട് ഞാൻ ചോദിച്ചിരുന്നു.
ഞാൻ എന്റെ കുട്ടിയെപോലെ തന്നെ കാണുന്ന ഒരാളാണ്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ്’ എന്നൊക്കെ മറുപടിയായി പറഞ്ഞു. സ്ത്രീകൾക്കെല്ലാം വട്ടാണെന്ന് അയാൾ നേരത്തേ ചാപ്പകുത്തിയതാണ്. ‘ഞാൻ എടുത്ത് വളർത്തിയ കുട്ടിയാണ് അതുകൊണ്ടാണ് റിപ്ലൈ ചെയ്യുന്നത്’ എന്നും പറഞ്ഞു. കുട്ടിയെ എങ്ങനെയാണ് കാണുന്നത് എന്ന് ഇപ്പോൾ നമ്മൾ കണ്ടുവെന്നും എലിസബത്ത് പറഞ്ഞിരുന്നു.
എല്ലാവരും പേടിച്ച് മിണ്ടാതിരിക്കും. ഞാനും മിണ്ടാതെയിരിക്കുകയായിരുന്നു. ഞാനല്ല ആരെയും ഉപദ്രവിക്കാൻ തുടങ്ങിയത്. നീതി കിട്ടിയാലും കിട്ടിയില്ലെങ്കിലും എനിക്ക് പ്രശ്നമില്ല. ഞാൻ പ്രതീക്ഷിക്കുന്നില്ല. എന്റെ കുടുംബം അത്ര റിച്ചൊന്നുമല്ല. എല്ലാവരും പഠിച്ചിട്ടുണ്ട് അത്രമാത്രം. ഞാൻ ഇടുന്ന വീഡിയോകൾ അധികാരത്തിൽ ഇരിക്കുന്നവരും കാണുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു. ബാല ഇതെല്ലാം പ്രതികാരമായി മനസിൽ സൂക്ഷിച്ച് ഭാവിയിൽ പകരം വീട്ടുമെന്ന് തനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു.
ആരെങ്കിലും നമ്മളോട് അന്യായം കാണിച്ചാൽ നീതി കിട്ടുമെന്നാണ് ഞാൻ കരുതിയിരുന്നത്. ഇപ്പോൾ എനിക്ക് പേടിയാണ്. ഇതിന് പിന്നാലെ പോകാനും പേടിയാണ് അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും ഭയമുണ്ട്. കുറച്ച് കഴിഞ്ഞാൽ ആളുകൾ ഇതെല്ലാം മറക്കും. പുള്ളി ഇതൊരു റിവഞ്ചായി മനസിൽ സൂക്ഷിക്കും. പിന്നീട് പകരം വീട്ടും. പ്രൊട്ടക്ട് ചെയ്യുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് അപ്പുറത്ത് പോയി ഒറ്റികൊടുക്കുന്ന സ്വഭാവമുണ്ട്.
രണ്ടുപേർക്കിടയിൽ ശത്രുത ഉണ്ടാക്കുന്ന തരത്തിലുള്ള സംസാരവുമുണ്ട്. പക്ഷെ ആ രണ്ടുപേരുമായി ഇയാൾക്ക് നല്ല കണക്ഷനായിരിക്കും. ഞാനായിട്ട് അല്ല ഇതൊന്നും തുടങ്ങി വെച്ചത്. വഴിയേ പോകുന്ന എന്നെ ഇതിലേക്ക് പിടിച്ച് കയറ്റിയതാണ്. കുറച്ച് കഴിയുമ്പോൾ ഇതെല്ലാം ഇതിനേക്കാൾ വലിയ പ്രശ്നമായി മാറുമെന്ന് എനിക്ക് അറിയാം. കാരണം മുമ്പ് പലരോടും ഇയാൾ ചെയ്തിട്ടുള്ളത് ഞാൻ കണ്ടിട്ടുള്ളതാണെന്നും എലിസബത്ത് പറഞ്ഞിരുന്നു.
