News
അടുത്ത ചിത്രത്തിന്റെ ലക്ഷ്യം 3000 കോടി; ഷാരൂഖ് ഖാന്‍ വിജയ് മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി അറ്റലീ
അടുത്ത ചിത്രത്തിന്റെ ലക്ഷ്യം 3000 കോടി; ഷാരൂഖ് ഖാന്‍ വിജയ് മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി അറ്റലീ
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് അറ്റലീ. കരിയറിലെ ഏറ്റവും മികച്ച തുടക്കമാണ് ‘ജവാന്‍’ എന്ന ഒറ്റ ചിത്രം കൊണ്ട് സംവിധായകന്‍ അറ്റ്‌ലിയ്ക്ക് ലഭിച്ചത്. ബോളിവുഡിലെ സെലിബ്രിറ്റി സംവിധായകര്‍ പോലും വമ്പന്‍ ചെലവില്‍ സിനിമയിറക്കി ബോക്‌സ് ഓഫീസില്‍ ഇടം നേടാന്‍ കഷ്ടപ്പെടുന്ന സമയത്താണ് തെന്നിന്ത്യയില്‍ നിന്നൊരു സംവിധായകന്‍ തന്റെ കന്നി ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തീര്‍ത്തത്.
1100 കോടിയാണ് ജവാന്‍ ബോക്‌സ് ഓഫീസില്‍ സ്വന്തമാക്കിയത്, അതായത് ബോളിവുഡിലെ എക്കാലത്തെയും വലിയ കളക്ഷന്‍. ഇപ്പോഴിതാ അറ്റ്‌ലിയുടെ അടുത്ത സിനിമയെകുറിച്ചുള്ള വാര്‍ത്തകളും കൂടി പുറത്തെത്തുകയാണ്.
അടുത്തത് 3000 കോടി കളക്ട് ചെയ്യുന്ന സിനിമ നിര്‍മ്മിക്കുമെന്നാണ് അറ്റ്‌ലി ഒരഭിമുഖത്തില്‍ പറഞ്ഞത്. ഷാരൂഖ് ഖാനും വിജയ്‌യും ചേര്‍ന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിനാണ് താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു. ‘അത് സംഭവിച്ചാല്‍ ഷാരൂഖ് ഖാനെയും വിജയ്‌യേയും കാസ്റ്റ് ചെയ്യാനാണ് പ്ലാന്‍ ചെയ്യുന്നത്’, അറ്റ്‌ലി ഒരഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, അല്ലു അര്‍ജുനുമായി അറ്റ്‌ലി ഒരു ചിത്രം ചെയ്യുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടുത്തിടെ എത്തിയിരുന്നു. അതുകൊണ്ടുതന്നെ ആദ്യ സംവിധാനം ചെയ്യുന്നത് അല്ലുവുമായാണോ അതോ എസ്ആര്‍കെവിജയ് മള്‍ട്ടിസ്റ്റാര്‍ ചിത്രമാണോ എന്നത് അടുത്ത വര്‍ഷം അറിയാം.
