Hollywood
അതെ, അത് സംഭവിക്കുന്നു; അറ്റ്ലീ ഹോളിവുഡിലേയ്ക്ക്!!
അതെ, അത് സംഭവിക്കുന്നു; അറ്റ്ലീ ഹോളിവുഡിലേയ്ക്ക്!!
അറ്റ്ലീ എന്ന സംവിധായകനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രയേറെ സുപരിചിതനാണ് അദ്ദേഹം. ഷരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ജവാന് നല്‍കികൊണ്ട് 2023ല്‍ ബോളിവുഡില്‍ ഗംഭീരമായ അരങ്ങേറ്റം കുറിക്കുകയായിരുന്നു തമിഴ് സംവിധായകന് ആറ്റ്ലി. അഭൂതപൂര്‍വമായ വിജയമാണ് ജവാന് നേടിയത്.
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നുമായി 1,160 കോടി രൂപയാണ് ജവാന് കളക്റ്റ് ചെയ്തത്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രമായും, എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ അഞ്ചാമത്തെ ഇന്ത്യന്‍ ചിത്രമായും ജവാന് റാങ്ക് ചെയ്യപ്പെട്ടു.
ഇപ്പോള്‍, തന്റെ ഹോളിവുഡ് പ്രോജക്റ്റിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുകയാണ് ആറ്റ്ലി. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് ആറ്റ്ലി പറഞ്ഞു. ‘ഞാന്‍ എന്റെ വാഗ്ദാനത്തില്‍ സത്യസന്ധനാണ്. ഞാന്‍ എന്റെ ഉത്തരവാദിത്തം അതേപടി പാലിച്ചു. ഭാവിയില്‍, ഞാന്‍ എപ്പോഴെങ്കിലും ഒരു ഹോളിവുഡ് സിനിമ ചെയ്താല്‍…, ഞാന്‍ അത് ചെയ്യും, ‘എബിപി ന്യൂസുമായുള്ള ഒരു ചാറ്റിനിടെ ആറ്റ്ലി പറഞ്ഞു.
ഹോളിവുഡ് ചിത്രം യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘അതെ, അത് സംഭവിക്കുന്നു. ബോളിവുഡില്‍ എത്താന്‍ എനിക്ക് എട്ട് വര്‍ഷമെടുത്തു… അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, ഒരു വലിയ പ്രഖ്യാപനത്തോടെ നിങ്ങളെന്നെ ഹോളിവുഡില്‍ കാണും. ഞാന്‍ അതിനായി പ്രവര്‍ത്തിക്കുകയാണ്’ എന്നും അദ്ദേഹം പറഞ്ഞു.
