Connect with us

ആ 5 പേർക്കൊപ്പം എലിസബത്ത്; 100 കോടി 250 കോടിയായത് എങ്ങനെ? ബാലയുടെ മാസ്റ്റർ; പ്ലാൻ പൊളിച്ച് എലിസബത്ത്, വീഡിയോ പുറത്ത്

Uncategorized

ആ 5 പേർക്കൊപ്പം എലിസബത്ത്; 100 കോടി 250 കോടിയായത് എങ്ങനെ? ബാലയുടെ മാസ്റ്റർ; പ്ലാൻ പൊളിച്ച് എലിസബത്ത്, വീഡിയോ പുറത്ത്

ആ 5 പേർക്കൊപ്പം എലിസബത്ത്; 100 കോടി 250 കോടിയായത് എങ്ങനെ? ബാലയുടെ മാസ്റ്റർ; പ്ലാൻ പൊളിച്ച് എലിസബത്ത്, വീഡിയോ പുറത്ത്

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബാലയുടെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത്. പിന്നാലെ നിരവധി പേരാണ് ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. പലരും എലിസബത്തിനെ വിമർശിച്ചുകൊണ്ടും കമന്റുകൾ രേഖപ്പെടുത്തിയിരുന്നു.

അതേസമയം ബാല പുതിയ വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ്. തങ്ങള്‍ ഒറ്റയ്ക്ക് നിന്നാലും തല ഉയര്‍ത്തി തന്നെ നില്‍ക്കുമെന്നും കാരണം സത്യം തങ്ങള്‍ക്കൊപ്പം തന്നെയാണെന്നും പറഞ്ഞ് അല്ല രംഗത്തെത്തി.

മാത്രമല്ല ഇതോടൊപ്പം ശേഷം മുന്‍ഭാര്യയായ എലിസബത്ത് യൂട്യൂബര്‍ ചെകുത്താനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളാണ് ബാല ചേര്‍ത്തിരിക്കുന്നത്. ശേഷം കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍ സ്വന്തം സ്വത്തിനെ കുറിച്ച് പറയുന്നൊരു വീഡിയോ കൂടി ഇതില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ വിഡിയോയിൽ തനിക്ക് 250 കോടി സ്വത്തുണ്ടെന്ന കണക്ക് വന്നിരുന്നു. തന്റെ ചേട്ടന്‍ ശിവ സംവിധാനം ചെയ്ത കങ്കുവ എന്ന പടം ഇറങ്ങിരുന്നു. അപ്പോള്‍ അവിടെ വാര്‍ത്ത വന്നത് കങ്കുവ പടത്തിന്റെ സംവിധായകന്‍ ശിവയുടെ സ്വത്തിനെക്കളും അനിയന്‍ ബാലയ്ക്കാണെന്നും, തനിക്ക് 250 കോടിയോളം സ്വത്ത് ഉണ്ടെന്നും ഇനിയും എത്രത്തോളം ഉണ്ടാവുമെന്നുമാണ് അതില്‍ പറഞ്ഞതെന്നും ബാല പറഞ്ഞു. എന്നാൽ ആ വാര്‍ത്ത പുറത്ത് വന്നത് മുതല്‍ തനിക്ക് മനസമധാനം ഉണ്ടായിട്ടില്ലെന്നും അത് സത്യമാണെന്നും ബാല കൂട്ടിച്ചേർത്തു.

തന്റെ സ്വത്തിന് വേണ്ടി ചില ആളുകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ബാല വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിനും മറുപടിയുമായി വീണ്ടും എലിസബത്ത് വന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ചെകുത്താൻ കാണാൻ വന്നതിന്റെ പേരിൽ നെഗറ്റീവ് പറയുന്നവരുടെ പിന്തുണ തനിയ്ക്ക് വേണ്ടെന്ന് എലിസബത്ത് പറഞ്ഞു. ചില ആളുകളുടെ വീഡിയോ കൂടി കണ്ടു. അവരുടെ 250 കോടി ലക്‌ഷ്യം ഇട്ടുകൊണ്ട് അഞ്ചുപേര് നടത്തുന്ന മാസ്റ്റർ ബ്രെയിൻ ആണെന്ന്. എനിക്ക് അങ്ങനെ ചെയ്യണം എങ്കിൽ ഈ രജിസ്റ്റർ ചെയ്യാതെ കൂടെ ജീവിക്കില്ലായിരുന്നു ഇത്രയും കാലം മിണ്ടാതെ ഇരിക്കില്ലായിരുന്നു. നിങ്ങളെ കുടുക്കാൻ ഉള്ള എല്ലാ കാര്യങ്ങളും എനിക്ക് നോക്കി പഠിക്കാമായിരുന്നു.

ഈ 250 കോടി 250 കോടി എന്നൊക്കെ പറയുമ്പോൾ എനിക്ക് സംശയം ആണ്. കാരണം ഒരു രണ്ടുവർഷം മുൻപേ ഉള്ള അഭിമുഖത്തിൽ വരെ നൂറു കൂടി സ്വത്ത് എന്നായിരുന്നു. അണ്ണാത്തെ ഇറങ്ങിയപ്പോൾ അത് ഇങ്ങനെ ആയി. അണ്ണാത്തെ ഇറങ്ങിയപ്പോൾ അത് 240 കോടി ബഡ്ജറ്റ് ഉള്ള മൂവി ആയിരുന്നു, കുറെ ട്രോൾ ഒക്കെ ആയപ്പോൾ പിന്നാലെ സ്വന്തം സ്വത്ത് 250 കോടി ആയി.

എങ്ങനെയാണ് 150 കോടി കൂടി അതൊക്കെ എങ്ങനെയാണ് എന്ന് അറിയില്ല. ഇങ്ങനെ ദിവസവും വന്നിരുന്ന് എനിക്ക് ഇത്ര സ്വത്തുണ്ട് സ്വത്തുണ്ട് എന്നുപറഞ്ഞു ആളുകളെ പറ്റിക്കുന്ന വീഡിയോ ഇടുന്നതിന് കേസ് ഉണ്ടോ ആവോ എനിക്ക് അറിയില്ല. പക്ഷേ ഇത്രയൊക്കെ ചെയ്തത് തെറ്റാണ് എന്ന് എനിക്ക് അറിയാം എന്നാൽ അതിനൊന്നും കേസ് എടുക്കാൻ ആരുമില്ല. എന്നാണ് എലിസബത്ത് പറഞ്ഞത്.

അതേസമയം എലിസബത്തിന്റെ ആരോപണങ്ങളെ ബാല നിഷേധിക്കുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ബാലയ്ക്ക് നേരെ വരുന്നത്. 250 കോടിയുടെ സ്വത്ത് തനിക്കുണ്ടെന്ന് ബാല നേരത്തെ പറഞ്ഞിരുന്നു. സ്വത്തിന് വേണ്ടിയുള്ള നീക്കങ്ങളാണ് ചിലരിപ്പോൾ നടത്തുന്നതെന്നും നടൻ ആരോപിച്ചു.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top