Connect with us

കുഞ്ഞിരാമായാണത്തിനിടെ എല്ലാവരും കൂടിയിരുന്ന് വെള്ളമടിക്കും, രണ്ടെണ്ണം ഉള്ളിൽ ചെന്നാൽ ഞാൻ ബാ​ഹുബലിയാകും; ‘വെള്ളം’ കണ്ട് വെള്ളമടി നിർത്തിയെന്ന് അജു വർ​ഗീസ്

Actor

കുഞ്ഞിരാമായാണത്തിനിടെ എല്ലാവരും കൂടിയിരുന്ന് വെള്ളമടിക്കും, രണ്ടെണ്ണം ഉള്ളിൽ ചെന്നാൽ ഞാൻ ബാ​ഹുബലിയാകും; ‘വെള്ളം’ കണ്ട് വെള്ളമടി നിർത്തിയെന്ന് അജു വർ​ഗീസ്

കുഞ്ഞിരാമായാണത്തിനിടെ എല്ലാവരും കൂടിയിരുന്ന് വെള്ളമടിക്കും, രണ്ടെണ്ണം ഉള്ളിൽ ചെന്നാൽ ഞാൻ ബാ​ഹുബലിയാകും; ‘വെള്ളം’ കണ്ട് വെള്ളമടി നിർത്തിയെന്ന് അജു വർ​ഗീസ്

പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് അജു വർ​ഗീസ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ജയസൂര്യ നായകനായി എത്തിയ ‘വെള്ളം’ എന്ന സിനിമ കണ്ടതിന് ശേഷമാണ് താൻ മദ്യപാനം നിർത്തിയതെന്ന് പറയുകയാണ് അജു.

കുഞ്ഞിരാമായാണം സിനിമയുടെ സമയത്ത് ഷൂട്ടിങ്ങ് കഴിഞ്ഞാൽ പിന്നെ എല്ലാവരും സന്തോഷത്തോടെയാണ് ഇരിക്കുക. കാരണം വളരെ നല്ല സിനിമയാണ് അത്. നല്ല സിനിമയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് നമ്മുക്ക് അറിയുന്ന കാര്യമാണ്. പിന്നെ അതിൽ എല്ലാവരും സുഹൃത്തുക്കളാണ്.

കൂടെ വിനീതുമുണ്ട്. പക്ഷെ വിനീത് വെള്ളമടിക്കാനൊന്നും നിൽക്കില്ല. അവൻ ഉറക്കം വരുന്നുവെന്ന് പറഞ്ഞൊക്കെ മാറി നിൽക്കും. ഹരീഷേട്ടനും ബിജുക്കുട്ടൻ ചേട്ടനും ഉൾപ്പെടെയുള്ള ബാക്കി എല്ലാവരും അവിടെ ഉണ്ടാകും. ആ അവസരത്തിലാകാം ഞാൻ വെള്ളമടിക്കുന്നത് ധ്യാൻ കാണുന്നത്. ഉള്ളിൽ രണ്ടെണ്ണം ചെന്നാൽ എനിക്ക് ഞാൻ പ്രഭാസാണെന്ന് തോന്നും. എനിക്ക് നല്ല ശക്തിയുണ്ടെന്നും തോന്നും.

ബാഹുബലി കണ്ടതിന് ശേഷമാണ് എനിക്ക് ബാഹുബലിയുടെ ശക്തിയാണെന്ന് തോന്നി തുടങ്ങിയത്. അങ്ങനെയുള്ള തോന്നൽ മാത്രമാണ് ഉള്ളത്. വെള്ളം എന്ന സിനിമ കാണുന്നത് വരെയായിരുന്നു ഇത്. ആ സിനിമ കണ്ടതോടെ വലിയ ഒരു തിരിച്ചറിവ് ഉണ്ടായി. കൊവിഡിന്റെ സമയത്താണ് ആ സിനിമ പുറത്തിറങ്ങിയത്. അത് തന്നെയായിരുന്നു ഞാൻ വെള്ളമടി കട്ട് ഓഫ് ചെയ്യാൻ കാരണമായത്.

ഇപ്പോൾ കള്ളുകുടിയില്ല. രണ്ട് വർഷത്തിന് മുകളിലായി വെള്ളമടി നിർത്തി. ആർക്കും വാക്ക് കൊടുത്തതിന്റെ പേരിലായിരുന്നില്ല, ആ സിനിമയുടെ ഇമ്പാക്റ്റിലായിരുന്നു നിർത്തിയത്എന്നാണ് അജു വർഗീസ് പറഞ്ഞത്.

ധ്യാനിന്റെ സുഹൃത്തും നടനുമായ അജു വർഗീസ്, ബേസിൽ ജോസഫ്, സഹോദരൻ വിനീത് ശ്രീനിവാസൻ തുടങ്ങിയവരെല്ലാം പലപ്പോഴും ധ്യാനിന്റെ അഭിമുഖങ്ങൾക്ക് ശേഷം ട്രോൾ പേജുകളിൽ സ്ഥാനം നേടാറുണ്ട്. മദ്യപാനത്തിൽ ആരാണ് ‘പാർട്ണർ’ എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു താരത്തിന്റെ രസകരമായ മറുപടി.

മദ്യപാനം ഇപ്പോൾ കുറവാണെന്നും, അതുകൊണ്ട് തന്നെ പാർട്ണർ അജൂ വർഗീസാണെന്നും ധ്യാൻ പറയുന്നു. അജൂ വർഗീസ്. മദ്യപിച്ചാൽ അജു പടയപ്പയാകും. അജുവും ഇപ്പോൾ മദ്യപാനം വളരെ കുറച്ചു. ഞാൻ തീരെ കുടിക്കാറില്ല. നീരജും അജു വർഗീസും, അവരാണ് എന്റെ കമ്പനി എന്നുമാണ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ പറഞ്ഞിരുന്നത്.

More in Actor

Trending

Recent

To Top