Connect with us

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ!

Malayalam

നിറങ്ങള്‍ക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകള്‍ കാണുന്ന പെണ്‍കുട്ടിയുടെ കഥ പ്രമേയമാവുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. സംസ്ഥാന പുരസ്‌കാരം നേടിയ ‘കാടകലം’, അന്തോളജി ചിത്രം ‘പടച്ചോന്റെ കഥകള്‍’ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിന്റോ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വഴക്ക് എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ തന്മയ സോളാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാളോല പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജി മാളോല നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട്, എറണാകുളം, എന്നിവിടങ്ങളില്‍ പൂര്‍ത്തിയായി.

ദിനീഷ്. പി, നിഷ സാരംഗ്, ജിയോ ബേബി, കബനി സൈറ, പ്രദീപ് ബാലന്‍, പോള്‍ ഡി ജോസഫ് എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ടൈറ്റിലും റിലീസ് തിയ്യതിയും വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഥയും തിരക്കഥയും വിഷ്ണു കെ മോഹന്‍ നിര്‍വഹിക്കുന്നു. റെജി ജോസഫ് ഛായാഗ്രഹണവും പ്രഹഌദ് പുത്തഞ്ചേരി എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. അര്‍ജുന്‍ അമ്പയുടെ വരികള്‍ക്ക് സാന്റിയാണ് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സിജോ മാളോല, ആര്‍ട്ട് ബിജു ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരുണ്‍ ടി ജോസഫ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top