Connect with us

കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി പ്രതികരിച്ചു; അറസ്റ്റുചെയ്യുകയാണെങ്കില്‍ അഭിമാനത്തോടെ ജയിലിലേക്ക് പോകും

Malayalam

കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി പ്രതികരിച്ചു; അറസ്റ്റുചെയ്യുകയാണെങ്കില്‍ അഭിമാനത്തോടെ ജയിലിലേക്ക് പോകും

കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി പ്രതികരിച്ചു; അറസ്റ്റുചെയ്യുകയാണെങ്കില്‍ അഭിമാനത്തോടെ ജയിലിലേക്ക് പോകും

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി യുട്യൂബ് വിഡിയോ ചെയ്ത വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി.

കേസില്‍ അറസ്റ്റുചെയ്യുകയാണെങ്കില്‍ അഭിമാനത്തോടെ ജയിലിലേക്ക് പോകും. കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടി രക്തസാക്ഷിയാകാന്‍ താന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. ‘വിജയ് പി.നായരുടെ വീഡിയോ കഴിഞ്ഞ കുറേ നാളുകളായി ആളുകള്‍ കണ്ടുവരുന്നു. ആര്‍ക്കും ഇതിനെതിരെ പ്രതികരിക്കാന്‍ തോന്നിയില്ല. പോലീസുകാര്‍ പോലും അയാള്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കിയില്ല. ഞങ്ങള്‍ അവിടെ ചെന്ന് ചോദ്യം ചെയ്തപ്പോള്‍ അത് ഒരു കുറ്റമായെങ്കില്‍ നിയമപരമായി നേരിടാന്‍ തയ്യാറാണ്. പരാതി നല്‍കിയിട്ടും നീതി ലഭിക്കാത്തതുകൊണ്ടാണ് അയാളെ നേരിട്ട് കാണാന്‍ പോയതെന്നും സംഭവത്തിന്റെ പേരില്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും മനസമാധാനത്തിനു വേണ്ടിയാണ് അയാളെ നേരിട്ട് കാണാന്‍ തീരുമാനിച്ചത് എന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോകുകയാണെങ്കില്‍ ഞാന്‍ തലയില്‍ മുണ്ടിട്ട് പേകേണ്ട ഒരു കാര്യവുമില്ല നല്ല അന്തസ്സായിട്ട് തന്നെ പോകും. കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണ് വീഡിയോക്കെതിരെ പ്രതികരിച്ചത്. ഇവിടെയുളള ജനങ്ങളും പോലീസുകാരും അത് നിശബ്ദരായി കേട്ടുകൊണ്ടിരുന്നിട്ട് അതിനുവേണ്ടി മൂന്ന് സ്ത്രീകള്‍ രംഗത്തിറങ്ങുമ്ബോള്‍ ഞങ്ങളെ തെറി വിളിക്കുകയും ഞങ്ങള്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്താല്‍ അഭിമാനത്തോടെ ജയിലിലേക്ക് പോകും.

ഒരു രക്തസാക്ഷിയാകാന്‍ എനിക്ക് മടിയില്ല. ഇതിന്റെ പേരില്‍ ഒരു നിയമഭേഗദഗതി ഇവിടെ വരികയാണെങ്കില്‍ വരട്ടേ. അല്ലെങ്കില്‍ ഇനിയും ഭാഗ്യലക്ഷ്മിമാര്‍ ഉണ്ടാകും. അവര്‍ നിയമം കൈയിലെടുക്കേണ്ട അവസ്ഥ വരും.’ ഭാഗ്യലക്ഷ്മി പറഞ്ഞു

. സംഭവത്തില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി തമ്ബാനൂര്‍ പോലീസ് കേസെടുത്തിരുന്നു . യൂട്യൂബ് ചാനല്‍ നടത്തുന്ന വെള്ളായണി സ്വദേശി വിജയ് പി.നായരുടെ പരാതിയിന്മേലാണ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.

More in Malayalam

Trending

Recent

To Top