Bollywood
രാത്രി എത്ര വൈകിയാലും റോഡില്‍ കിടന്നുറങ്ങുന്നവരെ വിളിച്ചുണര്‍ത്തി ഭക്ഷണം കൊടുക്കും, സല്‍മാന്‍ ഖാന്‍ നല്ല വ്യക്തിത്വത്തിന് ഉടമ; നടനെ പുകഴ്ത്തി നടി
രാത്രി എത്ര വൈകിയാലും റോഡില്‍ കിടന്നുറങ്ങുന്നവരെ വിളിച്ചുണര്‍ത്തി ഭക്ഷണം കൊടുക്കും, സല്‍മാന്‍ ഖാന്‍ നല്ല വ്യക്തിത്വത്തിന് ഉടമ; നടനെ പുകഴ്ത്തി നടി
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സല്‍മാന്‍ ഖാന്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹത്തെ പുകഴ്ത്തി രംഗത്തെത്തയിരിക്കുകയാണ് നടി അയിഷ ജുല്‍ക്ക.
സല്‍മാന്‍ ഖാന്‍ നടന്‍ എന്നതിനപ്പുറം നല്ല വ്യക്തിത്വത്തിന് ഉടമയാണെന്നാണ് നടി പറയുന്നത്. ഷൂട്ടിങ്ങിന് ശേഷം രാത്രികളില്‍ യാചകര്‍ക്ക് ഭക്ഷണവുമായി സല്‍മാന്‍ എത്താറുണ്ടെന്ന് നടി പറഞ്ഞു.
1991ല്‍ പുറത്ത് ഇറങ്ങിയ സല്‍മാന്‍ ഖാന്റെ കുര്‍ബാന എന്ന ചിത്രത്തിലൂടെയാണ് അയിഷ ബോളിവുഡില്‍ എത്തുന്നത്. ഈ സിനിമയില്‍ നടനോടൊപ്പമുള്ള അനുഭവം പങ്കുവെക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
‘സല്‍മാന്‍ ഖാനെ എനിക്ക് വളരെ ഇഷ്ടമാണ്, കാരണം ഒരു മികച്ച വ്യക്തിയാണ്. ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു, ഞങ്ങള്‍ ഷൂട്ട് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോള്‍, അദ്ദേഹം പാവപ്പെട്ടവര്‍ക്കായി ഭക്ഷണം പാക്ക് ചെയ്യുകയായിരിക്കും. രാത്രി എത്ര വൈകിയാലും റോഡില്‍ കിടന്നുറങ്ങുന്നവരെ വിളിച്ചുണര്‍ത്തി ഭക്ഷണം കൊടുത്തിട്ടെ അദ്ദേഹം പോകാറുള്ളൂ’ എന്നും നടി പറഞ്ഞു.
അതേസമയം, ഒരു ചെറിയ ഇടവേളക്ക് ശേഷം ആയിഷ ജുല്‍ക്ക വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി വന്നിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ വരവിനെ പ്രശംസിച്ചത്.
അതേസമയം, അടുത്തിടെ സല്‍മാന്‍ ഖാന് വീണ്ടും ഇമെയിലിലൂടെ വധഭീഷണി ലഭിച്ചിരുന്നു. മാര്‍ച്ച് 23ന് സല്‍മാന്‍ ഖാന്റെ ഓഫീസിലേക്കാണ് മെയില്‍ എത്തിയത്. കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലക്ക് സമാനമായ വിധിയായിരിക്കും നടനെന്നും മുന്നറിയിപ്പ് നല്‍കി. തടവിലാക്കപ്പെട്ട ഗ്യാങ്സ്റ്റര്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് ബോളിവുഡ് നടന് നിരന്തരം ഭീഷണി സന്ദേശങ്ങളയക്കുന്നത്.
നടന്റെ പ്രൊഡക്ഷന്‍ ഹൗസായ സല്‍മാന്‍ ഖാന്‍ ഫിലിംസിലേക്ക് അയച്ച ഇമെയിലുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ നിന്നുള്ള ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ധാക്കഡ് റാം ബിഷ്ണോയ് എന്ന 21കാരനെ ബാന്ദ്ര പൊലീസാണ് പിടികൂടിയത്.
ആയുധ നിയമപ്രകാരമുള്ള കേസില്‍ ജാമ്യത്തിലായിരുന്നു ഇയാള്‍. പ്രതിയെ മുംബൈയിലേക്ക് കൊണ്ടുവരികയാണെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബിഷ്‌ണോയ് സംഘത്തില്‍ നിന്ന് ഖാനെ ഭീഷണിപ്പെടുത്തിയെത്തുന്ന നാലാമത്തെ സന്ദേശമാണിതെന്ന് പൊലീസ് പറഞ്ഞു. പണം തട്ടാനും മറ്റ് സെലിബ്രിറ്റികളെ പേടിപ്പിച്ച് പണം സ്വന്തമാക്കാനും വേണ്ടിയാണ് ഗുണ്ടാസംഘം സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തുന്നതെന്ന് മുംബൈ പോലീസ് കരുതുന്നു.
അടുത്ത നമ്പര്‍ നിന്റേതാണ്… തയ്യാറായി ഇരുന്നോ… നിന്റെ വിധിയും സിദ്ധു മൂസേവാലയുടേതിന് സമാനമായിരിക്കും. എപ്പോഴെങ്കിലും ജോധ്പൂരിലേക്ക് ഒന്ന് വന്നു നോക്കൂ, ബിഷ്‌ണോയ് ഗ്യാങ് നിന്റെ കഥ കഴിക്കും. അടുത്ത നമ്പറായ 13 നീയാണ്.. ജോധ്പൂരിലേക്ക് വാ.. ഇങ്ങനെയായിരുന്നു നടന് വന്ന ഇമെയിലിലെ ഭീഷണി. ഇതേക്കുറിച്ച് ബാന്ദ്ര പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ചില അജ്ഞാതര്‍ക്കെതിരെയും സംഘത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
