Malayalam Breaking News
ഇൻസ്റ്റഗ്രാമിൽ തരംഗമായി ബേബി നയൻതാര !
ഇൻസ്റ്റഗ്രാമിൽ തരംഗമായി ബേബി നയൻതാര !
By
Published on
ബാലതാരമായി വന്നു നായികയായി അരങ്ങേറാൻ ഒരുങ്ങുകയാണ് ബേബി നയൻതാര . കിലുക്കം കിലുകിലുക്കം , ലൗഡ്സ്പീക്കർ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി എത്തിയ ബേബി നയൻതാര , അടുത്തിടെ മറുപടി , ലിറ്റിൽ സൂപ്പർമാൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
സോഷ്യൽ മീഡിയയിൽ സജീവമാണ് നയൻതാര. പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കു വെയ്ക്കാറുള്ള നയൻതാരയുടെ ഒരു ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ് .
ഇൻസ്റ്റാഗ്രാമിൽ ഒട്ടേറെ പേജുകൾ നയൻതാരയുടെ ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിത്തം മാറി ബേബി നയന്‍താര ഇന്ന് അതിസുന്ദരിയായി മാറിയിരിക്കുകയാണ്. 2006 ലായിരുന്നു നയന്‍താര ആദ്യമായി സിനിമയിലഭിനയിക്കുന്നത്. ബാലതാരമാണെങ്കിലും നിരവധി സിനിമകളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.
baby nayanthara look
Continue Reading
Related Topics:Baby Nayantara, Featured
